Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അമേരിക്കയ്‌ക്ക് ആദ്യ വനിതാ പ്രസിഡന്റ് വരുമോ

ഡൊണാള്‍ഡ് ട്രംപ് അടുത്ത തവണയും അങ്കത്തിനുണ്ടാകും. തനിക്ക് ഓപ്ര വിന്‍ഫ്രിയെ ഭയമില്ലെന്ന് ട്രംപ് പറയുന്നു. എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ഓപ്ര വന്നാല്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ വിയര്‍ക്കും എന്നാണ് ഇപ്പോഴത്തെ നില. കാര്യമായ വെല്ലുവിളികളൊന്നും അവരുടെ മുന്നിലില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 27, 2021, 05:53 am IST
inArticle

ഓപ്ര വിന്‍ഫ്രി എന്ന 67 കാരി 2025 ല്‍ അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലെത്തിയാല്‍  ആശ്ചര്യപ്പെടാനില്ല എന്ന നിലക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അങ്ങനെയായാല്‍ 47 മത് അമേരിക്കന്‍ പ്രസിഡണ്ടാവുന്നത് ആദ്യ വനിതാ പ്രസിഡണ്ട് മാത്രമല്ല, ആഫ്രോ -അമേരിക്കന്‍ വംശത്തില്‍ നിന്നുള്ള ആദ്യ വനിത കൂടിയാകും.കുട്ടിക്കാലത്ത് താന്‍ പലവട്ടം ബലാത്സംഗത്തിനിരയാക്കപ്പെട്ടതായി പ്രശസ്ത അമേരിക്കന്‍ ടി.വി അവതാരകയും നിര്‍മാതാവും അഭിനേത്രിയുമായ ഓപ്ര വിന്‍ഫ്രി പറഞ്ഞതോടെ ഒരിക്കല്‍ കൂടി അവര്‍ വാര്‍ത്തകളില്‍ നിറയുകയാണ്.സ്വന്തം ബന്ധുവാണ് തന്നെ അതിക്രമത്തിന് ഇരയാക്കിയത്, ഒമ്പത്, 10, 11, 14വയസ്സുകളില്‍ തന്നെ ബലാത്സംഗത്തിനിരയാക്കി എന്നാണ് അവര്‍ തുറന്നു പറഞ്ഞത്.

കുട്ടിക്കാലത്ത് ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവരുടെയും അത് അതിജീവിച്ചവരുടെയും ടോക്- ഷോയാണ് ‘ദ മി യൂ കാണ്ട് സീ’-അതിലാണ് തുറന്ന് പറച്ചില്‍ ഉണ്ടായിരിക്കുന്നത്. ദി ഓപ്ര വിന്‍ഫ്രി ഷോ എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടോക്ക്-ഷോയിലൂടെയാണ് ഇവര്‍ അന്താരാഷ്‌ട്രപ്രശസ്തി നേടുന്നത്. ആഫ്രോ–അമേരിക്കന്‍ വംശജരില്‍ 20 ാം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തി, ഏറ്റവും വലിയ ജീവകാരുണ്യപ്രവര്‍ത്തക എന്നീ വിശേഷണങ്ങളും ഓപ്ര നേടി. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതയായി ഇവര്‍ പലപ്പോഴും കണക്കാക്കപ്പെട്ടു.ഈയടുത്ത്, സി.ബി.എസ് ടെലിവിഷനില്‍ ഓപ്ര വിന്‍ഫ്രി നടത്തിയ അഭിമുഖത്തിലാണ് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവേചനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.

ഡൊണാള്‍ഡ് ട്രംപ് അടുത്ത തവണയും അങ്കത്തിനുണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് ഓപ്ര വിന്‍ഫ്രിയെ ഭയമില്ലെന്നും പറയുന്നു. എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ഓപ്ര വന്നാല്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ വിയര്‍ക്കും എന്നാണ് ഇപ്പോഴത്തെ നില. കാര്യമായ വെല്ലുവിളികളൊന്നും അവരുടെ മുന്നിലില്ല. അമേരിക്കയിലെ പേരെടുത്ത മാധ്യമ സ്ഥാപന ഉടമ,സംവാദ പരിപാടിയുടെ ആതിഥേയ, നടി, നിര്‍മാതാവ് എന്നിവയ്‌ക്ക് പുറമെ സഹജീവികളോടുള്ള കാരുണ്യത്തിന്റേയും അനുകമ്പയുടേയും പേരിലും പ്രശസ്തയാണ് ഓപ്ര. കൂടാതെ ആഫ്രോ-അമേരിക്കന്‍ വര്‍ഗത്തിലെ ഏറ്റവും സമ്പന്ന കൂടിയാണിവര്‍.

