Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വിവിധ ചടങ്ങുകള്‍ക്കുള്ള ഓലക്കുട നിര്‍മ്മാണം പൂര്‍ത്തിയായി, പരമപ്രധാന ചടങ്ങായ നെയ്യാട്ടം ഇന്ന് രാത്രിയിൽ

വര്‍ഷങ്ങളായി കൊട്ടിയൂരിലേക്ക് ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത് മുഴക്കുന്ന് തളിപ്പൊയിലെ കരിയില്‍ ലക്ഷ്മിഅമ്മയും മകന്‍ ബാബുവും ആയിരുന്നു. 17 വര്‍ഷത്തോളമാണ് ലക്ഷ്മി അമ്മ വൈശാഖ മഹോത്സവത്തിനായി ഓലക്കുടകള്‍ നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 10:23 am IST
inKannur
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്കായി ഓലക്കുട തയ്യാറാക്കുന്ന കുന്നുമ്മല്‍ കണ്ടി പത്മനാഭന്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്കായി ഓലക്കുട തയ്യാറാക്കുന്ന കുന്നുമ്മല്‍ കണ്ടി പത്മനാഭന്‍

ഇരിട്ടി: കോവിഡ് വ്യാപനവും ലോക്ക് ഡൗണും അതുമായി ബന്ധപ്പെട്ട നിയത്രണങ്ങളും നില നില്‍ക്കുന്നതിനിടയില്‍ കടന്നു വന്ന  കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തജന സഞ്ചയം എത്തില്ലെങ്കിലും ചടങ്ങുകളെല്ലാം മുറപോലെ നടക്കും. മുടക്കമില്ലാതെ നടക്കുന്ന   മഹോത്സവത്തിന്റെ  വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കാനുള്ള ഓലക്കുട നിര്‍മ്മാണം പൂര്‍ത്തിയായി. മുഴക്കുന്ന് പഞ്ചായത്തിലെ  കാക്കയങ്ങാട് പാല ചിതുമ്മലിലെ കുന്നുമ്മല്‍ കണ്ടി കെ.പത്മനാഭനാണ് മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്.

വര്‍ഷങ്ങളായി കൊട്ടിയൂരിലേക്ക് ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത് മുഴക്കുന്ന് തളിപ്പൊയിലെ കരിയില്‍ ലക്ഷ്മിഅമ്മയും മകന്‍ ബാബുവും ആയിരുന്നു. 17 വര്‍ഷത്തോളമാണ്  ലക്ഷ്മി അമ്മ  വൈശാഖ മഹോത്സവത്തിനായി  ഓലക്കുടകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ മൂന്നു വര്‍ഷത്തോളമായി കാക്കയങ്ങട് പാല ചിതുമ്മലിലെ കുന്നുമ്മല്‍ കണ്ടി കെ.പത്മനാഭനാണ്  മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉയോഗിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്.

14 ഓലക്കുടകളും 16 കാല്‍ക്കുടകളുമാണ് നിര്‍മ്മിച്ചത്.  നീരെഴുന്നെള്ളത്ത് നാള്‍മുതല്‍ക്കാണ്  കുട നിര്‍മ്മാണം ആരംഭിച്ചത്. കുട നിര്‍മാണത്തിനാവശ്യമായ ഓടയും പനയോലയും ദൂര സ്ഥലങ്ങളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. ഒരു കുട നിര്‍മ്മിക്കുന്നതിന് രണ്ടു ദിവസത്തെ പരിശ്രമം ആവശ്യമാണെന്നും  നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കാത്തത് കുട നിര്‍മ്മാണത്തിന് പ്രായാസം സൃഷ്ടിക്കുന്നതായും പത്മനാഭന്‍ പറഞ്ഞു. തങ്ങളുടെ പരിശ്രമത്തിന് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.  

തയ്യാറായ കുടകള്‍ ഭണ്ഡാരമെഴുന്നെള്ളത്തിന്റെ തലേന്നാള്‍ മണത്തണയില്‍ എത്തിക്കും. ഊരാളന്മാര്‍ക്കും അടിയന്തരക്കാര്‍ക്കും ഉപയോഗിക്കുന്നതിനാണ് കുടകള്‍. ഇതില്‍ അക്കരെ സന്നിധാനത്ത് അമ്മാറക്കല്ലിലും കൊട്ടേരി കാവിലെ മുത്തപ്പന്‍ സ്ഥാനത്തേക്കുമുള്ള രണ്ടു വലിയ കുടകള്‍ മണത്തണയില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഈ കുടകളുടെ നിര്‍മ്മാണവും  പൂര്‍ത്തിക്കഴിഞ്ഞു. ഈ വലിയ കുടകള്‍ ചുമലിലേറ്റി കാല്‍നടയാണ് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നത്.  

അതേസമയം അക്കരെ സന്നിധിയില്‍  വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പരമപ്രധാന ചടങ്ങായ നെയ്യാട്ടം ഇന്ന് രാത്രിയോടെ നടക്കും. മുന്‍വര്‍ഷങ്ങളില്‍ നൂറുകണക്കിന് വീതധാരികള്‍ക്കൊപ്പം സംഘമായി എത്തിയിരുന്ന നെയ്യമൃത് സംഘങ്ങള്‍ കോവിടിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി എത്തില്ല. ചപ്പാരം ക്ഷേത്രസങ്കേതത്തില്‍ എത്തിച്ചേര്‍ന്ന വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെയും തമ്മെങ്ങാടന്‍ മൂത്ത നമ്പ്യാരുടേയും കലശ പാത്രങ്ങള്‍ ഒരുമിച്ചാണ് കൊട്ടിയൂരിലേക്കു എഴുന്നള്ളിക്കുക. രാത്രി നടക്കുന്ന നെയ്യാട്ട സമയത്ത് രണ്ട് കലശ പത്രങ്ങളിലേയും നെയ്യും തൃക്കപാലം മഠത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ് കിണ്ടിയില്‍ നിന്നുമുള്ള നെയ്യും സ്വയംഭൂവില്‍ അഭിഷേകം ചെയ്യും.  

Tags: kannurfestivalകൊട്ടിയൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.