കൊട്ടാരക്കര: ‘ഇത് ജനപ്രതിനിധിയല്ല, അശരണര്‍ക്കു മകന്..’ കുളക്കട കിഴക്ക് രണ്ടാം വാര്‍ഡ് മെമ്പറെ പറ്റി ജനങ്ങളുടെ അഭിപ്രായമിതാണ്. ‘സേവാ ഹി പരമോ ധര്‍മ്മ’ എന്ന മന്ത്രവുമായി വാര്‍ഡ് നിറയുകയാണ് മെമ്പര്‍ ഹരികൃഷ്ണന്.
ജനാഭിലാഷമറിഞ്ഞ് സഹായിക്കുന്നതില്‍ ജില്ലയിലെ തന്നെ പ്രായം കുറഞ്ഞ ഈ ജനപ്രതിനിധി മുന്നിലാണ്. ഇരുവൃക്കകളും തകരാറിലായ മിഥുനിന്റെ ചികിത്സാചെലവിനായി വന്‍തുക ശേഖരിക്കാന്‍ മെമ്പര്‍ അവതരിപ്പിച്ച ഒരു രൂപ ചലഞ്ച് പുത്തന്‍തരംഗമായി. ഇപ്പോള്‍ വാര്‍ഡിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് മെമ്പര്‍. ശ്വാസം മുട്ടലുണ്ടായ കൊവിഡ് രോഗിയെ പെട്ടെന്ന് തന്നെ പിപിഇ കിറ്റ് ധരിച്ചെത്തി ആശുപത്രിയില്‍ എത്തിച്ചതും രക്ഷിച്ചതും മെമ്പറുടെ പ്രവര്‍ത്തനഫലമാണ്. കുളക്കടയില്‍ കൊവിഡ് രോഗി മരിച്ചപ്പോള്‍ വീട്ടുകാര്‍ നിസഹായരായി. ഇതറിഞ്ഞു ഹരികൃഷ്ണനും സേവാഭാരതി പ്രവര്‍ത്തകരായ സുനില്‍കുമാര്‍, അശോക് കുമാര്‍ എന്നിവരും ആശുപത്രിയില്‍ എത്തി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു ഭൗതികദേഹം ഏറ്റുവാങ്ങി വീട്ടില്‍ എത്തിച്ചു സംസ്കരിച്ചു.
പഞ്ചായത്ത് ഇലക്ഷന് സമയത്ത് പ്രചരണം ഇടയ്ക്ക് നിര്‍ത്തി രക്തദാനം നടത്താനും പ്രഷ്യസ് ഡ്രോപ്പ്സ് എന്ന സംഘടനയുമായി ചേര്‍ന്ന് രക്തദാതാക്കളെ എത്തിക്കാനുള്ള ശ്രമമൊക്കെ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് ടെസ്റ്റ്, വാക്സിനേഷന് രജിസ്ട്രേഷന് ക്യാമ്പുകളിലൂടെ വാര്‍ഡില്‍ കൊവിഡ് പ്രതിരോധ-സേവനപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് മെമ്പര്‍.
രമേശ് അവണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: