Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിയുടെ ഭരണത്തുടര്‍ച്ച

വനംകൊള്ള നടത്തിയവര്‍ ഇപ്പോഴത്തെ വനംമന്ത്രിയുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിലെ ഒരു പ്രമുഖന്‍ ഇടനിലക്കാരനായി രംഗത്തെത്തിയെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് മടിയില്‍ കനമുള്ളതിനാല്‍ മരംമുറി കേസിലെ അഴിമതിക്കാരെ രക്ഷിക്കാനാണ് എല്ലാ സാധ്യതയും. ഇത് സംഭവിച്ചുകൂടാ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 10, 2021, 05:00 am IST
in Editorial

ഭരണ സംവിധാനത്തെ ഒന്നടങ്കം അഴിമതി നടത്തുന്നതിനുവേണ്ടി പരുവപ്പെടുത്തിയെടുക്കുകയാണ് ഒന്നാം  പിണറായി സര്‍ക്കാര്‍ ചെയ്തത്. സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍, സ്പ്രിങ്കഌ,  ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ എന്നിങ്ങനെ കോടാനുകോടികള്‍ മറിഞ്ഞ അഴിമതി ഇടപാടുകളുടെ ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. കോടിയേരിയുടെ മകന്‍ പ്രതിയായ മയക്കുമരുന്നു കടത്ത് കേസ്, മലബാറിലെ പാര്‍ട്ടി എംഎല്‍എ ആരോപണ വിധേയനായ ഭൂമി സംബന്ധമായ കേസുകള്‍, പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് എന്നിങ്ങനെ ഭരണത്തിന്റെ തണലില്‍ സിപിഎമ്മുകാര്‍ ചെയ്തുകൂട്ടിയിട്ടുള്ള അഴിമതികളും ക്രിമിനല്‍ നടപടികളും വേറെയുമുണ്ട്. അധികാര തുടര്‍ച്ച ലഭിക്കാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കി അഴിമതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ കണ്ടത്. ഇതു സംബന്ധിച്ച കേസുകളുടെ അന്വേഷണം വിവിധ ഘട്ടങ്ങളിലും, ചിലത് കോടതിയുടെ പരിഗണനയിലുമിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. ജയിലില്‍ പോകേണ്ടിവരുമെന്ന് ഭയന്ന മുഖ്യമന്ത്രിയടക്കമുള്ള പലരും ജനവിധി അനുകൂലമായതോടെ അടവുമാറ്റി. അഴിമതിയില്ലാത്ത സംശുദ്ധ ഭരണമായിരുന്നുവത്രേ നടന്നത്! അതിനുള്ള അംഗീകാരമാണത്രേ ഇടതുമുന്നണിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷം!!

ഒരിക്കല്‍ക്കൂടി അധികാരത്തിലേറിയതോടെ ഈ അവകാശവാദം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടെ മുഖംമൂടി ഇപ്പോള്‍ അഴിഞ്ഞുവീണിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ സെക്രട്ടറിയുടെ ഉത്തരവിനെ മറയാക്കി വയനാട്ടിലെ മുട്ടില്‍ നടന്ന കോടികളുടെ വനംകൊള്ള സംബന്ധിച്ച വിവരം പുറത്തായതാണ് ഇതിലൊന്ന്. പട്ടയ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് തേക്ക് ഒഴികെയുള്ള മരങ്ങള്‍ അനുമതിയോടെ മുറിക്കാനാവുമെന്ന പഴുതിലൂടെയാണ് വന്‍തോതില്‍ ഈട്ടിത്തടികള്‍ മുറിച്ചു കടത്തിയത്. എതിര്‍ത്ത ചില വനംവകുപ്പ് ഉദ്യോഗസ്ഥരെ അവഗണിച്ചും ഭീഷണിപ്പെടുത്തിയുമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വനംകൊള്ള അരങ്ങേറിയത്. മുറിച്ചുമാറ്റിയ തടികള്‍ നൂറുകണക്കിന് ദൂരമുള്ള പെരുമ്പാവൂരിലെ തടിമില്ലുകളില്‍ എത്തിക്കുകയും ചെയ്തു. ലോക്ഡൗണ്‍ കാലത്ത് ഇത് എങ്ങനെ സംഭവിച്ചു, ആരൊക്കെയാണ് ഒത്താശ ചെയ്തത് എന്നതു സംബന്ധിച്ച വിവരങ്ങളെല്ലാം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വയനാട്ടില്‍ മാത്രമല്ല കാസര്‍കോട്, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ വനപ്രദേശങ്ങളില്‍നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു കടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അഴിമതിയുടെ വ്യാപ്തിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഈ വനംകൊള്ള നടന്നതിന്റെ സമയം പ്രത്യേകം ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും തെരഞ്ഞെടുപ്പു കാലത്തുമായിരുന്നു ഇത്. പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്‌ക്കാമെന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു ഇതെന്നു വേണം കരുതാന്‍. നിയമസഭയില്‍ ആരോപണമുയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ  വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നല്‍കിയ മറുപടിയും ഈ സംശയം ബലപ്പെടുത്തുന്നു. തന്റെ കാലത്തല്ല മരം മുറി നടന്നിട്ടുള്ളതെന്നും, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും പറയുന്ന മന്ത്രിയുടെ വാക്കുകളില്‍ ആരെയൊക്കെയോ സംരക്ഷിക്കാനുള്ള വ്യഗ്രതയുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യൂ വകുപ്പിന്റെയും വനംവകുപ്പിന്റെയും  ചുമതല സിപിഐക്കാരായ മന്ത്രിമാര്‍ക്കായിരുന്നുവല്ലോ. അഴിമതിയാരോപണങ്ങള്‍ക്ക് ഇവരും പാര്‍ട്ടിയും മറുപടി പറഞ്ഞേ തീരൂ. അതേസമയം, വനംകൊള്ള നടത്തിയവര്‍ ഇപ്പോഴത്തെ വനംമന്ത്രിയുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിലെ ഒരു പ്രമുഖന്‍  ഇടനിലക്കാരനായി രംഗത്തെത്തിയെന്നും പറയപ്പെടുന്നു.  മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് മടിയില്‍ കനമുള്ളതിനാല്‍ മരംമുറി കേസിലെ അഴിമതിക്കാരെ രക്ഷിക്കാനാണ് എല്ലാ സാധ്യതയും. ഇത് സംഭവിച്ചുകൂടാ. വനംകൊള്ള നടത്തിയിട്ടുള്ളവര്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം.

Tags: Pinarayi Vijayanഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.