Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് ഐഎസ് വനിതകളില്‍ രണ്ട് പേര്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നു പോയവര്‍; ഒരാള്‍ ഹിന്ദു മതത്തില്‍ നിന്നും

ഇപ്പോള്‍ അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ നാല് യുവതികളില്‍ ഇസ്ലാം മതത്തില്‍ നിന്നുള്ളത് ഒരാള്‍ മാത്രം. ബാക്കി രണ്ട് പേര്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണെങ്കില്‍ ഒരാള്‍ ഹിന്ദുമതത്തില്‍ നിന്നുമാണ്. ഇവരെ അഫ്ഗാന്‍ ജയിലില്‍ കൂടിക്കാഴ്ച നടത്താന്‍ പോയ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇവരെല്ലാം അങ്ങേയറ്റം ഇസ്ലാംതീവ്രചിന്താഗതി വെച്ചുപുലര്‍ത്തുന്നുവെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 09:30 pm IST
inIndia

തിരുവനന്തപുരം: ഇപ്പോള്‍ അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ നാല് യുവതികളില്‍ ഇസ്ലാം മതത്തില്‍ നിന്നുള്ളത് ഒരാള്‍ മാത്രം. ബാക്കി രണ്ട് പേര്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണെങ്കില്‍ ഒരാള്‍ ഹിന്ദുമതത്തില്‍ നിന്നുമാണ്. ഇവരെ അഫ്ഗാന്‍ ജയിലില്‍ കൂടിക്കാഴ്ച നടത്താന്‍ പോയ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇവരെല്ലാം അങ്ങേയറ്റം ഇസ്ലാംതീവ്രചിന്താഗതി വെച്ചുപുലര്‍ത്തുന്നുവെന്നാണ്. 

എങ്ങിനെയാണ് അന്യമതസ്ഥരെ അതു സ്ത്രീകളെ ഇവര്‍ അതിതീവ്ര ഇസ്ലാമിക ചിന്തയിലേക്ക് എത്തിക്കുന്നത് എന്നത് അത്ഭുതമായി അവശേഷിക്കുന്നു. പ്രേമമാണ് ഇതിന് അവര്‍ ഉപയോഗിക്കുന്ന ഒരു വഴി. ഇതിനെയാണ് ലവ് ജിഹാദ് എന്ന പേരിട്ട് വിളിക്കുന്നത്. മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെയോ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയോ പ്രണയത്തിന്റെ പേരില്‍ വശീകരിക്കുന്നു. പിന്നീട് അവളില്‍ കുറെശ്ശേയായി ആ മതത്തിന്റെ മേന്മകളെയും അതിന് വേണ്ടി മരിച്ചാല്‍ കിട്ടുന്ന സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും അവളില്‍ മധുരമായ സങ്കല്‍പങ്ങള്‍ നിറയ്‌ക്കുന്നു. ഈ പെണ്‍കുട്ടികള്‍ എല്ലാം സിറിയയില്‍ നിന്നും അഫ്ഗാനിലേക്ക് കാല്‍നടയായി പോയി എന്ന് പറയുമ്പോള്‍ തന്നെ എങ്ങിനെയാണ് ഇത്രയും കഠിനമായ മാനസികാവസ്ഥ അവര്‍ കൈവരിക്കുന്നതെന്ന് അത്ഭുതം തോന്നുന്നു. എന്തു തരം പരിശീലനമായിരിക്കാം ഇവര്‍ക്ക് മതപഠന ക്യാമ്പില്‍ ലഭിക്കുന്നതെന്നതും അതിശയിപ്പിക്കുന്നു. 

2013ല്‍ കാസര്‍കോട് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഹിന്ദുമതത്തില്‍പ്പെട്ട നിമിഷ മതം മാറിയത്. പക്ഷെ ഇവള്‍ പ്രണയത്തിലായതും പിന്നീട് വിവാഹം ചെയ്തതും മുസ്ലിം യുവാവിനെയല്ല, പകരം അങ്ങേയറ്റം തീവ്ര ഇസ്ലാമിക ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ക്രിസ്ത്യന്‍ യുവാവിനെയാണ്. നിമിഷ ബിഡിഎസിന് പഠിക്കുമ്പോഴാണ് ബെക്സിനെ പരിചയപ്പെടുന്നത്. സുഹൃത്തുകൂടിയായ പാലക്കാട് യാക്കര സ്വദേശി ബെക്‌സണെ (ഇസ) യാണ് നിമിഷ വിവാഹം കഴിച്ചത്. ഭര്‍ത്താവുമൊന്നിച്ച് ശ്രീലങ്കയിലേക്ക് പോയതായി പിന്നീട് ഇവര്‍ കുടുംബത്തെ അറിയിച്ചിരുന്നു. ശ്രീലങ്കയിലാണ് ഇവര്‍ക്ക് കൂടുതല്‍ തീവ്രമായ ഇസ്ലാം മതപഠന ക്ലാസുകള്‍ ലഭിച്ചതെന്ന് കരുതുന്നു. 2018ന് ശേഷം വീട്ടിലേക്ക് സന്ദേശങ്ങള്‍ വരാതെയായി. പിന്നീടാണ് ഇവര്‍ ഐഎസില്‍ ചേര്‍ന്നൈന്നും അഫ്ഗാനിസ്ഥാനിലേക്ക് കടക്കുമ്പോള്‍ പിടിയിലായതെന്നും വിവരം ലഭിക്കുന്നത്.