1993ല്‍ മൈക്കിള്‍ ജാക്സനുമായി ഓപ്ര നടത്തിയ അഭിമുഖം വീക്ഷിച്ചത് ഒമ്പത് കോടി ജനങ്ങളായിരുന്നു. Oprah Winfrey Network (OWN) എന്ന മാധ്യമ ശൃംഖല സ്ഥാപിച്ച ഓപ്രയുടെ ബാല്യവും കൗമാരവും ഏറെ ദുരിതപൂര്‍ണമായിരുന്നു. കുപ്പത്തൊട്ടിയില്‍ നിന്ന് കൊട്ടാരത്തിലേക്ക് നീങ്ങിയ ഓപ്രയുടെ ജീവിത വിജയം കഠിനാധ്വാനത്തിന്റേയും ആരെയും അമ്പരപ്പിക്കുന്നതുമാണ്. സംവാദങ്ങളില്‍ തന്റെ ജീവിത കഥ വികാരനിര്‍ഭരമായി തുറന്നു പറഞ്ഞ് ആളുകളെ പ്രചോദിപ്പിക്കുന്ന ശൈലി oprahficaion എന്ന് അറിയപ്പെടുന്നു.

മിസിസ്സിപ്പിയിലെ അതീവ ദരിദ്ര കുടുംബത്തില്‍ ജനിച്ച ഓപ്ര കുട്ടിക്കാലത്ത് ധരിച്ചിരുന്നത് ഉള്ളിചാക്കുകള്‍ തുന്നിയുണ്ടാക്കിയ വസ്ത്രങ്ങളായിരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വെര്‍ണീറ്റാലി എന്ന് അവിവാഹിതക്ക് ജനിച്ച കുഞ്ഞ് 1962 മുതല്‍ അച്ഛന്‍ വെര്‍ണോര്‍ വിന്‍ഫ്രിയുടെ കൂടെയാണ് വളര്‍ന്നത്. ഒമ്പതാം വയസ്സുമുതല്‍ ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടി വന്ന അവര്‍ 14ാം വയസ്സില്‍ ഗര്‍ഭം ധരിക്കുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ വൈകാതെ കുഞ്ഞ് മരിച്ചു.

പിതാവിന്റെ പ്രേരണയാല്‍ 17 മത്തെ വയസ്സില്‍ മിസിസ്സിപ്പിയിലെ സര്‍വകലാശാലയില്‍ പത്രപ്രവര്‍ത്തന വിദ്യാര്‍ഥി ആയതാണ് വഴിത്തിരിവായത്. പ്രാദേശിക റേഡിയോയില്‍ ജോലിക്ക് കയറിയ അവര്‍ വാക്ക് ടിവിയില്‍ അവതാരകയായി. 1986ല്‍ പ്രശസ്തമായ ഓപ്ര വിന്‍ഫ്രി ഷോ ആരംഭിച്ചതോടെ അവര്‍ പ്രശസ്തിയുടെ കൊടുമുടി കയറി.

ഇത്രയേറെ അടിച്ചമര്‍ത്തലുകളും പീഡനങ്ങളും നേരിടേണ്ടി വന്ന അവര്‍ വനിതാ ശാക്തീകരണ ശ്രമങ്ങള്‍ക്കായി നിലകൊണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അതുകൊണ്ട് തന്നെയാണ് ഗോള്‍ഡന്‍ ഗ്ലോബ് നിശയില്‍ ‘പെണ്‍കുട്ടികളേ നിങ്ങള്‍ക്കായി പുതിയൊരു ചക്രവാളം കാത്തിരിപ്പുണ്ട് ‘ എന്ന പ്രചോദനമായ പ്രസംഗം നടത്തിയത്. ടൈം വാരിക 2017ലെ ഏറ്റവും സ്വാധീനം ചെലുത്തിയ പ്രതിഭാസമായി കണ്ടെത്തിയത് me too campaign  എന്ന പീഡനം നേരിട്ട വനിതകളുടെ തുറന്നു പറച്ചിലുകളെയായിരുന്നു.  

സമൂഹ മാധ്യമങ്ങളില്‍ oprah for president, oprah 2025 എന്നിങ്ങനെ പ്രചാരണ മുദ്രാവാക്യങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പ്രചരിപ്പിക്കുന്നത്. 1983ല്‍ ‑w/c TV യില്‍ അധികം ശ്രദ്ധിക്കപ്പെടാതെ കിടന്ന എ എം ഷിക്കാഗോ എന്ന പരിപാടിയാണ് അര മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പ്രതിവാരത്തില്‍ നടത്തപ്പെടുകയും പിന്നീട് ഏറ്റവും പ്രിയപ്പെട്ട oprah winfrey show  ആയി മാറിയത്.1986 സെപ്തംബര്‍ 8 മുതല്‍ ows െപ്രയാണമാരംഭിച്ചതോടെ പ്രശസ്തിയും കുതിച്ചു കയറി. പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കാന്‍ സ്ത്രീകള്‍ മടിച്ച കാലം അവസാനിച്ചു, ചക്രവാളത്തില്‍ പുതിയ സൂര്യന്‍ ഉദിച്ചു എന്ന് പ്രഖ്യാപിച്ച ഓപ്പറ തന്നെയാണ് അതുപറയാന്‍ മറ്റാരെക്കാളും നല്ല വ്യക്തിത്വം.

അവിവാഹിതയായ അമ്മക്ക് പിറന്ന പെണ്‍കുഞ്ഞ്, ഒമ്പതാം വയസ്സ് മുതല്‍ ലൈംഗിക പീഡനം ഏറ്റ ബാലിക, 13 ാം വയസ്സില്‍ വീട് വിട്ടോടി 14 ാം വയസ്സില്‍ പ്രസവിച്ച കൗമാരിക്കാരി. 17 ാം വയസ്സില്‍ ടെന്നസി നഗരത്തിലെ കറുത്തവര്‍ക്കിടയിലെ സൗന്ദര്യ റാണി- ചരിത്രമാണ് ഈ പെണ്‍ ജീവിതം. ഇനി അമേരിക്കന്‍ പ്രസിഡണ്ട് പദവിയില്‍ എത്തിച്ചേര്‍ന്നാല്‍ കാലഘട്ടത്തോടുള്ള ഏറ്റവും വലിയ നീതിയായിരിക്കും ഇത്.

1986 മുതല്‍ 2011 വരെ സംപ്രേക്ഷണം ചെയ്യപ്പെട്ട ീുൃമവ ംശിളൃല്യ വെീം അവരെ കൊണ്ടു ചെന്നെത്തിച്ചത് എല്ലാ മാധ്യമങ്ങളുടേയും രാജ്ഞി എന്ന പദവിയിലേക്കാണ്. അമേരിക്കയിലെ ഏറ്റവും സമ്പന്നയായ ആഫ്രോ-അമേരിക്കന്‍, ആദ്യ ശത കോടീശ്വരിയായ കറുത്ത വംശജ, ഏറ്റവും വലിയ ദാനധര്‍മി. വിശേഷങ്ങള്‍ ഏറെയാണ് ഓപ്രിക്ക്. 1986 മുതല്‍ സ്റ്റെഡ്മാന്‍ ഗ്രഹാം എന്ന പങ്കാളിയോടൊപ്പമാണ് ജീവിതം.

ടിവി പരിപാടിയിലെ തുറന്നു പറച്ചിലുകള്‍ പ്രോത്സാഹിപ്പിച്ചിരുന്ന ഓപ്ര അതൊരു ചികിത്സാമാര്‍ഗമായി പോലും വ്യാഖ്യാനിച്ചിരുന്നു. മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന വിഷമതകള്‍ ദശലക്ഷക്കണക്കിന് ആരാധകരുടെ മുന്നിലേക്ക് വലിച്ചിട്ട് മനസ്സിന് ആശ്വാസം നല്‍കാന്‍ ഓപ്രയുടെ അതിഥികളും തയ്യാറായി. ഇതാണ് പിന്നീട്wall street journal എന്ന ദിനപത്രം oprahfication എന്ന ചെല്ലപ്പേരിട്ട് വിളിച്ചത്.

ഇതുകൊണ്ടൊക്കെ തന്നെയാണ് ലോകത്തെ ഏറ്റവും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന വനിതകളുടെ പട്ടികയില്‍ മൂന്ന് പതീറ്റാണ്ടുകളായി ഓപ്രയും ഇടംപിടിച്ചിരിക്കുന്നതും. ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ മതവിശ്വാസത്തില്‍ വളര്‍ന്ന ഓപ്ര പറയുന്നത് ശ്രദ്ദേയമാണ്. എന്റെ പള്ളി എന്നില്‍ തന്നെയാണ് എന്റെ ദൈവം എന്റെ മനസ്സും. അത് എന്നെ നയിക്കുകയും ചെയ്യുന്നു. വല്ല്യമ്മയുടെ തണലില്‍ ബാല്യം കഴിച്ച ഓപ്രയുടെ ജീവിത നാള്‍ വഴി ആരെയും പ്രചോദിപ്പിക്കുന്നതാണ്. വല്ല്യമ്മയുടെ ജീവിതാഭിലാഷം ഓപ്രയെ നല്ലൊരു വീട്ടുവേലക്കാരിയായി മാറ്റിയെടുക്കുക എന്നതായിരുന്നു എങ്കില്‍ ഓപ്രക്ക് വിധിച്ചത് അമേരിക്കന്‍ ജനതയെ മൊത്തത്തില്‍ സേവിക്കാനാകുമോ എന്നത് കാലം തെളിയിക്കും.

സന്തോഷ് മാത്യു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Entertainment

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.