Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കേരളം ഭരിക്കുന്നതും ഹമാസ് ഭീകരരോ?

സൗമ്യ മരിച്ചത് ഇസ്രായേല്‍ സേനയുടെ ആക്രമണത്തിലായിരുന്നുവെങ്കില്‍ സയണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ഇവിടെ ഗാസ മുനമ്പുകള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷേ സൗമ്യയുടെ ജീവനെടുത്തത് ഹമാസ് ആയതിനാല്‍ ആ മരണത്തില്‍ ഒരു തുള്ളി കണ്ണീര്‍ വീഴ്‌ത്താന്‍പോലും മതേതര കേരളത്തില്‍ ആളില്ലാതാവുകയാണ്. പൗരസമൂഹത്തെ ഇസ്ലാമിക ഭീകരവാദത്തിന് അടിയറവയ്‌ക്കുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 05:00 am IST
inEditorial

എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും, ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തില്‍ മരിച്ച ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ അപകീര്‍ത്തിപ്പെടുത്തിയതും തമ്മില്‍ ബന്ധമുണ്ടോ? പ്രത്യക്ഷത്തില്‍ അര്‍ത്ഥശൂന്യമെന്നു തോന്നാമെങ്കിലും രണ്ട് കാര്യങ്ങളും തമ്മില്‍ ഗാഢമായ ബന്ധമുണ്ടെന്നതാണ് വാസ്തവം. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന സൗമ്യ മരണപ്പെട്ടതില്‍ ദുഃഖിക്കുന്ന ഭാഗം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന് മാറ്റി പുതിയ പോസ്റ്റിടുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നു മാത്രമല്ല, സംഭവത്തെ ശക്തമായി അപലപിക്കാനോ, മരണമടഞ്ഞ സൗമ്യയുടെ ബന്ധുക്കള്‍ക്ക് സഹായധനം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. സൗമ്യയ്‌ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുത്തി. ‘തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട’ എന്നതിനു പകരം ‘റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട’ എന്നാക്കി മാറ്റുകയായിരുന്നു! ഒരുപടികൂടി കടന്ന് കോണ്‍ഗ്രസ്സ് യുവനേതാവും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വീണ എസ്. നായര്‍, സൗമ്യയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുക മാത്രമല്ല, അങ്ങനെയൊരു പ്രതികരണം നടത്തിയതില്‍ ഖേദിക്കുകയും ചെയ്തിരിക്കുന്നു!! ഇപ്രകാരം തിരുത്തേണ്ടിവരുമെന്നതിനാലാവാം, പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയടക്കം കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പല നേതാക്കളും ദാരുണമായ ഈ സംഭവത്തോട് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.

നമ്മുടെ നാട്ടില്‍ സംജാതമായിരിക്കുന്ന ഭീകരമായ ഒരു സ്ഥിതിവിശേഷമാണ് ഇത് കാണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ചത് മതേതരത്വത്തിന്റെയോ ജനാധിപത്യത്തിന്റെയോ വിജയമല്ലെന്നും, ഇസ്ലാമിക മതധ്രുവീകരണം സമ്മാനിച്ചതാണ്  അതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്നായറിയാം. ജില്ലകള്‍ തോറും മണ്ഡലങ്ങള്‍ തോറുമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇസ്ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തിരത്തലപ്പിലേറിയാണ് സിപിഎമ്മും ഇടതുമുന്നണിയും അധികാരത്തിലെത്തിയിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ദയനീയമായ പരാജയം ഭയന്ന ഒരു സ്ഥിതിയില്‍നിന്ന് വന്‍ ഭൂരിപക്ഷം നല്‍കിയ മതഭീകര ശക്തികളെ പിണക്കുന്നതുപോയിട്ട്, അവരെ മനസ്സുകൊണ്ടുപോലും നോവിക്കാന്‍ പിണറായി തയ്യാറല്ല. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ പോലും ഇങ്ങനെ ഭയപ്പെടുകയാണെങ്കില്‍ സാധാരണ പൗരന്റെ അവസ്ഥയെന്താകുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. തങ്ങളെ തോല്‍പ്പിച്ചത് രാഷ്‌ട്രീയ പ്രതിയോഗികളായ ഇടതുമുന്നണിയൊന്നുമല്ല, മതതീവ്രവാദമാണെന്ന് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ തിരിച്ചറിയുന്നു. ഇവരെ പ്രീണിപ്പിച്ചില്ലെങ്കില്‍ അധികാരത്തിലേക്കുള്ള വഴി അടയുമെന്ന് കരുതിയാണ് ഇവരും ഇത്തരം ശക്തികള്‍ക്ക് വിടുപണി ചെയ്യുന്നത്.

സൗമ്യ കൊല്ലപ്പെട്ടത് ഇസ്രായേലിന്റെ മിസൈലാക്രമണത്തിലാണെന്ന തോന്നലാണ് പല മലയാള മാധ്യമങ്ങളും ആദ്യം സൃഷ്ടിച്ചത്. പാലസ്തീന്‍ ഭീകരസംഘടനയായ ഹമാസിന്റെ മിസൈലേറ്റാണ് സൗമ്യ മരിച്ചതെന്ന് പിന്നീടാണ് വ്യക്തമാവുന്നത്. അടിമുടി ഭീകര സംഘടനയായ ഹമാസും ഇസ്രായേല്‍ സൈന്യവുമായി പതിവില്‍ കവിഞ്ഞ സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്.  സംഘര്‍ഷത്തിന് തുടക്കമിട്ടത് ഹമാസാണ്. ഗാസയിലെ പള്ളിയില്‍ തടിച്ചുകൂടിയ ഹമാസ് തീവ്രവാദികളെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സേന റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചപ്പോള്‍ അതിനെതിരെ നൂറുകണക്കിന് മിസൈലുകളാണ് ഹമാസ് പ്രയോഗിച്ചത്. സ്വാഭാവികമായും ഇസ്രായേല്‍ സേന നടത്തിയ  തിരിച്ചടി വന്‍ നാശം വിതച്ചു. സൗമ്യ മരിച്ചത് ഇസ്രായേല്‍ സേനയുടെ ആക്രമണത്തിലായിരുന്നുവെങ്കില്‍  സയണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ഇവിടെ ഗാസ മുനമ്പുകള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷേ സൗമ്യയുടെ ജീവനെടുത്തത് ഹമാസ് ആയതിനാല്‍ ആ മരണത്തില്‍ ഒരു തുള്ളി കണ്ണീര്‍ വീഴ്‌ത്താന്‍പോലും മതേതര കേരളത്തില്‍ ആളില്ലാതാവുകയാണ്. പൗരസമൂഹത്തെ ഇസ്ലാമിക ഭീകരവാദത്തിന് അടിയറവയ്‌ക്കുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.