Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ ആരോഗ്യമന്ത്രിയുടെ കരുതല്‍ വാക്കില്‍ ഒതുങ്ങി; മക്കളുടെ തുടര്‍ ചികിത്സയ്‌ക്ക് പണം ഇല്ല: ശാന്തിയും കുടുംബവും റോഡരികില്‍ത്തന്നെ

ഒമ്പതുമാസം മുമ്പാണ് ശാന്തി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ആദ്യമായി റോഡിലിറങ്ങിയത്. 12 വയസ്സുള്ള പെണ്‍കുട്ടിയും നാലാണ്‍മക്കളാണുള്ളത്. അതില്‍ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയും ആവശ്യമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ ശാന്തി തനിച്ചായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2021, 01:51 pm IST
in Kerala

കൊച്ചി: മക്കളുടെ തുടര്‍ ചികിത്സയ്‌ക്ക് പണം ഇല്ലാത്തതിനെ തുടര്‍ന്ന് സ്വന്തം അവയവം വില്‍ക്കാന്‍ വീണ്ടും നിര്‍ബന്ധിതയാകുകയാണ് ശാന്തിയെന്ന വീട്ടമ്മ. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30 മുതല്‍ കൊച്ചി കണ്ടെയ്‌നര്‍ റോഡരികിലാണ് ശാന്തിയും കുടുംബവും. രോഗബാധിതരായ മൂന്ന് മക്കളുടേയും മുഴുവന്‍ ചെലവും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ സര്‍ക്കാരിന്റെ ചെലവില്‍ നടത്താമെന്ന് വാക്ക് നല്‍കിയിരുന്നു. പിന്നീട് കളക്ടറും സ്ഥലത്തെത്തി ആശ്വസിപ്പിച്ചു. എന്നാല്‍ ഉറപ്പുകളും ആശ്വാസ വാക്കുകളും ശാന്തിയെ തുണച്ചില്ല. പലതവണ ഇതുസംബന്ധിച്ച് കളക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ നടപടിയുണ്ടായില്ല. സര്‍ക്കാരില്‍ നിന്ന് ഇതുവരെ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ പറഞ്ഞുവെന്നും സംഭവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ജില്ലാ കളക്ടര്‍ തങ്ങളെക്കുറിച്ച് മോശമായി പരാമര്‍ശിച്ചെന്നും ശാന്തി പറഞ്ഞു. 

ഒമ്പതുമാസം മുമ്പാണ് ശാന്തി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ആദ്യമായി റോഡിലിറങ്ങിയത്. 12 വയസ്സുള്ള പെണ്‍കുട്ടിയും നാലാണ്‍മക്കളാണുള്ളത്. അതില്‍ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയും ആവശ്യമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ ശാന്തി തനിച്ചായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വാടകയ്‌ക്ക് കഴിഞ്ഞിരുന്ന വീടും ഒഴിയേണ്ടി വന്നു. പിന്നീട് ഗത്യന്തരമില്ലാതെ റോഡരികില്‍ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന് ബോര്‍ഡെഴുതി. സംഭവം മാധ്യമശ്രദ്ധ പിടിച്ചു പറ്റിയതോടെ മുന്‍ ആരോഗ്യമന്ത്രി ഷൈലജ മക്കളുടെ എല്ലാ ചെലവുകളും വഹിക്കാമെന്നറിയിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചില്ല.  

കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും വളരെ കഷ്ടപ്പാടോടു കൂടിയാണ് ഇവര്‍ റോഡരികില്‍ കഴിയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിയേറ്ററില്‍ ജോലിയുണ്ടായിരുന്ന മകന്റെ വരുമാനം നിലച്ചു. തുടര്‍ന്ന് മറ്റുവഴികളില്ലാതെ ഭിക്ഷ യാചിച്ച് കിട്ടുന്ന പണം കൊണ്ടാണ് ചെലവുകള്‍ നടത്തുന്നതെന്ന് പറയുമ്പോള്‍ ശാന്തി വിതുമ്പി. തങ്ങള്‍ക്ക് സഹായത്തിനാരുമില്ല, സഹായിക്കാമെന്ന് പറഞ്ഞവര്‍ സഹായിച്ചതുമില്ല, പെണ്‍കുട്ടിയുമായി റോഡരികില്‍ കഴിയുന്നത് നെഞ്ചിടിപ്പോടെയാണ് അവര്‍ പറഞ്ഞു.  

മൂന്നു മക്കളുടെ ചികിത്സാ ചെലവും മറ്റും ഈ നാല്‍പ്പത്തിയാറുകാരിക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമാണ്. പാവങ്ങളുടെ കണ്ണീരൊപ്പുമെന്നുപറഞ്ഞ സര്‍ക്കാര്‍ ശാന്തിയുടെ കുടുംബത്തിന് പ്രതീക്ഷ മാത്രമാണ് നല്‍കിയത്. ആരെങ്കിലും തങ്ങള്‍ക്ക് തുണയാകുമെന്ന് കരുതി കാത്തിരിക്കുകയാണ് ശാന്തിയും കുടുംബവും.

Tags: keralaകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.