Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കടംകേറി മുടിയുന്ന കേരളം

കടം ക്രമാതീതമായി വര്‍ധിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുന്നതോ തകരുന്നതോ പ്രശ്‌നമാക്കേണ്ടെന്ന മനോഭാവമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്. കടം കേറി മുടിഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിരുത്തരവാദപരമായ സമീപനം ആപത്കരമാണ്. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമൊന്നും മുന്നോട്ടുവയ്‌ക്കാന്‍ ഇല്ലാത്തതിനാല്‍ കണ്ണടച്ചിരുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 8, 2021, 05:00 am IST
in Editorial

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് രണ്ട് പ്രളയ ദുരന്തങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അന്നു മുതല്‍ ആവര്‍ത്തിക്കുന്നതാണ് നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനം. ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റുകളിലും നവകേരള സൃഷ്ടിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച പദാവലികള്‍ക്ക് പഞ്ഞമൊന്നുമുണ്ടായില്ല. പ്രളയാനന്തര കാലത്തെ കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി പലതും പറഞ്ഞുകേട്ടെങ്കിലും ക്രിയാത്മകമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പണപ്പിരിവില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.  കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും, കടമെടുത്തായാലും ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നുമാണ് മുന്‍ ധനമന്ത്രി ഐസക്ക് ഒരുതരം വാശിയോടെ പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന സത്യം മറച്ചുപിടിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പൊതുകടം ലക്കുംലഗാനുമില്ലാതെ വര്‍ധിക്കുന്നതിനെക്കുറിച്ച് നവകേരള സൃഷ്ടിയുടെ വക്താക്കള്‍ കുറ്റകരമായ മൗനം പാലിച്ചു. പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുന്‍ഗാമിയായ ഐസക്കിന്റെ പാതയാണ് പിന്തുടരുന്നത്. പൊതുകടത്തെക്കുറിച്ചോ അത് കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചോ ബാലഗോപാലിനും ഒന്നും പറയാനില്ല.

സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയിലേക്ക് അടുക്കുകയാണെന്ന വിലയിരുത്തല്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിക്കുന്ന ആപല്‍ക്കരമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കാരണം വ്യക്തമാണ്. സമ്മതിച്ചാല്‍ ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ടിവരും. അതിനുള്ള യാതൊരു സാധ്യതയും മുന്നില്‍ കാണുന്നില്ല. കിഫ്ബി വഴിയും മറ്റും കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുക്കുന്ന രീതിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ എവിടെനിന്നും കടം കിട്ടാത്ത സ്ഥിതി വരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ പൊതുകടം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. മന്ത്രി ഐസക്ക് ഈ അപകടത്തെ ലഘൂകരിച്ചു കാണുകയായിരുന്നു. എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരണമെന്ന ചിന്ത മാത്രമാണ് സര്‍ക്കാരിന് ഉണ്ടായിരുന്നത്. തുടര്‍ഭരണം ലഭിച്ചിരിക്കുന്ന സ്ഥിതിയില്‍ ഇനിയങ്ങോട്ട് ഭരണമെന്ന കേവല ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. ചെലവു ചുരുക്കുകയെന്നതാണ് പൊതുകടം കുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗം. അപ്പോള്‍ ജനപ്രിയ നടപടികള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വരും. അതിന് പിണറായി സര്‍ക്കാര്‍ തയ്യാറല്ല. കടം ക്രമാതീതമായി വര്‍ധിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുന്നതോ തകരുന്നതോ പ്രശ്‌നമാക്കേണ്ടെന്ന മനോഭാവമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്. കടം കേറി മുടിഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിരുത്തരവാദപരമായ സമീപനം ആപത്കരമാണ്. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമൊന്നും മുന്നോട്ടുവയ്‌ക്കാന്‍ ഇല്ലാത്തതിനാല്‍ കണ്ണടച്ചിരുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചുരുക്കത്തില്‍ സമ്പദ്‌വ്യവസ്ഥ അതിരൂക്ഷമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കെ.എന്‍. ബാലഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.