Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം

കളിയില്‍ 62 ശതമാനവും പന്ത് കൈവശം വച്ചത് ജര്‍മനിയായിരുന്നു. 10 ഗോളവസരങ്ങളും ജര്‍മനി സൃഷ്ടിച്ചു. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് നീങ്ങിയത് ഒറ്റ ഷോട്ടുമാത്രം. അതിന് ഫ്രാന്‍സ് ഗോളിയും നായകനുമായ ഹ്യഗോ ലോറിസിനെ കീഴ്‌പ്പെടുത്താനുമായില്ല. മുള്ളര്‍, ഹാവെര്‍ട്്‌സ്, നാബ്രി എന്നീ മുന്‍നിര താരങ്ങള്‍ നിറം മങ്ങിയതും ജര്‍മനിക്ക് തിരിച്ചടിയായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 16, 2021, 10:13 pm IST
inFootball

മ്യൂണിക്ക്: പന്ത് കൂടുതല്‍ കൈവശം വച്ചിട്ടും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും കാര്യമില്ലെന്ന് മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി മറന്നുപോയി. ഫലം നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനോട് യൂറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ തോല്‍വി. ഗ്രൂപ്പ് എഫില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് ജയിച്ചത്. ഗോളാകട്ടെ, ജര്‍മനിയുടെ ദാനവും. പ്രതിരോധതാരം മാറ്റ്സ് ഹമ്മല്‍സാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. കളിയുടെ അവസാന മിനിറ്റുകളില്‍ കിലിയന്‍ എംബപെയും കരിം ബെന്‍സേമയും ഓരോ തവണ വീതം പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.

കളിയില്‍ 62 ശതമാനവും പന്ത് കൈവശം വച്ചത് ജര്‍മനിയായിരുന്നു. 10 ഗോളവസരങ്ങളും ജര്‍മനി സൃഷ്ടിച്ചു. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് നീങ്ങിയത് ഒറ്റ ഷോട്ടുമാത്രം. അതിന് ഫ്രാന്‍സ് ഗോളിയും നായകനുമായ ഹ്യഗോ ലോറിസിനെ കീഴ്‌പ്പെടുത്താനുമായില്ല. മുള്ളര്‍, ഹാവെര്‍ട്്‌സ്, നാബ്രി എന്നീ മുന്‍നിര താരങ്ങള്‍ നിറം മങ്ങിയതും ജര്‍മനിക്ക് തിരിച്ചടിയായി.

അതേസമയം എംബപ്പെ, ഗ്രിസ്മാന്‍, ബെന്‍സേമ, പോഗ്ബ, വരാനെ തുടങ്ങിയവരടങ്ങിയ ഫ്രാന്‍സിനും പേരിനൊത്ത പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാനുമായില്ല. ഒത്തിണക്കമില്ലായ്‌മ കളിക്കളത്തില്‍ പ്രകടമായിരുന്നു. ശരാശരി പ്രകടനം മാത്രമാണ് ലോക ചാമ്പ്യന്മാരുടെ ലോകോത്തര താരങ്ങള്‍ പുറത്തെടുത്തത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ജര്‍മനി ആക്രമിച്ചുകളിച്ചു. ഏഴാം മിനിറ്റില്‍ തന്നെ ജര്‍മനിയുടെ ജോഷ്വ കിമ്മിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങി. ആദ്യ പത്തുമിനിറ്റില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. 15-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയ്‌ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് അദ്ദേഹത്തിന്റെ മുതുകില്‍ തട്ടി പോസ്റ്റിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ജര്‍മന്‍ ബോക്സിനകത്തേക്ക് കുതിച്ചെത്തിയ എംബാപ്പെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ന്യൂയര്‍ തട്ടിയകറ്റി. 20-ാം മിനിട്ടില്‍ ഫ്രാന്‍സ് ലീഡെടുത്തു. ജര്‍മന്‍ പ്രതിരോധ താരം മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്. ഹെര്‍ണാണ്ടസിന്റെ ക്രോസില്‍ അബദ്ധത്തില്‍ കാലുവെച്ച ഹമ്മല്‍സിന്റെ ക്ലിയറന്‍സ് ഗോളില്‍ കലാശിക്കുകയായിരുന്നു.  

24-ാം മിനിട്ടില്‍ ജര്‍മനിക്ക് പോസ്റ്റിന് തൊട്ടുമുന്നില്‍വച്ച് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത ടോണി ക്രൂസിന്റെ ഷോട്ട് ഫ്രഞ്ച് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു. മികച്ച കളി പുറത്തെടുത്തിട്ടും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജര്‍മനി പരാജയപ്പെട്ടു. 38-ാം മിനിറ്റില്‍ ജര്‍മനിയുടെ ഗുണ്ടോഗന് നല്ലൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. ഇതോടെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് 1-0ന് മുന്നില്‍.

ആദ്യപകുതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം നടത്തി. 51-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ റാബിയോയുടെ ഉഗ്രന്‍ ഷോട്ട് ജര്‍മന്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ജര്‍മനിയുടെ മുന്നേറ്റതാരം നാബ്രിയുടെ ശ്രമവും പാഴായി. നാബ്രി പായിച്ച ഷോട്ട് ക്രോസ് ബാറിലുരുമ്മി പുറത്തു പോവുകയായിരുന്നു.

പിന്നീട് സമനിലക്കായി ജര്‍മനി തുടരെത്തുടരെ ഫ്രഞ്ച് ബോക്‌സിലേക്ക് മുന്നേറ്റങ്ങള്‍ തീര്‍ത്തു. ഇതോടെ ഫ്രാന്‍സ് പ്രതിരോധം പലതവണ പൊളിഞ്ഞെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. പിന്നീട് 66-ാം മിനിറ്റില്‍ എംബപ്പെയും 85-ാം മിനിറ്റില്‍ ബെന്‍സേമയും ജര്‍മന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. അവസാന മിനിറ്റുകളില്‍ ജര്‍മനി ഗോളടിക്കാന്‍ ആഞ്ഞുശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ഫ്രാന്‍സ് പ്രതിരോധനിരയെ മറികടക്കാന്‍ ജര്‍മന്‍ സംഘത്തിന് കഴിയാതിരുന്നതോടെ ജര്‍മനി തോല്‍വി ഏറ്റുവാങ്ങി.

Tags: franceയൂറോ കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.