Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

സോഫയ്‌ക്കുള്ളില്‍ ഒളിപ്പിച്ച് അനധികൃത കുടിയേറ്റക്കാരെ കടത്തിയ ഇറാന്‍ അഭയാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍

'തനിക്ക് സുരക്ഷിതമായി ജീവിയ്‌ക്കാന്‍ ഇടവും അഭയവും, കൊടുത്ത രാജ്യത്തിന്റെ നിയമത്തോട് അങ്ങേയറ്റത്തെ നിന്ദയാണ് റെഹ്മാനി കാണിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 03:36 pm IST
inWorld

ലണ്ടന്‍: സോഫയ്‌ക്കുള്ളിലും വലിയ ഇരിപ്പിടങ്ങള്‍ക്കുള്ളിലുമായി അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിനുള്ളിലേക്ക് കടത്തുന്നതിനിടെ ബ്രിട്ടനില്‍ അഭയാര്‍ഥിയായി ജീവിയ്‌ക്കുന്ന ഇറാനിയന്‍ പൗരന്‍ അറസ്റ്റിലായി. പിടിയിലായ അര്‍മാന്‍ യൂസഫ് റെഹ്മാനി എന്ന 21 കാരന്‍ സ്വയം ഇതുപോലെ ലോറിയ്‌ക്കുള്ളില്‍ ഒളിച്ച് കടന്ന വ്യക്തിയാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കു നേരെ അയവുള്ള നിലപാട് സ്വീകരിയ്‌ക്കുന്ന ബ്രിട്ടന്‍ പിന്നീട് ഇയാള്‍ക്ക് അഭയാര്‍ഥി പദവി നല്‍കി സ്വീകരിയ്‌ക്കുകയായിരുന്നു.

എന്നാല്‍ അഭയം കൊടുത്ത രാജ്യം കാണിച്ച ഈ സന്മനസ്സിന്, വേറെ ആറുപേരെ കടത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടാണ് റെഹ്മാനി പ്രത്യുപകാരം ചെയ്തത്. വാന്‍ സ്വന്തമായുള്ള ആറ് ഡ്രൈവര്‍മാരെ വാടകയ്‌ക്ക് എടുത്ത് ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗിച്ച പഴയ വീട്ടുപകരണങ്ങള്‍ വാങ്ങി അവയ്‌ക്കുള്ളില്‍ അനധികൃത കുടിയേറ്റക്കാരെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിയ്‌ക്കുകയായിരുന്നു ഇയാള്‍.

‘ബ്രിട്ടനില്‍ എത്തിച്ചേര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ റെഹ്മാനി ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതിനുള്ള ഒരു സംഘത്തിന് രൂപം കൊടുത്തിരുന്നു’ ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു.

ഈ കുറ്റത്തിന് വെറും രണ്ടു വര്‍ഷവും ഏഴ് മാസവും തടവിനാണ് റെഹ്മാനി ശിക്ഷിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നത്. എന്നാല്‍ ശിക്ഷാ കാലാവധിയ്‌ക്ക് മുമ്പ് തന്നെ ഇയാള്‍ ജയില്‍ മുക്തനാകും. ബ്രിട്ടനില്‍ ജീവപര്യന്തം തടവുകാര്‍ ഒഴികെയുള്ള എല്ലാ കുറ്റവാളികളെയും പകുതിയോ, മൂന്നില്‍ രണ്ടോ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ വിട്ടയയ്‌ക്കുകയാണ് സാധാരണ പതിവ്.

ഇത് അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എടുക്കുന്ന കര്‍ക്കശ നിലപാടിന് വിരുദ്ധമാണ്. ഉദാഹരണത്തിന് ഈയിടെ ബോട്ടില്‍ അനധികൃത കുടിയേറ്റക്കാരെ കടത്തിയ ഒരാളിന് ഗ്രീസ് 52 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. 

‘തനിക്ക് സുരക്ഷിതമായി ജീവിയ്‌ക്കാന്‍ ഇടവും അഭയവും, കൊടുത്ത രാജ്യത്തിന്റെ നിയമത്തോട് അങ്ങേയറ്റത്തെ നിന്ദയാണ് റെഹ്മാനി കാണിച്ചത്’ ആഭ്യന്തര വകുപ്പിലെ ജൂനിയര്‍ മിനിസ്റ്ററും അഭയാര്‍ഥികളുടെ കാര്യങ്ങളില്‍ ചുമതലപ്പെട്ട അണ്ടര്‍ സെക്രട്ടറിയുമായ ക്രിസ് ഫിലിപ് പറഞ്ഞു.

‘അഭയാര്‍ഥി വകുപ്പിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത്, മനുഷ്യജീവിതങ്ങളെ പണയപ്പെടുത്തി ലാഭമുണ്ടാക്കാന്‍ കുറ്റവാളികള്‍ ഏതറ്റം വരെ പോകും എന്നാണ് ഈ സംഭവം തെളിയിക്കുന്നത്’. ഫിലിപ് തുടര്‍ന്നു.

‘പുതിയ കുടിയേറ്റ നിയമങ്ങളിലൂടെ ഇത്തരം കുറ്റകൃത്യങ്ങളെ തടയിടാന്‍ നമ്മള്‍ ശ്രമിയ്‌ക്കുന്നുണ്ട്. മനുഷ്യക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ കൊടുക്കാനും അതില്‍ വ്യവസ്ഥ ചെയ്യുന്നു. അതിലൂടെ മനുഷ്യ ജീവനുകള്‍ വച്ച് പന്താടുന്ന ഇത്തരം ബിസിനസ്സുകള്‍ക്ക് തടയിടാം എന്നാണ് പ്രതീക്ഷ’

ഈ ശിക്ഷ കഴിയുന്നതോടെ യഥാര്‍ത്ഥത്തില്‍ ഫോറിന്‍ നാഷണല്‍ ഒഫന്റര്‍ (കുറ്റവാളിയായ വിദേശി) എന്ന നിലയ്‌ക്ക് റഹ്മാനിയെ നാടു കടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇന്നത്തെ നിലയ്‌ക്ക് അത് നടക്കുന്നില്ല. ബ്രിട്ടണിലെ ബഹുഭൂരിപക്ഷം ആളുകളും അഭയാര്‍ഥി പദവി ദുരുപയോഗിച്ചു കൊണ്ട് നടന്നു വരുന്ന അനധികൃത കുടിയേറ്റത്തെ നിരോധിക്കണം എന്ന അഭിപ്രായക്കാരാണെന്ന് ഇതിനെ സംബന്ധിച്ചുള്ള വിവിധ സര്‍വ്വേകള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാക്കും, സിറിയയും ഉള്‍പ്പെടെയുള്ള മദ്ധ്യ പൂര്‍വ്വ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയത്. 

പല രാജ്യങ്ങളിലും ഗുരുതരമായ സാമൂഹ്യ – സാമ്പത്തിക – ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിട്ടുണ്ട്.

Tags: ബ്രിട്ടീഷ്iranയുകെമനുഷ്യക്കടത്ത്‌അഭയാര്‍ഥികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.