Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നെട്ടൂരാന്‍

കോണ്‍ഗ്രസില്‍ എന്തോ വിപ്ലവം നടന്നുവെന്ന മട്ടിലാണ് സതീശന്റെ പ്രതിപക്ഷ നേതൃപദവിയെപ്പറ്റി മാധ്യമങ്ങള്‍ വിവരിക്കുന്നത്. എല്ലാവരെയും എന്തെങ്കിലുമൊക്കെ ആക്കലാണ് തങ്ങളുടെ പണിയെന്ന് കരുതിപ്പോരുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ കാലാകാലങ്ങളില്‍ പടച്ചുവിടുന്ന വിപ്ലവക്കുരുപ്പുകളിലൊന്നാണ് സതീശനും.

എം. സതീശന്‍byഎം. സതീശന്‍
May 30, 2021, 05:41 am IST
inMain Article

കഞ്ഞിക്കുഴി സതീശന്‍ എന്നത് ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളി പരിചയപ്പെട്ട ഒരു കഥാപാത്രം. ഒട്ടും മേലെയല്ല വടശ്ശേരി ദാമോദരമേനോന്‍ എന്ന വി.ഡി. സതീശന്‍. കോണ്‍ഗ്രസില്‍ എന്തോ വിപ്ലവം നടന്നുവെന്ന മട്ടിലാണ് സതീശന്റെ പ്രതിപക്ഷ നേതൃപദവിയെപ്പറ്റി മാധ്യമങ്ങള്‍ വിവരിക്കുന്നത്. എല്ലാവരെയും എന്തെങ്കിലുമൊക്കെ ആക്കലാണ് തങ്ങളുടെ പണിയെന്ന് കരുതിപ്പോരുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ കാലാകാലങ്ങളില്‍ പടച്ചുവിടുന്ന വിപ്ലവക്കുരുപ്പുകളിലൊന്നാണ് സതീശനും.  

പിണറായി വിജയനെ പുലിമുരുകനും പാരിജാതപ്പൂവും ഒടുവില്‍ ക്യാപ്റ്റനുമാക്കി പൊലിപ്പിച്ചെടുത്തതാണ് കഴിഞ്ഞ അഞ്ചാണ്ടത്തെ ഈ ആക്കല്‍ പണ്ഡിതരുടെ വലിയ നേട്ടം. ടീച്ചറമ്മയെക്കുറിച്ച് പാടിപ്പാടി ഒരു വഴിക്കാക്കിയിട്ടുണ്ട്. ഇപ്പോള്‍ മിനിസ്റ്ററാന്റിയിലാണ് കണ്ണ്…. അന്നന്നത്തെ അന്നമാണല്ലോ ഇത്തരക്കാരുടെയും കണ്ണ്. കിറ്റ് കിട്ടാന്‍ ഏത്  ടൂള്‍കിറ്റും തരാതരം പടയ്‌ക്കുന്നതില്‍ വേന്ദ്രന്മാരാണ് അവരില്‍ പലരും.  

പണ്ട് സുകുമാരന്‍ നായര്‍ തിരുവനന്തപുരം വളഞ്ഞ് പിടിച്ചുവാങ്ങിക്കൊടുത്തതാണ് രമേശ് ചെന്നിത്തലയ്‌ക്ക് താക്കോല്‍ സ്ഥാനമെന്ന് ഒരു ആക്ഷേപമുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരനായും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായും രമേശന്‍നായര്‍ വാണത് ആ താക്കോലും കോന്തലയില്‍ തൂക്കിയായിരുന്നു. ചോര്‍ത്തിക്കിട്ടുന്ന സകലമാന പേപ്പറും എടുത്ത് വീശി തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയെയും കൂട്ടരെയും വെള്ളം കുടിപ്പിക്കുകയായിരുന്നു ചെന്നിത്തലയുടെ പണി.  

