Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പാര്‍പ്പിട പദ്ധതിയും അട്ടിമറിക്കുമ്പോള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടെയും തനിനിറം വ്യക്തമാക്കുന്നതാണ്, ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന ഒന്നാം പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 05:00 am IST
inEditorial

വന്‍ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതോടെ, താന്‍ നേതൃത്വം നല്‍കിയ മുന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളൊക്കെ ആവിയായിപ്പോയിരിക്കുന്നു എന്നൊരു ഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയന്. സല്‍ഭരണത്തിന് ലഭിച്ച അംഗീകാരമാണ് തുടര്‍ഭരണത്തിനുള്ള ജനവിധിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരങ്ങളൊന്നും  പാഴാക്കുന്നുമില്ല. ഭരണാധികാരിയെന്ന നിലയ്‌ക്ക് തനിക്കെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങളോട് പിണറായിയുടെ സ്ഥിരം ശൈലിയാണിത്.  നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പ്രതിയായപ്പോഴും ഇത്തരമൊരു നിലപാടാണ് പിണറായി സ്വീകരിച്ചത്. ലാവ്‌ലിന്‍ കേസ് ചീറ്റിപ്പോയിരിക്കുന്നു എന്ന് വാര്‍ത്താ സമ്മേളനത്തില്‍ പിണറായി ആവര്‍ത്തിച്ചുകൊണ്ടണ്ടിരുന്നു. പിന്നീട് എത്രയോ വര്‍ഷം കഴിഞ്ഞാണ് പിണറായിയെ കോടതി പ്രതിപ്പട്ടികയില്‍നിന്ന് നീക്കിയത്. ചീറ്റിപ്പോയി എന്നു പിണറായി പറഞ്ഞ ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയിലെ ഹര്‍ജിയുടെ രൂപത്തില്‍ ഡമോക്ലസിന്റെ വാളായി തലയ്‌ക്കു മുകളില്‍ തൂങ്ങിയാടുകയാണ്. പുതിയ ജനവിധിയുടെ പശ്ചാത്തലത്തില്‍, ആവിയായിപ്പോയിരിക്കുന്നു എന്ന് പിണറായി ആവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്തു കേസും, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതികളാക്കാന്‍ കസ്റ്റംസ് അനുമതി നല്‍കിയതോടെ വീണ്ടും  സജീവമാവുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടെയും തനിനിറം വ്യക്തമാക്കുന്നതാണ്, ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന ഒന്നാം പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട്. 2016-19 കാലയളവില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഒരു കോടി വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ഈ ബൃഹദ് പദ്ധതിയില്‍ ലക്ഷ്യമിട്ടത്. കേന്ദ്ര സംസ്ഥാന സഹകരണത്തോടെയുള്ള ഈ പദ്ധതി മറ്റ് പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കിയപ്പോള്‍ കുറ്റകരമായ അനാസ്ഥയാണ് കേരളം കാണിച്ചത്. ലക്ഷ്യമിട്ട വീടുകളുടെ നാലിലൊന്ന് മാത്രമാണ് സംസ്ഥാനത്ത് നിര്‍മിച്ചതെന്ന് സിഎജി കണ്ടെണ്ടത്തി. വീട് നിര്‍മാണത്തിന് സ്ഥലമെടുത്ത് നല്‍കാതെ, കേന്ദ്രം അനുവദിച്ച തുകയില്‍നിന്ന് 200 കോടിയോളം രൂപയാണ് നഷ്ടപ്പെടുത്തിയത്. പദ്ധതി പ്രകാരം വീട് അനുവദിച്ചവരില്‍ വലിയൊരു വിഭാഗം അനര്‍ഹരാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടണ്ടിക്കാട്ടിയിരിക്കുന്നു. ഗുണഭോക്താക്കളെ കണ്ടെണ്ടത്തി ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മേല്‍നോട്ട സമിതികള്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായും സിഎജി നടത്തിയ പരിശോധനയില്‍ വ്യക്തമായി.

ഒന്നാം പിണറായി സര്‍ക്കാര്‍ എത്രമാത്രം ജനവിരുദ്ധമായിരുന്നു എന്നതിന്റെ രേഖാചിത്രമാണ് സിഎജി വരച്ചു കാട്ടുന്നത്. തല ചായ്‌ക്കാന്‍ ഒരിടമില്ലാതെ ലക്ഷക്കണക്കിന് പാവങ്ങളാണ്, ആകാശം മേല്‍ക്കൂരയാക്കി  കേരളത്തില്‍ കഴിഞ്ഞുകൂടുന്നത്. വീട് എന്നത് ഇവര്‍ക്കൊരു സ്വപ്‌നം മാത്രമല്ല. സമാധാനത്തോടെ ഒരു ദിവസമെങ്കിലും അതില്‍ ജീവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന ദുഷ്ടബുദ്ധിയാണ് പിണറായി സര്‍ക്കാരിനെ നയിച്ചതെന്നു വേണം മനസ്സിലാക്കാന്‍. സിപിഎമ്മിന്റെ അന്ധമായ രാഷ്‌ട്രീയ വിരോധവും ജനശത്രുതയും കൂടിയാണ് ഇവിടെ തെളിയുന്നത്. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന കിഫ്ബിയുടെ ദുരൂഹമായ ഇടപാടുകള്‍ക്കെതിരെ സിഎജി ശക്തമായ നിലപാട് എടുത്തിരുന്നു. വസ്തുതകള്‍ നിഷേധിക്കാനാവാതെ സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് അന്ന് പിണറായി ചെയ്തത്. പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയും അട്ടിമറിച്ചതിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് എന്തു പറയാനുണ്ടെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ നിയമ നടപടികള്‍ എടുക്കാന്‍  പ്രതിപക്ഷം ധീരമായി രംഗത്തുവരുമെന്ന് പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.