Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രിമാരെയും വകുപ്പും മാറ്റിയത് കൊള്ള മൂടിവയ്‌ക്കാന്‍; എല്ലാം ശശീന്ദ്രനില്‍ ഭദ്രം; സിപിഐയുടെ അഴിമതി വിരുദ്ധതയും പൊളിഞ്ഞു

സിപിഐയില്‍ നിന്നും വനം മാറ്റുമ്പോള്‍ സിപിഎമ്മില്‍ നിന്നും ഒരു പ്രധാന വകുപ്പ് ഘടകകക്ഷികള്‍ക്ക് നല്‍കണം. ഒരൊറ്റ രാജ്യം ഒരൊറ്റഗ്രിഡ്, വൈദ്യുതി നിരക്ക് ഏകീകരണവും വരുന്നതോടെ വൈദ്യുതി വകുപ്പില്‍ കാര്യമായി ഒന്നും ചെയ്യാനില്ല.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 12, 2021, 01:22 pm IST
inKerala

തിരുവനന്തപുരം: സിപിഎം സിപിഐ മന്ത്രിമാരെ മാറ്റിയതും വകുപ്പുകളില്‍ ക്രമീകരണം നടത്തിയതും ഭരണത്തിലെ കൊള്ള മൂടിവയ്‌ക്കാന്‍. മുഖ്യമന്ത്രി ഒഴികെ സിപിഎമ്മിന്റെ പഴയമന്ത്രിമാരാരും ഇപ്പോള്‍ ഇല്ല. സിപിഐ മന്ത്രിമാരുടെയും സ്ഥിതി അത് തന്നെ. നിലനിര്‍ത്തിയ മന്ത്രിമാരും കേരള കോണ്‍ഗ്രസ്സിന്റെ ഏക മന്ത്രിയും പിണറായി വിജയന്റെ അജ്ഞാനുവര്‍ത്തികളുമാണ്. മുട്ടില്‍ മരം മുറി അടക്കം തന്റെ മൗനസമ്മതത്തോടെ നടന്ന അഴിമതി ഉപയോഗിച്ച് പിണറായി വിജയന്‍ സിപിഐയെ വരുതിയിലാക്കി. അതിനിടെ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം കേസ് അട്ടിമറിക്കാനുള്ള നാടകമാണെന്നും ആരോപണമുണ്ട്. വനംവകുപ്പ് മാത്രമല്ല മറ്റു പല വകുപ്പുകളിലും അഴിമതി നടന്നുവെന്നും മന്ത്രിമാര്‍ തുടര്‍ന്നാല്‍ ഇത് പുറത്തുവരുമെന്നും മുഖ്യമന്ത്രിക്ക് മനസിലായതാണ് മന്ത്രിമാരെ മാറ്റാന്‍ കാരണം.

സിപിഎമ്മും സിപിഐയും പരസ്പര ധാരണയോടെ മരംമുറിക്ക് കൂട്ടുനിന്നെന്നാണ് പുറത്ത് വരുന്ന വിവരം. ഏറെക്കാലമായി വനം വകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ ആണ്. തോട്ടം ഉടമകള്‍ക്ക് അനുകൂല നിലപാട് എടുത്ത ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍  സിപിഐയുടെ കയ്യിലിരുന്ന റവന്യൂ, വനം വകുപ്പുകള്‍ പിണറായി വിജയന്റെ ഇംഗിതത്തിന് നിന്നിരുന്നില്ല. അതേസമയം അവര്‍ അവരുടെ രീതിയില്‍ അഴിമതി നടത്തുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പിനിടെയുള്ള സമയത്ത് വന്‍ വനം കൊള്ള നടന്നത്. ഈ അഴിമതിയക്ക് മൗനസമ്മതം നല്‍കിയ പിണറായി വിജയന്‍ ഇതേ അഴിമതി ഉയര്‍ത്തിക്കാട്ടി സിപിഐയില്‍ നിന്നും വകുപ്പ് മാറ്റിയെന്നാണ് സൂചന.

സിപിഐയില്‍ നിന്നും വനം മാറ്റുമ്പോള്‍ സിപിഎമ്മില്‍ നിന്നും ഒരു പ്രധാന വകുപ്പ് ഘടകകക്ഷികള്‍ക്ക് നല്‍കണം. ഒരൊറ്റ രാജ്യം ഒരൊറ്റഗ്രിഡ്, വൈദ്യുതി നിരക്ക് ഏകീകരണവും വരുന്നതോടെ വൈദ്യുതി വകുപ്പില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. വൈദ്യുതി മുടങ്ങി ഉണ്ടാകുന്ന തലവേദന സിപിഎമ്മില്‍ നിന്നും മാറുകയും ചെയ്യും. മാത്രമല്ല ജനതാദള്‍ എസിന് നല്‍കുന്നതോടെ അത് മുഖ്യമന്ത്രിക്ക് നേരിട്ട് നിയന്ത്രിക്കാനും ആകും. അതുകൊണ്ട് തന്നെ വൈദ്യുത വകുപ്പ് വിട്ടുനല്‍കുകയും ചെയ്തു. ഇതോടെ രണ്ട് പാര്‍ട്ടിയും പ്രധാന വകുപ്പ് വിട്ടുനല്‍കിയെന്ന ധാരണ ഉണ്ടാക്കുകയുമായിരുന്നു.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണം കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യം ഉന്നയിച്ചാല്‍ അതിന്  തടയിടാനും വിജിലന്‍സ് അന്വേഷണത്തിലൂടെ സാധിക്കും. ലൈഫ് മിഷന്‍ അഴിമതിയില്‍ അടക്കം സംസ്ഥാന വിജിലന്‍സ് ഫയലുകള്‍ പിടിച്ചെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികള്‍ക്ക് ഫയല്‍ നല്കാതെ അന്വേഷണത്തെ തടയാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു. സ്പ്രിങ്കഌ അഴിമതി ഇടപാടില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സിപിഐ ഓഫീസിലെത്തി കാനം രാജേന്ദ്രനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരല്ല സിപിഐ മന്ത്രിമാര്‍ എന്ന്  വരുത്തി തീര്‍ക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. റവന്യൂ വകുപ്പിലടക്കം മുഖ്യമന്ത്രി കൈകടത്തുന്നുവെന്ന് വിലാപം ഉയര്‍ത്തി. ഇതെല്ലാം അഴിമതിക്കുള്ള മറായായിരുന്നുവെന്നാണ് വനം കൊള്ളയിലൂടെ പുറത്ത് വരുന്നത്.

ജോസ്‌കെ മാണി അടക്കം ആവശ്യപ്പെട്ട വനം വകുപ്പ് എന്‍സിപിക്ക് നല്‍കിയത് പിണറായി വിജയന്റെ കൈപിടിയില്‍ നിര്‍ത്താനാണ്. ഇ ബസ് അഴിമതിയില്‍ ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റെ പേര് എങ്ങും ഉയര്‍ന്ന് വന്നിരുന്നില്ല. എന്നാല്‍ ഗതാഗത സെക്രട്ടറിയുടെയുംമുഖ്യമന്ത്രിയുടെയും  ഇടപെടലുകള്‍ പുറത്ത് വരികയും ചെയ്തു. എ.കെ. ശശീന്ദ്രന്‍ വിധേയനായി നിന്നതിനാല്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്തിരുന്നുവെന്നാണ്  വിവരം. ഇതേ രീതിയില്‍ വനം വകുപ്പ് കൈകാര്യം ചെയ്യാനാണ് എ.കെ.ശശീന്ദ്രന് നല്‍കിയതെന്നും ആക്ഷേപമുണ്ട്.

Tags: forകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.