Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം നേതൃത്വത്തില്‍ വഖഫ് സ്വത്ത് സംരക്ഷണ സമിതി; ലക്ഷ്യം ന്യൂനപക്ഷ പ്രീണനം; പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നു

സിപിഎം പ്രവര്‍ത്തകരായ മുസ്ലിം വിഭാഗത്തില്‍പ്പെട്ട പ്രാദേശിക നേതാക്കളേയും പാര്‍ട്ടി അംഗങ്ങളേയും ഭാരവാഹികളാക്കി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. തളിപ്പറമ്പ് മേഖലയില്‍ കാലങ്ങളായി വഖഫ് സ്വത്ത് സംബന്ധിച്ച് ഏറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 06:20 pm IST
inKerala

തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പിലെ അന്യാധീനപ്പെട്ട വഖഫ് ഭൂമി സംരക്ഷണം ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വത്തില്‍ വഖഫ് സ്വത്ത് സംരക്ഷണ സമിതി. പിന്നില്‍ ന്യൂനപക്ഷ പ്രീണനം. നേതൃത്വത്തിന്റെ നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നു. തുടര്‍ ഭരണത്തെ സഹായിച്ച ന്യൂനപക്ഷ പ്രീണനം തുടരുകയാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് നല്ലതെന്ന തിരിച്ചറിവോടെയാണ് സിപിഎം നീക്കമെന്നാണ് സൂചന.  

സിപിഎം പ്രവര്‍ത്തകരായ മുസ്ലിം വിഭാഗത്തില്‍പ്പെട്ട പ്രാദേശിക നേതാക്കളേയും പാര്‍ട്ടി അംഗങ്ങളേയും ഭാരവാഹികളാക്കി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. തളിപ്പറമ്പ് മേഖലയില്‍ കാലങ്ങളായി വഖഫ് സ്വത്ത് സംബന്ധിച്ച് ഏറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് ന്യൂനപക്ഷ വിഭാഗങ്ങളില്‍ സംസ്ഥാന ഭരണത്തിന്റെ കൂടി പിന്‍ബലത്തില്‍ പാര്‍ട്ടി സ്വാധീനം വര്‍ദ്ധിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ജാതി-മത ചിന്തകള്‍ക്കെതിരാണെന്നും മതേതരത്വമാണ് മുഖമുദ്രയെന്നും അവകാശപ്പെടുന്ന പാര്‍ട്ടി ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുളള തീരുമാനം മേഖലയിലെ ഒരു വിഭാഗം പാര്‍ട്ടി അംഗങ്ങള്‍ക്കും അണികള്‍ക്കും ഇടയില്‍ വ്യാപക ചര്‍ച്ചയ്‌ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. ക്ഷേത്രങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകള്‍ മുഖാന്തിരം ഏറ്റെടുക്കുന്നതു പോലെ വഖഫ് ഭൂമിയും ബോര്‍ഡും പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുളള നീക്കമാണെന്ന സംശയം ഒരു വിഭാഗം മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.

സിപിഎമ്മിനോട് ഏറെ അടുപ്പം കാണിക്കുന്നവരാണ് സമിതിയുടെ ഭാരവാഹികളെല്ലാം. സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഏരിയ പ്രസിഡന്റുമായ സി. അബ്ദുള്‍ കരീമിനെയാണ് തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാര്‍ട്ടി നിയന്ത്രണത്തിലുളള ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ ജില്ലാ സെക്രട്ടറിയാണ് അബ്ദുള്‍ കരീം. സിപിഎം സഹയാത്രികനും കരുണ അംഗവുമായ കുറിയാലി സിദ്ദിഖാണ് സെക്രട്ടറി. തളിപ്പറമ്പ് മേഖലയില്‍ വഖഫ് ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ പേരില്‍ മുസ്ലീങ്ങള്‍ തന്നെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവങ്ങളുമുണ്ടായിരുന്നു. ഇവയ്‌ക്ക് പരിഹാരം കാണുകയെന്ന തന്ത്രപരമായ നീക്കത്തിലൂടെ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുളള മേഖലയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി വളര്‍ത്തുകയെന്ന ഗൂഢ ലക്ഷ്യവുമുള്ളതായാണ് വിവരം.  

ഭാവിയില്‍ ഇത്തരം വഖഫ് ഭൂമികള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാനത്താകമാനം മുന്നിട്ടിറങ്ങാന്‍ സിപിഎം പദ്ധതിയൊരുക്കുന്നതായി അറിയുന്നു. മലപ്പുറം ജില്ലയിലുള്‍പ്പെടെ മുസ്ലിം ലീഗിനെ തകര്‍ക്കുകയും ഇതുവഴി മുസ്ലിം ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താമെന്നുമാണ് സിപിഎം ലക്ഷ്യം. സിപിഎമ്മിന്റെ പുതിയ നീക്കം പൊതുസമൂഹത്തിലും സജീവ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.

Tags: cpmWaqf Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.