Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെപിസിസി അധ്യക്ഷ സ്ഥാനം: കെ. സുധാകരനെതിരെ പാളയത്തില്‍ പട, തടയിടാന്‍ കെ.സി വേണുഗോപാലും കൂട്ടരും

അതേസമയം സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് സുധാകരനുകൂലികളായ പാര്‍ട്ടിയിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗുലാംനബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കള്‍ സുധാകരനു വേണ്ടി രംഗത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 10:48 am IST
in Kerala

കണ്ണൂര്‍: കെപിസിസി അധ്യക്ഷനാകാനുളള വാര്‍ക്കിംഗ് പ്രസിഡണ്ടായ കെ. സുധാകരന്റെ നീക്കത്തിന് തുടര്‍ച്ചയായ രണ്ടാംതവണയും തിരിച്ചടിക്ക് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുല്ലപ്പളളിയെ മാറ്റി സുധാകരനെ പ്രസിഡണ്ടാക്കാന്‍ നടന്ന ശ്രമത്തിന് തടയിട്ട അതേശക്തികള്‍ വീണ്ടും രംഗത്തെത്തിയതാടെയാണ് സുധാകരന്റെ പ്രസിഡണ്ട് മോഹത്തിന് വിലങ്ങു തടിയാവുന്നത്. 

സുധാകര വിരുദ്ധരായ നിരവധി നേതാക്കള്‍ അദ്ദേഹത്തിന്റെ അധ്യക്ഷ സ്ഥാനത്തിനെതിരെ രംഗത്തുണ്ടെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുളള ഒരു വിഭാഗമാണ് സുധാകരനെതിരെ ശക്തമായി അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നത്. സുധാകരന്‍ അധ്യക്ഷസ്ഥാനത്തെത്താതിരിക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ വളരെ ആസൂത്രിതമായി പാര്‍ട്ടിക്കുളളില്‍ പടയൊരുക്കം ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍. സുധാകരന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ പുതിയ നീക്കം.

 സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെല്ലാം നിശബ്ദരായിരിക്കേണ്ടി വരുമെന്നും കണ്ണൂരിലെ കോണ്‍ഗ്രസില്‍ സുധാകരന്‍ കാണിക്കുന്ന അപ്രമാദിത്വം സംസ്ഥാനത്തെ കെപിസിസിക്കകത്തും ഉണ്ടാകുമെന്ന ഭയമാണ് ഒരു വിഭാഗത്തെ സുധാകരനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി കേന്ദ്ര നേതാക്കള്‍ അടുത്ത ദിവസം കേരളത്തിലെത്താനിരിക്കേയാണ് സുധാകരനെതിരായ നീക്കം ശക്തമായിരിക്കുന്നത്. മറ്റ് രണ്ട് വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ് അടക്കമുളള ചില നേതാക്കളെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരാനുളള നീക്കമാണ് നടക്കുന്നത്. ബെന്നി ബഹനാനും അധ്യക്ഷപദവിയ്‌ക്കുവേണ്ടി ചിലരുടെ പിന്തുണയോടെ ശ്രമം ആരംഭിച്ചതായാണ് വിവരം.

സുധാകരന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന് സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ ചലിപ്പിക്കാനാകുമെന്ന ചോദ്യമാണ് ഒരു വിഭാഗം ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. 11 സീറ്റുകളില്‍ രണ്ടേരണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും കണ്ണൂരില്‍ ലഭിച്ചത്. സിറ്റിംഗ് സീറ്റു പോലും നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു. ഇതെല്ലാം സുധാകരന്റെ കഴിവുകേടാണെന്നതടക്കമുളള പരാതികള്‍ എഐസിസിയിലേക്ക് പോയതായാണ് വിവരം. കൂടാതെ സുധാകരന്റെ തീവ്രനിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഒരു വിഭാഗം എഐസിസിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുധാകരന്‍ നേതൃത്വത്തിനെതിരെ നടത്തിയ ചില പരമാര്‍ശങ്ങള്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിന് കാരണമായിരുന്നു.

സുധാകരന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയാല്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒപ്പം നില്‍ക്കില്ലെന്നും പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാകുമെന്നും മറ്റുമുളള പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉയര്‍ത്തിയതായാണ് വിവരം. വി.ഡി. സതീശന് പിന്നാലെ കെ. സുധാകരന്‍ കൂടിയെത്തിയാല്‍ സമവാക്യങ്ങള്‍ പൊളിയുമെന്ന ആശങ്കയിലാണ് കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പല ഗ്രൂപ്പ് നേതാക്കള്‍. മുല്ലപ്പളളിയാണ് നിലവില്‍ കേരളപ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനെങ്കിലും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലാണ് കേരളത്തിലെ കാര്യങ്ങളുടെ അവസാനവാക്ക് എന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ തന്നെ അനുസരിക്കാത്ത സ്ഥിതിയുണ്ടാവുമെന്നും സുധാകരന്റെ അപ്രമാദിത്വമാകും പാര്‍ട്ടിയിലെന്നുമുളള തിരിച്ചറിവ് കെ.സി. വേണുഗോപാലിനെ സുധാകരനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

അതേസമയം സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് സുധാകരനുകൂലികളായ പാര്‍ട്ടിയിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗുലാംനബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കള്‍ സുധാകരനു വേണ്ടി രംഗത്തുണ്ട്. യുഡിഎഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ പരാജയത്തെകുറിച്ച് പഠിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക്ചവാന്‍ അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്തിയേക്കും. സമിയുടെ വരവിന് പിന്നാലെ കോണ്‍ഗ്രസ് പുനസംഘടന നടത്താനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം. എന്നാല്‍ സുധാകരന് അനുകൂലമായും പ്രതികൂലമായും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും കെ.സി. വേണുഗോപാലും രംഗത്തെത്തിയത് എഐസിസി നേതൃത്വത്തിന് പ്രശ്‌നപരിഹാരം കീറാമുട്ടിയായി തീര്‍ത്തിരിക്കുകയാണ്.

Tags: congressകെപിസിസിK.SudhakaranK.C Venugopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.