മാലെ: മാലിദ്വീപ് സ്പീക്കറും മുന്‍ പ്രസിഡന്റുമായ മുഹമ്മദ് നഷീദിന് നേരെ മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദി ആക്രമണമാണെന്ന് മാലിദ്വീപ് പൊലീസ്.
അദ്ദേഹത്തിന്റെ വീടിന് പുറത്താണ് ബോംബാക്രമണമുണ്ടായത്. ഒരു ബ്രിട്ടീഷ് പൗരന് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് വിദേശസഹായം തേടിയിരിക്കുകയാണ് മാലിദ്വീപ് സര്‍ക്കാര്‍. ആസ്ത്രേല്യന്‍ പൊലീസാണ് അന്വേഷിക്കുന്നത്.
ആദ്യമൊക്കെ മതതീവ്രവാദത്തില്‍ നിന്നും മുക്തമായിരുന്നു മാലിദ്വീപ്. എന്നാല്‍ കഴിഞ്ഞ ഒരു ദശകമായി പക്ഷെ അവിടെ മതതീവ്രവാദം പടര്‍ന്ന് പിടിക്കുന്നതായും പറയപ്പെടുന്നു. ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും (റോ) മറ്റ് ചില വിദേശ ഇന്റലിജന്‍സ് ഏജന്‍സികളും ഇത്തരം മുന്നറിയിപ്പ് നേരത്തെ മാലിദ്വീപ് സര്‍ക്കാരിന് നല്‍കിയിരുന്നു. നേരത്തെ അല്‍ ക്വെയ്ദയുമായി ബന്ധമുള്ള തീവ്രവാദ സ്വാധീനങ്ങള്‍ മാലിദ്വീപിന് ചെറുത്തുതോല്പിക്കാന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന ഇസ്ലാമിക് സ്റ്റേറ്റ് ( ഐഎസ്) ഇവിടെ പിടിമുറുക്കി.
നൂറുകണക്കിന് ചെറുപ്പക്കാര്‍ വിദേശത്തെ ഐഎസ് ക്യാമ്പുകളില്‍ പരിശീലനത്തിന് പോയി. സിറിയയിലും മറ്റും പരിശീലനം നേടി തിരിച്ചുവന്ന കുറെ ചെറുപ്പക്കാര്‍ ഇന്ന് മാലിദ്വീപിലുണ്ട്. ഇസ്ലാമിക തീവ്രവാദ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന 1440 യുവാക്കള്‍ മാലിദ്വീപിലുണ്ടെന്ന് മാലിദ്വീപിലെ പൊലീസ് മേധാവി നാല് വര്‍ഷം മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തതില്‍ ഒരാള്‍ മാലിദ്വീപുകാരനാണെന്ന് ഊഹമുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 20 ചെറുപ്പക്കാരെയെങ്കിലും ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ മാലിദ്വീപ് പൊലീസ് തടവിലാക്കിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദ ആക്രമണത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും പേര് കേട്ട സ്ഥലമാണ് മാലിദ്വീപ്. ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കുന്ന നേതാവായാണ് നഷീല്‍ അറിയപ്പെടുന്നത്. ഇതാകാം ഇദ്ദേഹത്തിനെതിരായ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നത്.
2020 ഫിബ്രവരിയില്‍ മാലെയിലെ വിദേശടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന കഠാരാക്രമണത്തിന് പിന്നിലും ഇസ്ലാമിക തീവ്രവാദികളാണെന്ന് പറയുന്നു. പിന്നീട് ടൂറിസ്റ്റ് ഹോട്ടലിനും പൊലീസിനും നേരെ നടന്ന ആക്രമണങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: