തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തും.
ഡ്രൈവിംഗ് സ്ലോട്ട് എണ്ണം 50 ആയി ഉയര്‍ത്താനും തീരുമാനമായി. മൂന്നു മാസത്തേക്ക് ലേണേഴ്സ് ടെസ്റ്റ് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങളിലും നടത്തും. ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ക്കായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ നടപ്പിലാക്കുകയും ചെയ്യും. ഇവ നിരീക്ഷിക്കാന്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.
















