Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 01:39 pm IST
inEntertainment

റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കാൻ പോകുന്ന “ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി”ലെ താരനിരയിലേക്ക് കൂടുതൽ താരങ്ങൾ. പ്രശസ്ത അഭിനേതാക്കൾ മുതൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധർ വരെ അണിനിരക്കുന്ന ചിത്രം, ഒരു അസാധാരണ ടീമിനെയാണ് ക്രമാനുഗതമായി കോർത്തിണക്കുന്നത്. നടി ഭൂമി സതീഷ് പെഡ്‌നേക്കർ ആണ് ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. ധൈര്യത്തിനും അചഞ്ചലമായ മനോഭാവത്തിനും ഓർമ്മിക്കപ്പെടുന്ന, നിർഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്.

ഇതിഹാസ യോദ്ധാവ് രാജാവ് ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തിൽ, അർജുൻ രാംപാൽ, വിവേക് ഒബ്‌റോയ് എന്നിവരും, പ്രശസ്തരായ കലാകാരന്മാരുടെ ഒരു സംഘവും തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഭാഗമാകുന്നതിലുള്ള ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഭൂമി സതീഷ് പെഡ്‌നേക്കർ പറയുന്നത്, മഹാനായ മറാത്ത യോദ്ധാവും രാജാവുമായ ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ചുള്ള, ഈ സ്കെയിലിലെ ആദ്യത്തെ ഇന്ത്യൻ സിനിമാറ്റിക് വിസ്മയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ അഭിമാനം ഉണ്ടെന്നാണ്. കർണാടകയിലെ ധീര യോദ്ധാവ് റാണി ബെലവാടി മല്ലമ്മയെ അവതരിപ്പിക്കാനും അവരെ സ്‌ക്രീനിൽ ജീവസുറ്റതാക്കാനും കഴിയുന്നത് ഒരു ആദരവായി ആണ് താൻ കാണുന്നത് എന്നും, താൻ ഒരു വലിയ “കാന്താര” ആരാധിക കൂടിയാണെന്നും ഭൂമി പറഞ്ഞു. അതിലെ റിഷഭ് ഷെട്ടിയുടെ അതിശയകരമായ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്നും, അതിനാൽ, സന്ദീപ് ഈ ചിത്രവുമായി തന്റെ മുന്നിലെത്തിയ നിമിഷം തന്നെ തന്നിലെ അഭിനേത്രി സമ്മതം മൂളി എന്നും ഭൂമി പറയുന്നു. ഇത് താൻ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്നും, തന്നെ പൂർണ്ണമായും പുതിയൊരു വെളിച്ചത്തിൽ കണ്ടതിന് ചിത്രത്തിന്റെ നിർമ്മാതാക്കളോട് താൻ നന്ദിയുള്ളവളാണ് എന്നും ഭൂമി കൂട്ടിച്ചേർത്തു.

സന്ദീപ് സിംഗ് സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്’ വമ്പൻ കാൻവാസിൽ ആണ് ഒരുങ്ങുന്നത്. ഈ ഇതിഹാസ മറാത്ത രാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ സിനിമാറ്റിക് പ്രദർശനങ്ങളിലൊന്നായി ഇത് വിഭാവനം ചെയ്യപ്പെടുന്നു.

രണ്ട് ഭാഗങ്ങളുള്ള ഒരു ഇതിഹാസമായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന ഋഷി വിർമണിയാണ്. സംഗീതം അമിത് ത്രിവേദി, വരികൾ ദേശീയ അവാർഡ് ജേതാവായ ഗാനരചയിതാവ് പ്രസൂൺ ജോഷി. പ്രശസ്തരായ അഭിനേതാക്കളുടെയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിരയുടെ പിന്തുണയോടെ, ഈ ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും. ഈ ചരിത്ര ദർശനത്തെ ജീവസുറ്റതാക്കുന്നതിനുള്ള വിപുലമായ പ്രീ-പ്രൊഡക്ഷൻ ഇതിനോടകം തന്നെ പുരോഗമിക്കുകയാണ്. പിആർഒ – ശബരി

Tags: Rishab ShettyVivek obroyChathrapathi Sivaji Maharaj International Airportsatheesh pednekar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

Bollywood

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

Entertainment

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ ആരംഭിച്ചു

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.