ജറുസലെം: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേലിലെ പുതുതായി അധികാരത്തിലെത്തിയ സഖ്യകക്ഷിയുടെ വിദേശകാര്യമന്ത്രി യായില് ലാപിഡ്. 12 വര്‍ഷക്കാലം ഇസ്രയേല്‍ പ്രധാനമന്ത്രിയായ നെതന്യാഹുവിനെ പുറത്താക്കിയാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തില്‍ പുതിയ സഖ്യകക്ഷി അധികാരത്തിലെത്തിയത്.
ഇന്ത്യയുമായി കൂടുതല്‍ മെച്ചപ്പെട്ട നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പ്രയത്നിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറിന്റെ ഒരുട്വീറ്റിന് നല്കിയ മറുപടിയിലാണ് യായിര്‍ ലാപിഡ് ഇക്കാര്യം വ്യക്തമാക്കിയത്. താങ്കളെ ഇസ്രയേലില്‍ വൈകാതെ എതിരേല്ക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യായില് ലാപിഡ് കുറിച്ചു.
നേരത്തെ ഒരു ട്വീറ്റില്‍ ഇസ്രയേല്‍ വിദേശകാര്യമന്ത്രിയെ കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ അഭിനന്ദിച്ചിരുന്നു. പുതുതായി അധികാരത്തിലെത്തിയ സഖ്യകക്ഷിയിലെ യേഷ് അതിദ് പാര്‍ട്ടിയുടെ നേതാവാണ് യായിര്‍ ലാപിഡ്. പുതിയ സര്‍ക്കാരില്‍ ആദ്യഘട്ടത്തില്‍ യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റാണ് പ്രധാനമന്ത്രിയാകുക. പിന്നീട് 2023ല്‍ ലാപിഡ് പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി പദം രണ്ട് വര്‍ഷം കൂടുമ്പോള്‍ പങ്കിടാമെന്നതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: