Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ കാടുകളില്‍ നിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം വരും; വനം വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഹസനമാവും

ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.

സി.രാജbyസി.രാജ
Jun 13, 2021, 06:56 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസുകളില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണസംഘം വരുന്നതോടെ വനം വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമാകും. ഉന്നതതല സംഘത്തിന്റെ ചുമതല ശ്രീജിത്തിന് നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായി സംശയമുള്ള സാഹചര്യത്തില്‍ വിശദ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.  

 ഇതിനിടെ, സംസ്ഥാനത്തുടനീളം നടന്ന മരംമുറി സംബന്ധിച്ച് അഞ്ച് ഡിഎഫ്ഒമാരുടെ നേത്യത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. റവന്യു വകുപ്പുണ്ടാക്കിയ കുരുക്കില്‍ അറിയാതെ ചെന്നുപെട്ട സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ കുടുക്കുന്ന സമീപനം ഈ സംഘത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, വനം വകുപ്പിലെ സാധാരണ ഉദ്യോഗസ്ഥരെ കുടുക്കി ഉന്നതരെ രക്ഷിക്കുന്ന അന്വേഷണമാണ് സര്‍ക്കാരിനു വേണ്ടത്.

റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാസുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാവും നടക്കുക. ഇതില്‍ റിസര്‍വ് മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ടെങ്കില്‍ പാസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാവും. എന്നാല്‍, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങി പല ജില്ലകളില്‍ നിന്നും മരം മുറിച്ചു കടത്താന്‍ പാസിനായി നല്‍കിയ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചതിനാല്‍ അവര്‍ കുടുങ്ങാനിടയില്ല. തൃശൂര്‍ ഡിവിഷനില്‍ മച്ചാട് മാത്രമാണ് കൂടുതല്‍ പാസുകള്‍ നല്‍കിയത്.  

പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളില്‍ നിന്ന് വിരലിലെണ്ണാവുന്ന പാസുകളാണ് നല്‍കിയത്. പാസുകള്‍ നല്‍കുന്നതിലെ അപകടം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ മരം മുറിച്ചു കൊണ്ടു പോകാന്‍ കണ്ണടയ്‌ക്കുകയായിരുന്നു. നിങ്ങള്‍ ഇവിടെ അപേക്ഷ തന്നിട്ടുമില്ല, ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടുമില്ല എന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ എടുത്തത്. ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചുകടത്തിയത്.

കൊറോണ കാലമായതിന്റെ പേരില്‍ പലയിടത്തും അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതുമില്ല. മരങ്ങള്‍ മുറിച്ച മാഫിയയാകട്ടെ, മുറിച്ച മരങ്ങളുടെ കുറ്റികള്‍ തീയിട്ടു നശിപ്പിച്ചു. കടത്തിയ തടികള്‍ രൂപമാറ്റം വരുത്തി. ചില ഡിവിഷനുകളില്‍ സ്വീകരിച്ച അപേക്ഷകള്‍ മാറ്റി ഉദ്യോഗസ്ഥര്‍ വേണ്ടപ്പെട്ടവരെ കൊണ്ട് പുതിയ അപേക്ഷകള്‍ വാങ്ങിവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണസംഘം എത്തിയാല്‍ തന്നെയും ഇപ്പോള്‍ തയാറാക്കപ്പെട്ട ‘അപേക്ഷകളിലെ’ മരങ്ങള്‍ യഥാവിധി കാണുകയും മരം മുറിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യും. 

അതുകൊണ്ട് തന്നെ നിലവിലെ വിജിലന്‍സ് അന്വേഷണത്തിന് പാസുകളിലൂടെ നടന്ന കടത്തുകളും വനഭൂമിയില്‍ നിന്ന് ഇതിന്റെ മറവില്‍ മരങ്ങള്‍ നഷ്ടപ്പെട്ടുവോയെന്ന് പരിശോധിക്കാനും മാത്രമേ കഴിയൂ. കേരളത്തില്‍ നിന്ന് വിവാദ കാലയളവില്‍ എത്ര കോടിയുടെ മരങ്ങള്‍ മുറിച്ചുമാറ്റിയെന്നു കണ്ടെത്തുക ദുഷ്‌കരമായിരിക്കും. പുതിയ ഉന്നതതല അന്വേഷണത്തില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതിനാല്‍ പുതിയ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുക.

Tags: Pinarayi Vijayanഅന്വേഷണംMuttil Forest Looting Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.