സംഗതിയൊന്നും പക്ഷേ കിറ്റിന് മുന്നില്‍ വിലപ്പോയില്ല. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞുനല്‍കിയ അരിയും പയറും ഉഴുന്നുമെല്ലാം കവറിലാക്കി കൊടുത്ത് അതിന്റെ പേരില്‍ വോട്ടും വാങ്ങി പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി. സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നേതാക്കളുടെ ഭാര്യമാരെയും സര്‍ക്കാര്‍ ജോലിക്കാരാക്കിയതാണ്  

പിണറായിയുടെ ജനക്ഷേമം എന്ന് ചെന്നിത്തല വിളിച്ചു പറഞ്ഞു. സ്പ്രിങ്കഌറും സ്വര്‍ണക്കടത്തും ആഴക്കടല്‍ കരാറും കോടികളുടെ തിരിമറിയും ഭീകരവാദബന്ധവും വരെ എടുത്തുവീശി. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും പട്ടിണി കിടന്നും നിലവിളിച്ചു. എന്നിട്ടും പ്രബുദ്ധ മലയാളി പിണറായി വിജയന്റെ ആറ് മണിത്തള്ളിലും സൗജന്യക്കിറ്റിലും മൂക്കുംകുത്തി വീണു.  

ആട്, തേക്ക്, മാഞ്ചിയം പോലെ വിജയന്‍ കമ്പനി ഇറക്കിയ തുറുപ്പ് ചീട്ടില്‍ മയങ്ങി ജനം വോട്ട് കുത്തി.  ചെന്നിത്തലയുടെ മോഹങ്ങള്‍ മുരടിച്ചു. ഒന്നും കൂടി പൂക്കാമെന്ന് കരുതി വയസ്സാംകാലത്ത് വെറുതെ തളിര്‍ത്ത ഉമ്മന്‍ചാണ്ടിയും മിണ്ടാതായി… തോല്‍വിയുടെ ആഘാതത്തില്‍ തല താണുപോയ ചെന്നിത്തലയുടെയും ചാണ്ടിയുടെയും മുകളിലൂടെ നടന്നാണ് നെട്ടൂരാന്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവാകുന്നത്.

ഫലത്തില്‍ ഭരണത്തിലും പ്രതിപക്ഷത്തും അങ്കമാലിയിലെ അമ്മാവന്മാരുടെ വിളയാട്ടമാണ്. ആദ്യ തവണ അധികാരത്തിലെത്തിയപ്പോഴേ പിണറായിക്ക് അതുകൊണ്ട് മതിയായിരുന്നില്ല.  പ്രധാനമന്ത്രിയുടെ പ്രതിച്ഛായയിലായിരുന്നു കണ്ണ്. മുണ്ടുടുത്ത മോദി എന്ന ചില മാധ്യമനിരീക്ഷകരുടെ ആക്ഷേപത്തില്‍ പിണറായി അഭിരമിക്കുകയായിരുന്നു. നോട്ട് റദ്ദാക്കല്‍ മുതല്‍ മോദി നടപ്പാക്കിയ എല്ലാറ്റിനുമെതിരെ പ്രതികരിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതുകയും സ്വയം അവരുടെ നേതാവാകാന്‍ പരിശ്രമിക്കുകയുമായിരുന്നു ഹോബി.  

മധ്യപ്രദേശില്‍ പോയി നിലംതൊടാതെ മുങ്ങിയിട്ട് മംഗലാപുരത്ത് വന്നുനിന്ന് അവരെ ഭീഷണിപ്പെടുത്തിയ ആ പഞ്ച് ഡയലോഗിലുണ്ട് പിണറായിയിലെ കീനേരി അച്ചു. ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കില്ലെന്ന പൊങ്ങച്ചമാണ് ആയിരക്കണക്കിന് പോലീസുകാരുടെ നടുക്കുനിന്ന് അദ്ദേഹം മംഗലാപുരത്ത് നിന്ന് മധ്യപ്രദേശിലേക്ക് നോക്കി വിളിച്ചു പറഞ്ഞത്.

