ദോഹ: എല്ലാ കളിക്കാരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഫുട്്ബോള്‍ ടീം ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി പരിശീലനം ആരംഭിച്ചു.
ഖത്തറിലെത്തിയശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ 28 കളിക്കാരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും ഫലം നെഗറ്റീവ് ആയതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീം ദോഹയില്‍ എത്തിച്ചേര്‍ന്നത്.
സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീം ലോകകപ്പ് യോഗ്യത മത്സരത്തില്‍ ജൂണ്‍ മൂന്നിന് ആതിഥേയരായ ഖത്തറിനെ നേരിടും. ജൂണ്‍ ഏഴിന് ബംഗ്ലാദേശിനെയും ജൂണ്‍ പതിനഞ്ചിന് അഫ്ഗാനിസ്ഥാനെയും എതിരിടും. ഗ്രൂപ്പ് ഇ യില്‍ ഇന്ത്യ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. മൂന്ന് പോയിന്റ് മാത്രമുള്ള ഇന്ത്യക്ക്്് ലോകകപ്പ് യോഗ്യതാ നഷ്ടമായിക്കഴിഞ്ഞു. ശേഷിക്കുന്ന മത്സരങ്ങളില്‍ മികവ് കാട്ടിയാല്‍ ഇന്ത്യക്ക്് 2023 ല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിന് യോഗ്യത നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: