Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശരീരവൃക്ഷത്തിലെ ഇണക്കിളികള്‍

മൂന്നാം മുണ്ഡകം ഒന്നാം ഖണ്ഡം ഹൃദയഹാരിയായ ഒരു ചിത്രരചനയോടെ തുടങ്ങുന്നു.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Jun 19, 2021, 05:00 am IST
inSamskriti

മൂന്നാം മുണ്ഡകം ഒന്നാം ഖണ്ഡം ഹൃദയഹാരിയായ ഒരു ചിത്രരചനയോടെ തുടങ്ങുന്നു.

ദ്വാ സുപര്‍ണാ സയുജാ സഖായാ

സമാനം വൃക്ഷം പരിഷസ്വജാതേ

തയോരന്യഃ പിപ്പലം സ്വാദ്വ-

ത്തനശ്‌നന്നന്യോ അഭിചാകശീതി

അര്‍ത്ഥം: എപ്പോഴും ചേര്‍ന്നിരിക്കുന്നവയും സഖാക്കളുമായ രണ്ടുപക്ഷികള്‍ ഒരേ വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അവയില്‍ ഒരു പക്ഷി സ്വാദുള്ള പിപ്പലഫലത്തെ ഭക്ഷിക്കുന്നു. മറ്റേ പക്ഷി ഭക്ഷിക്കാത്തവനായി നോക്കിക്കൊണ്ടിരിക്കുന്നു.

ഒരു മരത്തിന്റെ കൊമ്പത്ത് ചങ്ങാതികളായ രണ്ടു പക്ഷികള്‍ ഇരിക്കുന്നു. അവയില്‍ ഒരു കിളി പഴം തിന്നുമ്പോള്‍ മറ്റേക്കിളി വെറുതെ നോക്കിയിരിക്കുകമാത്രം ചെയ്യുന്നു. ഉപനിഷല്‍സാഹിത്യത്തിലെ ഉദാത്തസങ്കല്പങ്ങളിലൊന്നാണിത്.

ഇവിടെ വൃക്ഷം ശരീരമാണ്. പഴം കര്‍മത്തില്‍നിന്നുളവാകുന്ന സുഖ-ദുഃഖങ്ങളുടെ അനുഭവവും. പഴം തിന്നുകൊണ്ടിരിക്കുന്ന പക്ഷി കര്‍മബദ്ധനായ ജീവാത്മാവാണ്. വെറുതെ നോക്കിയിരിക്കുന്ന പക്ഷി ശുദ്ധവും ബുദ്ധവും മുക്തവുമായ പരമാത്മാവാകുന്നു. ജീവിതത്തിലെ അപരിഹാര്യമായ വൈരുദ്ധ്യമാണിത്. ഒരാത്മാവ് സാക്ഷി; മറ്റേത് ഭോക്താവ്. പഴം തിന്നുന്ന പക്ഷി ജീവാത്മാവ്. നോക്കിയിരിക്കുന്ന പക്ഷി പരമാത്മാവ്.

വൃക്ഷം ഇവിടെ ശരീരമാണെന്നു പറഞ്ഞുവല്ലൊ. നാശം എന്ന ധര്‍മം രണ്ടിനും ഒരുപോലെ. ജീവാത്മാവും പരമാത്മാവും ശരീരം എന്ന ആധാരത്തിലാണല്ലൊ. രണ്ടും ഒരേ തൂവല്‍പക്ഷികള്‍തന്നെ. രണ്ടുപക്ഷികളെന്നുപറയുന്നുവെങ്കിലും ഒരേ ആത്മാവിന്റെ രണ്ടുഭാവങ്ങളാണ്. പഴം ഭുജിക്കുന്ന പക്ഷി ശരീരത്തിലെ കാമകര്‍മങ്ങള്‍ക്ക് വശംവദനാണ്. ജീവാത്മാവ് കര്‍മഫലം അനുഭവിച്ചുകൊണ്ടിരിക്കും. പരമാത്മാവ് കര്‍മഫലങ്ങളില്‍ മോഹിതനല്ല, ആസക്തനുമല്ല. ജീവാത്മപരമാത്മചൈതന്യങ്ങള്‍ ഒന്നെന്നറിയുക. അടുത്തമന്ത്രത്തിലും ഈ വൃക്ഷസങ്കല്പം ആവര്‍ത്തിക്കുന്നു.

