Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്താരാഷ്‌ട്ര യോഗാ ദിനത്തിനായുള്ള മുന്നൊരുക്കം: നമസ്‌തേ യോഗ ആപ്പ് പ്രകാശനം ചെയ്തു

ശ്രീ ശ്രീ രവിശങ്കര്‍, സദ്ഗുരു ജഗ്ഗി വാസുദേവ്, സിസ്റ്റര്‍ ശിവാനി, സ്വാമി ചിദാനന്ദ് സരസ്വതി തുടങ്ങിയവരും സംസാരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 02:25 pm IST
in Samskriti

ന്യൂദല്‍ഹി: ഏഴാമത് അന്താരാഷ്‌ട്ര യോഗാദിനത്തിന്റെ മുന്നൊരുക്ക സമ്മേളനം  ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. രണ്ടുകേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം പ്രമുഖ യോഗ ഗുരുക്കന്മാരുടെ നിരയും പരിചയസമ്പന്നരായ യോഗാ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് വ്യക്തിയുടെയും മനുഷ്യരാശിയുടെയും നന്മയ്‌ക്കായി ദൈനംദിന ജീവിതം യോഗയ്‌ക്കായി നീക്കിവയ്‌ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ”നമസ്‌തേ യോഗ, യോഗയക്കായി സമര്‍പ്പിക്കുക” എന്ന മൊബൈല്‍ ആപ്ലിക്കേഷനും ചടങ്ങില്‍ പ്രകാശനം ചെയ്തു.

മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ(എംഡിഎന്‍ഐ)യുമായി ചേര്‍ന്ന് ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ആയുഷ് സഹമന്ത്രി  കിരണ്‍ റിജിജുവും അന്താരാഷ്‌ട്ര യോഗാദിനത്തിന്റെ പ്രാധാന്യം അടിവരയിട്ടു. ”യോഗയ്‌ക്കൊപ്പം നില്‍ക്കുക, വീട്ടിലുണ്ടായിരിക്കുക” ‘ എന്നതാണ് വിഷയം. ആത്മീയ നേതാക്കളും അന്താരാഷ്‌ട്ര പ്രശസ്ത യോഗ ഗുരുക്കളും  ശ്രീ ശ്രീ രവിശങ്കര്‍, സദ്ഗുരു ജഗ്ഗി വാസുദേവ്, സിസ്റ്റര്‍ ശിവാനി, സ്വാമി ചിദാനന്ദ് സരസ്വതി തുടങ്ങിയവരും യോഗയുടെ സവിശേഷവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സവിശേഷതകള്‍ക്ക് പ്രാധാന്യം നല്‍കി സംസാരിച്ചു. ആഴത്തിലുള്ള ആത്മീയ മാനങ്ങള്‍ മുതല്‍ ദൈനംദിന ജീവിതവും കോവിഡുമായി ബന്ധപ്പെട്ട പ്രയോജനവും വരെ ഉള്‍പ്പെടുന്നതാണ് യോഗ. മറ്റ് പ്രമുഖരും ഉള്‍ക്കാഴ്ചയുള്ള സന്ദേശങ്ങള്‍ നല്‍കി ചടങ്ങ് സമ്പുഷ്ടമാക്കി.

ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതത്തിലേക്കുള്ള മാര്‍ഗമാണ് യോഗയെന്ന്  പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും യോഗയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര യോഗാദിനം  2021 നെക്കുറിച്ചു ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന 10 ദിവസത്തെ പരമ്പരയെക്കുറിച്ച് ആയുഷ് മന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു. ”യോഗയ്‌ക്കൊപ്പം വീട്ടിലുണ്ടായിരിക്കുക” എന്നതാണ ഈ പരമ്പരയുടെയും കേന്ദ്ര സന്ദേശം. ഇത് അടിയന്തിര ആരോഗ്യ ഘട്ടങ്ങളില്‍ പ്രസക്തമാണ്.  ആരോഗ്യ ഉന്നമനത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും യോഗയുടെ ഫലപ്രാപ്തി നന്നായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനുമുള്ള യോഗയുടെ നേട്ടങ്ങള്‍ തെളിവുകളിലൂടെ പ്രകടമായതാണ്  ”മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പൗരന്മാരെ യോഗാദിനത്തിന്റെ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരികയെന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. അതുവഴി യോഗയിലൂടെ നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ശാരീരികവും വൈകാരികവുമായ ക്ഷേമം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം” മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്കു യോഗയെയും യോഗാദിനത്തെയും കുറിച്ചു വിവരങ്ങള്‍ നല്‍കുന്നതിനാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യോഗയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വലിയ ഒരു വിഭാഗം ജനങ്ങള്‍ക്ക് അത് പ്രാപ്യമാക്കുന്നതിനും ആപ്പ് ലക്ഷ്യമിടുന്നു.