ഏതാണ്ടിതേ മട്ടിലാണ് നെട്ടൂരുകാരന്‍ സതീശന്റെ എന്‍ട്രി. പുള്ളിക്ക് ഇവിടെ പിണറായി വിജയനോട് മുട്ടാനല്ല താല്‍പര്യം.  അതുക്കും മേലെ അങ്ങ് ദല്‍ഹിയിലോട്ടാണ് നോട്ടം. ഇവിടെ മച്ചാനും മച്ചാനുമായി വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ വിജയനും ദാസനും തീരുമാനിച്ചു കഴിഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം എന്ന് കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരും. സദ്ദാം ഹുസൈന്‍, ഒസാമ ബിന്‍ ലാദന്‍ തുടങ്ങി തടിയന്റവിട നസീറും മദനിയും വരെയുള്ള മനുഷ്യാവകാശപ്പോരാളികള്‍ക്കൊപ്പമാവും തങ്ങളെന്ന് നിലപാട് കൊണ്ടും പെരുമാറ്റം കൊണ്ടും തെളിയിച്ചവരുടെ കൂട്ടുകെട്ടാണ് വര്‍ഗീയതയെ തകര്‍ക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ രോമാഞ്ചം അധികരിക്കും. നിയമസഭയില്‍ സതീശന്‍ നല്ല കൂട്ടായിരിക്കുമെന്ന വിജയന്റെ പ്രസ്താവനയില്‍ അത് വ്യക്തമാണ്.  

നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോള്‍ ഈ കേരളത്തെയെങ്കിലും വര്‍ഗീയതയില്‍ സംരക്ഷിച്ചുനിര്‍ത്തണമെങ്കില്‍ അങ്കമാലിയിലെ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഏറെ കഷ്ടപ്പെടേണ്ടി വരും. ഇതിപ്പോള്‍ ലോകത്താകെ പ്രശ്‌നമാണ്. മോദിക്കെതിരെ മാത്രം മതിയായിരുന്നെങ്കില്‍ ഇത്രേം പ്രയാസമില്ലായിരുന്നു. മോദിക്ക് മുമ്പേ ബെഞ്ചമിന്‍ നെതന്യാഹുവിനെ തോല്‍പിക്കണം. പലസ്തീനിലെ പോരാളികളെ രക്ഷിക്കാനായി വീട്ടുമുറ്റത്ത് പ്ലക്കാര്‍ഡ് പിടിച്ചിരുന്നത് പ്രയോജനം ചെയ്ത മട്ടാണ്. പിണറായിയുടെ മകളും മരുമകനും കൂടി ഇരിക്കുന്ന ഇരുപ്പ് കണ്ട് സഹിക്കാഞ്ഞാകണം നെതന്യാഹു വെടി നിര്‍ത്തലിലേക്ക് കടന്നതെന്ന് കരുതാനാണ് പിണറായിക്കിഷ്ടം. ട്രംപ് മാറി ബൈഡന്‍ വന്നപ്പോള്‍ കേരളരാജ്യത്തിന് അത് ഒരു കരുത്തായി മാറുമെന്നാണ് വിജയനും ദാസനുമൊക്കെ കരുതിയത്.  

ബൈഡനും മോദിയുടെ വഴിയേ ആയ സ്ഥിതിക്ക് ലോകത്തെയാകെ ഈ വര്‍ഗീയവാദികളില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ട മുഴുവന്‍ ബാധ്യതയും കേരളത്തിനുണ്ട് എന്ന വലിയ തിരിച്ചറിവിലാണ് കഞ്ഞിക്കുഴിയും ക്യാപ്റ്റനും കൂടി തന്ത്രങ്ങള്‍ മെനയുന്നത്. ഇരുപത്തഞ്ച് കൊല്ലത്തിനുള്ളില്‍ കേരളരാജ്യത്തെ വികസിത രാഷ്‌ട്രങ്ങള്‍ക്കൊപ്പം എത്തിക്കുമെന്ന അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ രണ്ടാമൂഴത്തിലെ അരങ്ങേറ്റ തള്ളിലുണ്ട് എല്ലാം. നെട്ടൂരാന്റെ നെഞ്ചുറപ്പ് കൂട്ടിനുള്ളത് കൊണ്ട് ഇനി കാര്യങ്ങള്‍ എളുപ്പമാണ്. പലസ്തീനെ ഒരു വിധത്തില്‍ രക്ഷിച്ചു കഴിഞ്ഞു. ഇനി ലക്ഷദ്വീപിലേക്കാണ്… പോരാട്ടം തുടരുമെന്ന് സാരം.

Tags: congressവി.ഡി. സതീശന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.