സമാനേ വൃക്ഷേ പുരുഷോ നിമഗ്നോള

നീശയാ ശോചതി മുഹ്യമാനഃജൂഷ്ടം  

യദാ പശ്യത്യനൃമീശ-

മസ്യ മഹിമാനമിതി വീതശോകഃ (3:1:2)

അര്‍ത്ഥം: ജീവാത്മാവ് സമാനമായ വൃക്ഷത്തില്‍ നിമഗ്നനായി മോഹത്തെ പ്രാപിക്കുന്നവനായി അസ്വാതന്ത്ര്യംകൊണ്ട് ദുഃഖിക്കുന്നു. എപ്പോള്‍ സേവിക്കപ്പെടുന്ന അന്യനായ ഈശനേയും ഇവന്റെ ഇങ്ങനെയുള്ള മാഹാത്മ്യത്തേയും കാണുന്നു. അപ്പോള്‍ ദുഃഖമില്ലാത്തവനായിത്തീരുന്നു.

അസ്വാതന്ത്ര്യത്താല്‍ ബന്ധിക്കപ്പെട്ട ജീവാത്മാവിന്റെ ദുഃഖത്തെപ്പറ്റി ഋഷി പാടുന്നു: ‘അനീശയാ ശോചതി  മുഹ്യമാനഃ’. സ്വതന്ത്രനായ പരമാത്മാവിന്റെ ദര്‍ശനത്തില്‍ ഈ ദുഃഖമാകവേ അസ്തമിക്കുകയും ചെയ്യും. ഗൃഹസ്ഥനായ ശൗനകനോട് മഹര്‍ഷിയായ അംഗിരസ് പറയുന്നു: ‘ജീവന്റെ ബ്രഹ്മപ്രാപ്തി പരമാത്മാവിന്റെ പരമസ്വാതന്ത്ര്യം നേടലാണ്. അപ്പോള്‍ അയാള്‍ ആത്മാവില്‍ രമിക്കും, അയാള്‍ ക്രിയാനിരതനുമായിരിക്കും.’

കഠവും ഛാന്ദോഗ്യവും കഴിഞ്ഞാല്‍ സ്വാമി വിവേകാനന്ദന് പ്രിയമേറിയത് മുണ്ഡകംതന്നെ. ഇണക്കിളികളെക്കുറിച്ച് സ്വാമി പറയുന്നതുകേള്‍ക്കുക: ”…മനുഷ്യന്‍ ഈ ജീവിതത്തിന്റേതായ മധുരഫലങ്ങളും തിക്തഫലങ്ങളും കഴിക്കുകയാണ്. ഓരോരുവന്റെയും ജീവിതത്തില്‍ സുവര്‍ണനിമിഷങ്ങള്‍ വന്നുചേരാറുണ്ട്. എന്തിന്റെയോ ഹ്രസ്വദര്‍ശനം നമുക്കുകിട്ടുന്നു. ഈ ദര്‍ശനത്തോടെ മനുഷ്യന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നുപോകുന്നു. അപ്പോള്‍ ശാന്തനും ഗംഭീരനുമായ കയ്‌പ്പും പുളിപ്പുമുള്ള പഴങ്ങളൊന്നുമേ കഴിക്കാത്ത ആത്മതൃപ്തനായ മറ്റേപക്ഷിയെ അവന്‍ കാണുന്നു. പിന്നെ മറന്നുപോകുന്നു. വീണ്ടും ജീവിതത്തിന്റെ മധുരവും കയ്‌പ്പും അനുഭവിക്കുകയായി. പ്രഹരങ്ങള്‍കിട്ടുംതോറും താഴെയുള്ള പക്ഷി മുകളിലുള്ള പക്ഷിയോട് ഏറെ അടുക്കുന്നു. ഈ പ്രതീകത്തിലൂടെ മുണ്ഡകോപനിഷത്ത് നമ്മളെ ദൈ്വതത്തില്‍നിന്നും അദൈ്വതത്തില്‍കൊണ്ടെത്തിക്കുന്നു.’

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.