 മതം മാറിയ ശേഷം നിമിഷയുടെ പേര് ഫാത്തിമ ഇസ എന്നായി. നിമിഷ എന്ന ഫാത്തിമ വിവാഹം ചെയ്ത ബെക്സണ്‍ എന്ന ഇസയുടെ ജ്യേഷ്ഠനാണ് ബെസ്റ്റിന്‍ ജേക്കബ്ബ്. ഇയാളും തീവ്രഇസ്ലാമിക ചിന്തയില്‍ കുടുങ്ങി പേരടക്കം മാറ്റി- യാഹ്യ. ഈ യാഹ്യ തന്റെ മതത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെക്കൂടി ഇസ്ലാമിന് സമ്മാനിച്ചു. അതാണ് മെറിന്‍ ജേക്കബ്. മെറിന്‍ വിവാഹത്തിന് ശേഷം മറിയ എന്ന മുസ്ലിം പേര് സ്വീകരിച്ചു. മകളുടെ മതം മാറ്റത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മറിയയെ മാറ്റുവാന്‍ അവര്‍ക്കാവുമായിരുന്നില്ല. അത്രയ്‌ക്ക് തീവ്രമായാണ് ഇസ്ലാം തീവ്രവാദം അവളുടെ ഉള്ളില്‍ കയറിയത്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മാറിയ ബെക്‌സന്‍ എന്ന ഈസയും ബെസ്റ്റിന്‍ എന്ന യാഹ്യയും വീടുമായി അകന്ന് കഴിഞ്ഞവരാണ്. ബെംഗളൂരുവിലെ പഠനകാലത്ത് ബെസ്റ്റിന് കാസര്‍കോട്, മുംബൈ എന്നിവിടങ്ങളില്‍ സൗഹൃദമുണ്ടായിരുന്നു. ബെസ്റ്റിനാണ് സഹോദരന്‍ വെക്‌സനെയും ഇസ്ലാമിലേക്ക് എത്തിച്ചത്. 

കാസര്‍കോട് സ്വദേശിയായ സോണിയ സെബാസ്റ്റ്യന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തത് ഇസ്ലാമിക തീവ്രവാദിയായ അബ്ദുള്‍ റഷീദ് അബ്ദുല്ലയെയാണ്. ഇരുവരും തമ്മില്‍ സിനിമയെ വെല്ലുന്ന പ്രണയമായിരുന്നു. ഇരുവരും നേരത്തെ ഗള്‍ഫിലെ സ്കൂളില്‍ പഠിച്ചവരാണ്. പിന്നീട് എറണാകുളത്ത് എംജി സര്‍വ്വകലാശാലയിലെ ഒപ്പന മത്സരത്തില്‍ മണവാട്ടിയായ സോണിയയെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റാഷിദ് അബ്ദുല്ല വീണ്ടും കാണുന്നത്. പിന്നീട് ഈ ബന്ധം പ്രണയമായി വളര്‍ന്നു. ഇതിനിടയില്‍ എഞ്ചിനീയറിംഗും എംബിഎയും കഴിഞ്ഞ സോണിയയുടെ വിവാഹം വീട്ടുകാര്‍ ആലോചിച്ചു തുടങ്ങി. എന്നാല്‍ ഇതിനിടെ സോണിയ മതം മാറി റാഷിദിനെ വിവാഹം ചെയ്തു. ഇങ്ങിനെയൊരു മകളില്ലെന്ന് പ്രഖ്യാപിച്ച മാതാപിതാക്കള്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നത് കുറച്ചു. വിവാഹശേഷം റാഷിദിന് കോഴിക്കോട് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി ലഭിച്ചു. അവിടെവെച്ച് ബീഹാറുകാരിയായ യാസ്മിനെ പരിചയപ്പെട്ടു. ഇവരാണ് റാഷിദിനെ ഐഎസിലേക്ക് അടുപ്പിച്ചത്. റാഷിദ് പിന്നീട് യാസ്മിനെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. പിന്നീട് അഫ്ഗാനിസ്ഥാനിലെ ഐഎസിലേക്ക് പോയി. ആയിഷ അവിടെ വെച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി അറിയുന്നു.2016 മെയ് 31നാണ് മുംബൈയിലൂടെ ഇവര് മൂന്നു പേരും രാജ്യം വിട്ടത്. സോണിയയുടെ ഇപ്പോഴത്തെ പേര് ആയിഷ. 

കാസര്‍കോഡ് സ്വദേശിയായ ഡോ. ഇജാസ് കല്ലുകെട്ടിയയ്‌ക്കൊപ്പമാണ് റഫീല ഇന്ത്യ വിടുന്നത്. പിന്നീട് അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടു.

Tags: Anti Love Jihad Lawകേരളത്തിലെ ഐഎസ് സ്ത്രീകള്‍ഐഎസ്womenലൗ ജിഹാദ്ISISഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംജയില്‍മതപരിവര്‍ത്തനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.