യോഗ ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമവുമായും ബന്ധപ്പെട്ടതാണെന്ന് യോഗ ഗുരുക്കള്‍ ഉറപ്പിച്ചുപറയുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.’യോഗ ജീവിതത്തെക്കുറിച്ചാണ്, നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ട മാര്‍ഗമാണ് യോഗ പരിശീലിപ്പിക്കുന്നത്’  അവര്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ ലോകം പ്രതിസന്ധിയിലാണെന്നും പകര്‍ച്ചവ്യാധികള്‍ക്കിടയിലും യോഗ അതിനുള്ള വഴി കാണിക്കുന്നുവെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.  സദ്ഗുരു ജഗ്ഗി വാസുദേവ യോഗയുടെ പ്രായോഗിക വശത്തെക്കുറിച്ച് ഊന്നിപ്പറയുകയും യോഗ പരിശീലിക്കുന്നവര്‍ ആനന്ദകരമായ ജീവിതം നയിക്കുകയും ചെയ്യുന്നുവെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. പണ്ടുമുതലേ പരിശീലിക്കുന്ന ഒരു ചികില്‍സാ രീതി മാത്രമല്ല, ജീവിതരീതി കൂടിയാണ് യോഗയെന്ന് സ്വാമി ചിദാനന്ദ് സരസ്വതി പറഞ്ഞു.  സമഗ്ര ജീവിതത്തിന്റെ ഒരു ശാസ്ത്രമാണ് യോഗയെന്ന് വ്യാസ സര്‍വകലാശാല ചാന്‍സലര്‍ എച്ച് ആര്‍ നാഗേന്ദ്ര പറഞ്ഞു. സാജി ജയദേവ, സിസ്റ്റര്‍ ശിവാനി, സ്വാമി ഭാരത് ഭൂഷണ്‍, പ്രൊഫ. തനുജ നേസരി, ഡോ. ബി.എന്‍ ഗംഗാധര്‍, കമലേഷ് ഡി. പട്ടേല്‍,ഒ. പി. തിവാരി, യോഗാചാര്യ  എസ്. ശ്രീധരന്‍ എന്നിവരും സംസാരിച്ചു.

ആയുഷ് സെക്രട്ടറി വി.ഡി. രാജേഷ് കോട്ടെച്ചയും ജോയിന്റ് സെക്രട്ടറി പി എന്‍ രഞ്ജിത് കുമാറും ആയുഷ് മന്ത്രാലയം വഹിച്ച പങ്കിനെക്കുറിച്ചും യോഗാ വ്യാപനത്തെ സഹകരണപരമായ രീതിയില്‍ സുഗമമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചും വിശദീകരിച്ചു.

യോഗാ നടപടിക്രമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള 10 എപ്പിസോഡ് പരമ്പര  ജൂണ്‍ 12 മുതല്‍ 21 വരെ ഡിഡി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യും.  മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (എംഡിഎന്‍ഐ) ആണ് പരമ്പര് നിര്‍മ്മിച്ചിരിക്കുന്നത്.

എംഡിഎന്‍ഐവൈ ഡയറക്ടര്‍ ഐ.വൈ ഡോ. ബസവ റെഡ്ഡിയും   ആയുഷ് മന്ത്രാലയത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ദേവും പാനല്‍ ചര്‍ച്ചയും ഏകോപിപ്പിച്ചു.

Tags: യോഗംഅന്താരാഷ്ട്ര യോഗദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.