Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഗുരുപ്രണാമം…

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 13, 2021, 09:47 pm IST
inAstrology

മഹാകവി കാളിദാസന്റെ സമകാലീനനും വിക്രമാദിത്യന്റെ സദസ്യനുമായിരുന്ന അമരസിംഹന്‍ എഴുതിയ ‘അമരകോശം’ ഒരു പര്യായനിഘണ്ടുവാണ്. ആര്‍ഷവിദ്യകള്‍ പഠിക്കാന്‍ തുനിയുന്നവര്‍ക്ക് വലിയ ഒരു സഹായഗ്രന്ഥവുമാണ്. അമരകോശം നല്‍കുന്ന വ്യാഴത്തിന്റെ പേരുകളിവയാണ്.  

‘ബൃഹസ്പതി സുരാചാര്യോ

ഗീഷ്പതിര്‍ ധിഷണോ ഗുരുഃ

ജീവഃ ആംഗിരസോ വാച-

സ്പതിര്‍ ചിത്രശിഖണ്ഡി ജഃ

വ്യാഴത്തിന്റെ ഒമ്പത് പേരുകളാണ് ഈ ശ്ലോകത്തില്‍ നല്‍കപ്പെട്ടിരിക്കുന്നത്. അവയുടെ പൊരുളറിയാം.

  1. ബൃഹസ്പതി: ബൃഹത്തിന് വലിപ്പം എന്നാണ് അര്‍ത്ഥം. ഗ്രഹങ്ങളില്‍ ഏറ്റവും ദേഹവലിപ്പം വ്യാഴത്തിനാണ്. അതുമാത്രമല്ല വിവക്ഷ. നന്മ ചെയ്യുന്നതില്‍, സ്വഭാവപരമായും വലിപ്പമുണ്ട്. ബൃഹത്തായ കാര്യങ്ങളുടെ പതി എന്നാണ് വാക്കിന്റെ യഥാര്‍ത്ഥമായ പൊരുള്‍. ബലമുള്ള വ്യാഴദശ നടക്കുമ്പോള്‍ ആ വ്യക്തി എത്ര നിസ്സാരനായിരുന്നാലും വലിയ കാര്യങ്ങള്‍ പലതും ചെയ്യുന്നത് കാണാം. അതിനു പിന്നിലുള്ളത് വ്യാഴത്തിന്റെ പ്രേരണയും പ്രചോദനവുമാണ്. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത് ‘ എന്ന് നാം പറയും. പക്ഷേ ഗ്രഹനിലയില്‍ സദ്ഭാവങ്ങളില്‍ ബലവാനായിരിക്കുന്ന വ്യാഴം അസാധ്യമെന്ന് കരുതുന്ന പല നന്മകളും ചെയ്യാന്‍ പ്രാപ്തിയേകും.    
  2. സുരാചാര്യന്‍: ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധം നടന്ന വേളയിലാണ് ദേവന്മാര്‍ ബൃഹസ്പതിയെ ഗുരുവാക്കിയത്. അതോടെ ദേവന്മാര്‍ക്ക് വ്യക്തമായ ദിശാബോധം കൈവരികയും യുദ്ധത്തില്‍ വിജയിക്കുകയും ചെയ്തു. ദേവമന്ത്രി എന്നും ഈ അര്‍ത്ഥത്തില്‍ വ്യാഴത്തെ വിശേഷിപ്പിക്കുന്നു. ഗ്രഹനിലയില്‍ വ്യാഴത്തിന് ശക്തിയുണ്ടെങ്കില്‍ ആ വ്യക്തിക്ക് സമൂഹത്തിന്റെ/ കൂട്ടായ്‌മകളുടെ ആചാര്യപദവി ലഭിക്കും. ചിലര്‍ ഇതിനാല്‍ അധ്യാപകരായി മാറാം. വ്യാഴബലമുള്ളവരുടെ വാക്ക് കേള്‍ക്കാന്‍ എന്നും ആളുണ്ടാവും. പൊതുവേ സദുപദേശമായിരിക്കും വ്യാഴം നല്‍കുക. സാത്വികഗ്രഹമാണ് വ്യാഴം എന്ന സങ്കല്പവും ഇവിടെ ഓര്‍ക്കാം.
  3. ഗീഷ്പതി: ഗീര്‍ എന്നാല്‍ വാക്ക്, ഗീഷ്പതി എന്നാല്‍ വാക്കുകളുടപതി എന്നാണ് ആശയം. വ്യാഴം കനിഞ്ഞാല്‍ നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവും. സഭയറിഞ്ഞ് പ്രസംഗിക്കും. ദുരര്‍ത്ഥവും ചൊറിച്ചുമല്ലലും’ ഒന്നുമല്ലാത്ത സത്യവചനം പറയുവാന്‍ കെല്പുണ്ടാവും. സത്യംവദ എന്നതാവും ധര്‍മ്മംചര എന്നതുപോലെ അയാളുടെ ലക്ഷ്യം.    
  4. ധിഷണന്‍: ബുദ്ധിയുടെ പര്യായങ്ങളാണ് ധീ, ധിഷണാ തുടങ്ങിയവ. ധീമാന്‍, ധിഷണാശാലി എന്നൊക്കെപ്പറഞ്ഞാല്‍ വലിയ ബുദ്ധിമാനാണ് എന്നാണ് അര്‍ത്ഥം. ബുദ്ധി തന്നെ ശക്തി എന്നും പറയാറില്ലേ? ആ മികവ് വ്യാഴത്തിനുണ്ട്. ആപത്തുകളില്‍ പോലും ആ ബുദ്ധി തെളിയും.  ജാതകത്തില്‍ വ്യാഴം പ്രഭാവം ചെലുത്തുന്ന വ്യക്തി ഉണര്‍ന്നും ഉന്മേഷത്തോടും പ്രവര്‍ത്തിക്കും. ദേവന്മാരുടെ ഏറ്റവും വലിയ ബുദ്ധികേന്ദ്രവും വ്യാഴം തന്നെയായിരുന്നു. 
  5. ഗുരു: ഇരുട്ടിനെ അകറ്റുന്നവന്‍ എന്നാണ് ശരിക്കും വാഗര്‍ത്ഥം. ദേവന്മാരെ, അവരുടെ കിടാങ്ങളെ പഠിപ്പിക്കുന്ന വലിയ ഒരു സര്‍വ്വകലാശാലയായി രുന്നു വ്യാഴം. ദേവന്മാരുടെ മാത്രമല്ല, ഋഷിമാരുടെയും സംശയമാകുന്ന തമസ്സിനെ അകറ്റി ജ്ഞാനപ്രകാശം വിതറുന്ന ഗുരുനാഥനായി എല്ലാ പുരാണഗ്രന്ഥങ്ങളിലും അദ്ദേഹത്തെ വാഴ്‌ത്തുന്നു.  വ്യാഴത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ദക്ഷിണാമൂര്‍ത്തി ഭഗവാനെ കരുതുന്നു. വ്യാഴം ബലമുള്ള ജാതകത്തിന്റെ ഉടമയ്‌ക്ക് വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും സമാദരം ലഭിക്കും.    
  6. ജീവന്‍: അസുരന്മാരോടേറ്റുമുട്ടി ദേവന്മാര്‍ മരിച്ചു വീണപ്പോള്‍ ‘മൃതസഞ്ജീവനീ’ വിദ്യയിലൂടെ അവരെ ജീവിപ്പിച്ചത് വ്യാഴം ആയിരുന്നു. അതാണ് ജീവന്‍ എന്ന പദത്തിന്റെ ഉള്‍ക്കാഴ്ച. ഗ്രഹനിലയില്‍ വ്യാഴം പ്രതാപശാലിയായി നിന്നാല്‍ കഷ്ടനഷ്ടങ്ങള്‍ ആരെയും തളര്‍ത്തില്ല. ആപത്തുകളില്‍ അത്ഭുതകരമായ രക്ഷപ്പെടലുകള്‍ ഉണ്ടാവും. ജീവിക്കാനുള്ള പ്രേരണ തരുന്നതില്‍ വ്യാഴത്തെ അതിശയിക്കാന്‍ മറ്റു ഗ്രഹങ്ങള്‍ക്കാവില്ല.  
  7. ആംഗിരസ്സ്: ബ്രഹ്മദേവന്റെ മാനസപുത്രന്മാരായ സപ്തഋഷികളില്‍ ഒരാളായിരുന്നു അംഗിരസ്സ്. അദ്ദേഹത്തിന് വസുദ എന്ന ശ്രേഷ്ഠവനിതയില്‍ ജനിച്ച പുത്രനാണ് വ്യാഴം. അംഗിരസ്സിന്റെ മകനായതിനാല്‍ ആംഗിരസ്സ് എന്ന് വിളിക്കപ്പെട്ടു.  
  8. വാചസ്പതി: വാക്കിന്റെ പതിയാണ് വ്യാഴം. ഗീഷ്പതി എന്ന പേര് നേരത്തെ കണ്ടു. അതിന്റെ അനുരണനം തന്നെയാണ് വാക്കുകളുടെ പതി എന്ന വാചസ്പതിയും. വാഗീശന്‍ എന്ന പേരും ഇക്കാര്യം വെളിപ്പെടുത്തുന്നു. വാക്കുകളുടെ മഹാനൗകയിലേറി  വന്‍കടലും വന്‍കരയും എല്ലാം കടക്കും , വ്യാഴത്തിന്റെ കടാക്ഷം ലഭിച്ചവര്‍.  
  9. ചിത്രശിഖണ്ഡിജന്‍: അംഗിരസ്സ് മഹര്‍ഷിയുടെ മറ്റൊരു പേരാണ് ചിത്രശിഖണ്ഡി എന്നത്. ചിത്രശിഖണ്ഡിയുടെ മകനെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.  

ആര്യന്‍, സുരേഡ്യന്‍, മന്ത്രി, ഗൗ തുടങ്ങിയ പദങ്ങളും വ്യാഴത്തെ കുറിക്കുവാന്‍ പ്രചാരത്തിലുണ്ട്. വ്യാഴാഴ്ചകളില്‍ സൂര്യോദയം മുതല്‍ ആദ്യ ഒരു മണിക്കൂര്‍ സമയം വ്യാഴഹോരയാണ്. വ്യാഴത്തെ അപ്പോള്‍ യഥാശക്തി പ്രാര്‍ത്ഥിച്ചാല്‍ ഫലമേറും എന്നാണ് ആചാര്യവചനം. ഇത് വ്യാഴത്തെ ഭജിക്കാനുള്ള  

പ്രാര്‍ത്ഥനാമന്ത്രമാണ്:

ദേവമന്ത്രി വിശാലാക്ഷഃ

സദാ ലോകഹിതേരതഃ

അനേക ശിഷ്യസമ്പൂര്‍ണോ

പീഡാം ഹരതു മേ ഗുരുഃ

ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.