Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

പാക്കിസ്ഥാനിലെ ലഹളയില്‍ നിന്നും ഓടി രക്ഷപ്പെട്ട് ഇന്ത്യയില്‍; ആഹാരത്തിനും പണത്തിനുമായി പട്ടാളത്തില്‍; പറക്കും സിങ്ങ്, ഭാരത്തിന്റെ ഒരേയൊരു മില്‍ഖാ

വെടിയൊച്ച മുഴങ്ങിയത് മുതല്‍ മില്‍ഖ കുതിപ്പ് തുടങ്ങി. നൂറ് മീറ്റര്‍ കഴിഞ്ഞു, ഇരുന്നൂറ് മീറ്റര്‍ കഴിഞ്ഞു, മില്‍ഖ സ്വര്‍ണത്തിലേക്കെന്ന് തോന്നും വിതം ഒന്നാമത്. എന്നാല്‍ വേഗം കുറച്ച് അവസാനം കുതിപ്പ് തുടരാമെന്ന സെക്കന്‍ഡുകളുടെ തീരുമാനം തീരാ നഷ്ടത്തിലേക്കെത്തിച്ചു. പിന്നിലുണ്ടായിരുന്ന രണ്ട് പേര്‍ ഒന്നിച്ച് മുന്നിലെത്തി.

ശ്രീഹരി ഭുവനചന്ദ്രന്‍byശ്രീഹരി ഭുവനചന്ദ്രന്‍
Jun 19, 2021, 10:19 pm IST
inAthletics

ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ രാജ്യത്തിനായി പൊരുതാനിറങ്ങിയ പോരാളിയായിരുന്നില്ല അയാള്‍. ബാല്യത്തിലെ നിസ്സഹായത ഇതിഹാസത്തെ വാര്‍ത്തെടുക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന മണല്‍ തരികളിലൂടെയുള്ള യാത്രയാണ് ആദ്യമായി അയാളെ ഒടാന്‍ പ്രേരിപ്പിച്ചതെന്ന കഥ കായിക ലോകത്ത് പ്രശസ്തമാണ്. അത്ഭുതങ്ങളും ആശ്ചര്യങ്ങളും നിറഞ്ഞ ജീവിതം ഓര്‍മ്മയാക്കി ഇന്ത്യയുടെ പറക്കും സിങ് മായുമ്പോള്‍ കായിക ലോകത്തിന് മാത്രമല്ല, രാഷ്‌ട്രത്തിനാകെ തീരാ നഷ്ടമാകുന്നു.  

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടമായിരുന്നു അവസാനത്തേത്. രാജ്യത്തിന്റെ അഭിമാനമായ മില്‍ഖ സിങ് 91-ാം വയസില്‍ അവിടെ പരാജിതനായി. 1960 റോം ഒളിമ്പിക്‌സിലെ നഷ്ട ദിനം പോലെ. നൂറില്‍ ഒരു തവണ മാത്രം പറ്റുന്ന അബദ്ധമായിരുന്നു അന്ന് മില്‍ഖയെ അവിസ്മരണീയ നേട്ടത്തില്‍ നിന്ന് തള്ളിയിട്ടത്. മെഡല്‍ ഉറപ്പിച്ചുള്ള യാത്ര. ഹീറ്റ്‌സുകള്‍ അനായാസം. ഫൈനലിലെത്തുമ്പോള്‍ മെഡല്‍ സാധ്യതയില്‍ മില്‍ഖയുടെ പേരും നിരീക്ഷകര്‍ കൂട്ടിചേര്‍ത്തു.  

വെടിയൊച്ച മുഴങ്ങിയത് മുതല്‍ മില്‍ഖ കുതിപ്പ് തുടങ്ങി. നൂറ് മീറ്റര്‍ കഴിഞ്ഞു, ഇരുന്നൂറ് മീറ്റര്‍ കഴിഞ്ഞു, മില്‍ഖ സ്വര്‍ണത്തിലേക്കെന്ന് തോന്നും വിതം ഒന്നാമത്. എന്നാല്‍ വേഗം കുറച്ച് അവസാനം കുതിപ്പ് തുടരാമെന്ന സെക്കന്‍ഡുകളുടെ തീരുമാനം തീരാ നഷ്ടത്തിലേക്കെത്തിച്ചു. പിന്നിലുണ്ടായിരുന്ന രണ്ട് പേര്‍ ഒന്നിച്ച് മുന്നിലെത്തി. 

