Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

കരുതല്‍ വേണ്ട രണ്ടേകാല്‍ ദിവസം

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 26, 2021, 05:57 pm IST
inAstrology

വെളിച്ചം വിതറുന്ന ഒരു ഗുരുനാഥനെപ്പോലെയാണ് ജ്യോതിഷം. വഴിയറിയാതെ ഉഴലുമ്പോള്‍ കൈചൂണ്ടിപ്പലകയെപ്പോലെ ദിഗ്ഭ്രമം മാറ്റുന്നു. വിഷാദവേളകളില്‍ നല്ലകാലം പ്രവചിച്ച് സന്തോഷമുണ്ടാക്കുന്നു ആത്മശക്തിയുണര്‍ത്തി ഗ്ലാനികളില്‍ സാന്ത്വനമായി മാറുന്നു.    

27 നക്ഷത്രങ്ങളെ 12 രാശികളിലായി/കൂറുകളിലായി വിന്യസിച്ചിരിക്കുകയാണല്ലോ? അശ്വതി മുതല്‍ ഓരോ നാളിനെയും നാലുപാദങ്ങളാക്കുന്നു. ഒരു വ്യക്തിയുടെ ജനനവേളയില്‍ ചന്ദ്രന്‍ ഏത് നക്ഷത്രത്തിലൂടെ/നക്ഷത്രമണ്ഡലത്തിലൂടെ കടന്നു പോകുന്നുവോ അതാണ് അയാളുടെ ജന്മനക്ഷത്രം. നക്ഷത്രത്തിന്റെ നാലുപാദങ്ങളില്‍ ഏതു പാദത്തിലാണ് ജനനസമയത്ത് ചന്ദ്രന്‍ സഞ്ചരിച്ചുകൊണ്ടിരുന്നത് എന്നും സ്ഫുടഗണിതത്തിലൂടെ ദൈവജ്ഞര്‍ കണ്ടെത്തുന്നു. അപ്പോള്‍ ജനനസമയത്തെ നക്ഷത്രം മാത്രമല്ല അതിന്റെ നാലു പാദങ്ങളും സംഗതമാണെന്ന് വരുന്നു. ഗ്രഹനിലയില്‍/ജാതകത്തില്‍ ഇതൊക്കെയുണ്ടാവും.  

മേടംരാശിയാണ് ആദ്യ രാശി. ഇടവം, മിഥുനം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ ക്രമത്തിലുള്ള പന്ത്രണ്ട് രാശികളിലൂടെ, അവയില്‍ വരുന്ന അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രമണ്ഡലങ്ങളിലൂടെ, ഓരോ നക്ഷത്രത്തിന്റെയും നാലുപാദങ്ങളിലൂടെ (അശ്വതി ഒന്നാം പാദം, അശ്വതി രണ്ടാം പാദം എന്നിങ്ങനെ തുടങ്ങി അവസാന നക്ഷത്രമായ രേവതിയുടെ നാലാംപാദം വരെയുള്ള 108 നക്ഷത്ര പാദങ്ങളിലൂടെ) ചന്ദ്രന്‍ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ശരാശരി 27 ദിവസം നീളുന്ന ഒരു യാത്ര.  

ഇതില്‍ നിങ്ങളുടെ നക്ഷത്രം/നക്ഷത്രപാദം ഉള്‍പ്പെട്ട രാശിയെ ജന്മരാശി/ചന്ദ്രരാശി/കൂറ് എന്നെല്ലാം പറയുന്നു. അതിന്റെ എട്ടാം രാശിയെ അഷ്ടമരാശിക്കൂറ് (ചന്ദ്രാഷ്ടമം) എന്നും വിശേഷിപ്പിക്കുന്നു.  

കലണ്ടര്‍/പഞ്ചാംഗം ഇവയില്‍ നിന്നും അന്നന്നത്തെ നക്ഷത്രം അറിയാം. നക്ഷത്രം ശരാശരി 60 നാഴിക അഥവാ 24 മണിക്കൂറാണ്. പലരുടേയും ധാരണ ഒരു നക്ഷത്രം എന്നത് ഒരു പ്രഭാതം മുതല്‍ അടുത്ത പ്രഭാതം വരെ എന്നാണ്. ഇത് ശരിയല്ല. ഒരു ദിവസത്തിന്റെ ഏതു നേരത്തും ഒരു നക്ഷത്രം തീരാം. അപ്പോള്‍ ക്രമപ്രകാരം അടുത്ത നക്ഷത്രം തുടങ്ങുകയും ചെയ്യും. മൊത്തം നക്ഷത്ര ദൈര്‍ഘ്യത്തെ നാല് തുല്യഭാഗമാക്കിയാല്‍ നാലുപാദങ്ങളായി. ആദ്യ 15 നാഴിക/6 മണിക്കൂര്‍ ഒന്നാം പാദം. 15 മുതല്‍ 30 നാഴിക വരെ/6 മുതല്‍ 12 മണിക്കൂര്‍ വരെ രണ്ടാം പാദം. 30 നാഴിക മുതല്‍ 45 നാഴിക വരെ/12 മുതല്‍ 18 മണിക്കൂര്‍ വരെ മൂന്നാം പാദം. 45 നാഴിക മുതല്‍ 60 നാഴിക വരെ/18 മുതല്‍ 24 മണിക്കൂര്‍ വരെ നാലാംപാദം. ഇതാണ് കണക്ക്. നക്ഷത്രം ചില ദിവസങ്ങളില്‍ 59 നാഴിക/ചിലപ്പോള്‍ 60 നാഴികയില്‍ അല്പം കൂടുതല്‍ ഒക്കെ വരാം. അത് പഞ്ചാംഗത്തില്‍ നിന്നറിയാനാവും. എത്രയാണോ ഓരോ ദിവസത്തെയും നക്ഷത്രദൈര്‍ഘ്യം അതിനെ നാലുതുല്യഭാഗങ്ങളാക്കിയാല്‍ നാലുപാദങ്ങളായി. (ഒരു നാഴിക എന്നത് 24 മിനിറ്റാണ്) അങ്ങനെ 12 രാശികള്‍, അവയിലായി 27 നക്ഷത്രമണ്ഡലങ്ങള്‍, ഓരോ നക്ഷത്രത്തിനും നാല് തുല്യഭാഗങ്ങള്‍ (ആകെ 108 നക്ഷത്രപാദങ്ങള്‍) ഇവയിലൂടെ ചന്ദ്രനും മറ്റു ഗ്രഹങ്ങളും വ്യത്യസ്ത വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.  

വ്യക്തിയുടെ ജനനവേളയില്‍ ചന്ദ്രന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന നക്ഷത്രത്തെ ജന്മനക്ഷത്രം എന്നു വിളിക്കുന്നു. ആ നക്ഷത്രം ഏതു രാശിയിലാണോ വരുന്നത് അത് ജന്മരാശി അഥവാ കൂറ്. ചന്ദ്രലഗ്നം എന്ന വാക്കും ചന്ദ്രരാശി എന്ന വാക്കും പ്രചാരത്തിലുണ്ട്. ഗ്രഹനിലയില്‍ ആ രാശിയിലാണ് ചന്ദ്രനെ (ച) അടയാളപ്പെടുത്തുക. (ഇതുപോലെ ജനനവേളയില്‍ ഏതു രാശിയാണോ ഉദിച്ചു നില്‍ക്കുക അതാണ് ജന്മലഗ്നം.അവിടെ ല എന്ന അക്ഷരം കുറിക്കും.) ജന്മരാശിയെ/ കൂറിനെ തൊട്ട് എണ്ണിയാല്‍ വരുന്ന എട്ടാം രാശിയ്‌ക്ക് ‘അഷ്ടമ രാശിക്കൂറ്’ എന്ന് പേര്. (ചന്ദ്രാഷ്ടമം) അത് അശുഭരാശിയായി/ ശുഭകാര്യങ്ങള്‍ക്ക് ഒഴിവാക്കേണ്ട രാശിയായി കരുതപ്പെടുന്നു. എല്ലാ രാശിയിലുമെന്ന പോലെ ആ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ (9 നക്ഷത്രപാദങ്ങള്‍) ഉണ്ടാവുമല്ലോ? അവയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്ന രണ്ടേകാല്‍ ദിവസങ്ങള്‍  (അഥവാ 135 നാഴിക അല്ലെങ്കില്‍ 54 മണിക്കൂര്‍) ഏറ്റവും കരുതല്‍ വേണ്ടകാലമായി ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. സാമാന്യമായി പറഞ്ഞാല്‍ ഓരോ 27 ദിവസത്തിനുള്ളിലും ഇങ്ങനെയുള്ള രണ്ടേകാല്‍ ദിവസമുണ്ടാവും.  വിവാഹഗൃഹപ്രവേശ ഉപനയനാദി മംഗളകാര്യങ്ങള്‍,  വലിയ സാമ്പത്തിക ഇടപാടുകള്‍, സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കല്‍,  ദീര്‍ഘയാത്രകള്‍, സാഹസകര്‍മ്മങ്ങള്‍, നവാരംഭങ്ങള്‍ തുടങ്ങിയവ അന്നേദിവസം വര്‍ജിക്കണമെന്നാണ് നിയമം. മനഃക്ലേശങ്ങള്‍, അശുഭവാര്‍ത്താ ശ്രവണം, അപകട സാധ്യതകള്‍ എന്നിവയൊക്കെ പറയപ്പെടുന്നുണ്ട്,  ഗ്രന്ഥങ്ങളില്‍. ഭയപ്പെടുത്തുകയല്ല ലക്ഷ്യം എന്ന് അടിവരയിട്ട് പറയുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം.

ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.