Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രതികളുടെ വൈദ്യപരിശോധന: ആരോഗ്യ വകുപ്പുമായി കൊമ്പുകോര്‍ത്ത് പോലീസും ജയില്‍ വകുപ്പും

പോലീസ് കസ്റ്റഡിയില്‍ നിന്നും കൊണ്ടുവരുന്ന പ്രതികളെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രാഥമിക പരിശോധനയക്ക് വിധേയമാക്കണം, ആന്തരിക പരിക്കുകള്‍ കണ്ടെത്താന്‍ അടിവയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, വൃക്ക സംബന്ധമായ പ്രൊഫൈല്‍, സിപികെ, യൂറിന്‍ മയോഗ്ലോബിന്‍, സിആര്‍പി മുതലായ ടെസ്റ്റുകള്‍ നടത്തുന്നുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഉറപ്പ് വരുത്തണം തുടങ്ങിയവ ആയിരുന്നു നിര്‍ദേശങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 08:52 am IST
inKerala

തിരുവനന്തപുരം: അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് നടത്തേണ്ട വൈദ്യപരിശോധന സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ പോലീസും ജയില്‍ വകുപ്പും. ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാകില്ലെന്ന നിലപാടിലാണ് പോലീസും ജയില്‍ വകുപ്പും.

ഇടുക്കി രാജ്കുമാര്‍ കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് പ്രതികള്‍ക്ക് നടത്തേണ്ട പരിശോധനകളെക്കുറിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. പോലീസ് കസ്റ്റഡിയില്‍ നിന്നും കൊണ്ടുവരുന്ന പ്രതികളെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രാഥമിക പരിശോധനയക്ക് വിധേയമാക്കണം, ആന്തരിക പരിക്കുകള്‍ കണ്ടെത്താന്‍ അടിവയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, വൃക്ക സംബന്ധമായ പ്രൊഫൈല്‍, സിപികെ, യൂറിന്‍ മയോഗ്ലോബിന്‍, സിആര്‍പി മുതലായ ടെസ്റ്റുകള്‍  നടത്തുന്നുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഉറപ്പ് വരുത്തണം തുടങ്ങിയവ ആയിരുന്നു നിര്‍ദേശങ്ങള്‍. ഇതനുസരിച്ച് ജൂണ്‍ നാലിന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഈ പരിശോധനകള്‍  അപ്രായോഗികം ആണെന്നാണ് പോലീസും ജയില്‍ വകുപ്പും ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട്  ഡിജിപിക്ക് ഐജി ഹര്‍ഷിത അട്ടല്ലൂരി കത്ത് നല്‍കി.  പുതിയ സര്‍ക്കുലര്‍ പ്രകാരം പരിശോധന നടത്തി ഫലം വരുമ്പോഴോക്കും പ്രതികളെ അനധികൃത കസ്റ്റഡിയില്‍ വെയ്‌ക്കേണ്ട സാഹചര്യത്തിലെത്തുമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പല പരിശോധനകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമില്ല. ചിലയിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പോലും സൗകര്യമില്ല. പലപ്പോഴും വന്‍കിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഫലം ലഭിക്കാന്‍ ഒരു ദിവസം വേണം. ഈ സമയം മുഴുവന്‍  റിമാന്‍ഡ് പ്രതികളെ അനധികൃത കസ്റ്റഡിയില്‍ വെയ്‌ക്കേണ്ടി വരുന്നു. അല്ലെങ്കില്‍ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് പരിഗണിക്കണമെന്നും  കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ ജയിലില്‍ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് കാര്യത്തില്‍ വ്യക്തത വേണമെന്നാണ് ആവശ്യം. ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവിക്കും ജയില്‍മേധാവി കത്തുനല്‍കി.  വൈദ്യപരിശോധനയില്‍ ഇളവുകള്‍ വന്നില്ലെങ്കില്‍ അറസ്റ്റിലാകുന്ന പ്രതികളുമായി നെട്ടോട്ടമോടേണ്ടിവരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.