ഫിനീഷിങ് ലൈന്‍ പിന്നിടുമ്പോള്‍ അമേരിക്കയുടെ ഓട്ടിസ് ഡേവിസ് ഒന്നാമത്. ജര്‍മനിയുടെ കാള്‍ കാഫ്മാന് രണ്ടാം സ്ഥാനം. മില്‍ഖയുടെ മൂന്നാം സ്ഥാനം ഫോട്ടോഫിനീഷിലെത്തി. അല്‍പ്പ സമയത്തിനകം ഫലം പ്രഖ്യാപിച്ചു, ദക്ഷിണാഫ്രിക്കയുടെ മാര്‍ക് സ്‌പെന്‍സര്‍ മൂന്നാമത്. പത്തില്‍ ഒരു ശതമാനത്തിന്റെ വ്യത്യാസത്തില്‍ മില്‍ഖ നാലാമതാകുന്നു. ബാല്യത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം വീണ്ടും കരഞ്ഞ നിമിഷമായിരുന്നു അതെന്ന് മില്‍ഖ തന്നെ പറഞ്ഞിട്ടുണ്ട്.  

പാക്കിസ്ഥാനില്‍ ജനിച്ച മില്‍ഖ വിഭജനകാലത്താണ് ഇന്ത്യയിലെത്തുന്നത്. ലഹള കടുത്തപ്പോള്‍ സഹോദരങ്ങളും മാതാപിതാക്കളും കൊല്ലപ്പെട്ടു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് ഇന്ത്യയിലെത്തി. സഹോദരിയുടെ അടുത്ത് അഭയം തേടിയെങ്കിലും വൈകാതെ അവിടെയും അധികപറ്റായി. പിന്നീടുള്ള അലച്ചില്‍ പല തവണ മാധ്യമങ്ങളില്‍ മില്‍ഖ വിവരിച്ചിട്ടുണ്ട്. ആഹാരത്തിനും പണത്തിനുമായാണ് സൈന്യത്തിലെത്തുന്നത്. ചില കാലം മാറ്റത്തിന്റേതാകുമെന്ന് പറയുന്നത് പോലെ, മില്‍ഖയുടെ ജീവിതം മാറിമറിയുകയായിരുന്നു. മില്‍ഖയിലെ കായിക താരത്തെ തിരിച്ചറിയുകയും ട്രയിനിങ് നല്‍കി വാര്‍ത്തെടുക്കുകയും ചെയ്തത് അതിവേഗം. പട്ടാളക്കാരുടെ മീറ്റുകളില്‍ തുടരെ ജയം, ഒടുവില്‍ മെല്‍ബണ്‍ ഒളിമ്പിക്‌സിലേക്ക്.  

പാക്കിസ്ഥാനിലേക്ക് രാജാവിനെപോലെയുള്ള യാത്ര മറ്റൊരു അവിസ്മരണീയ ഏട്. പ്രമുഖ അത്‌ലറ്റായ അബ്ദുള്‍ അലീഖുമായി മത്സരിക്കാനാണ് പാക്കിസ്ഥാനിലെത്തിയത്. അദ്ദേഹത്തെ കീഴടക്കി വിജയക്കൊടി നാട്ടുമ്പോള്‍ മറ്റൊരു വിളിപ്പേര് കളിക്കളത്തില്‍ ഉയര്‍ന്നു. പറക്കും സിങ്. അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാന്റെ വകയായിരുന്നു ആ വിളിപ്പേര്. മില്‍ഖ സിങ്ങിനൊപ്പം പറക്കും സിങ് എന്ന വാചകവും ചരിത്ര താളുകളില്‍ രേഖപ്പെടുത്തി.

 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടുന്ന ഏക ഇന്ത്യക്കാരനായി. ഇതിനിടയില്‍ വിവാഹവും പ്രണയവുമെല്ലാം ജീവിതം പോലെ ആകാംക്ഷ നിറഞ്ഞതായി. ഇന്ത്യന്‍ വനിതാ വോളിമ്പോള്‍ ടീം ക്യാപ്റ്റനുമായി 1964ലായിരുന്നു വിവാഹം. രഹസ്യമാക്കിയ പ്രണയം ഒരപകടത്തിലൂടെ പരസ്യമായി. പിന്നീട് വിവാഹത്തിലേക്കെത്തി. 1958 മുതല്‍ 1962 വരെ മില്‍ഖ സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണ മെഡലുകള്‍. 1958 ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണം. കോമണ്‍വെല്‍ത്തില്‍ 400 മീറ്ററില്‍ സ്വര്‍ണം. 1962 ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും 4ഃ400 മീറ്റര്‍ റിലെയ്‌ലും സ്വര്‍ണം.  

Tags: indialifeകഥsportsLife Storyമില്‍ഖാ സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

പുതിയ വാര്‍ത്തകള്‍

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.