Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ചരിത്രം കുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

2015-16 സീസണിലെ സെമിഫൈനല്‍ പ്രവേശമായിരുന്നു ഇതുവരെ ചാമ്പ്യന്‍സ് ലീഗിലെ സിറ്റിയുടെ ഏറ്റവും മികച്ച പ്രകടനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏതാണ്ട് കിരീടത്തോട് അടുത്തുകഴിഞ്ഞു സിറ്റി. ഇനി നാലു മത്സരങ്ങള്‍ കൂടി ശേഷിക്കെ 34 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 80 പോയിന്റുമായി വ്യക്തമായ ആധിപത്യമുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് 33 കളികളില്‍ നിന്ന് 67 പോയിന്റ് മാത്രമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 05:00 am IST
inFootball

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രം കുറിച്ചു. ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടാന്‍ ഒരു ജയം മാത്രം മതി. സെമിയുടെ ആദ്യ പാദത്തിലും രണ്ടാം പാദത്തിലും ഫ്രഞ്ച് കരുത്തന്മാരും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളുമായ പിഎസ്ജിയെ തകര്‍ത്താണ് സിറ്റി ചരിത്ത്രിലാദ്യമായി ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ പാദത്തില്‍ 2-1ന്റെ ജയം നേടിയ പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ ജയവും ആഘോഷിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1ന്റെ ആധികാരിക ജയം നേടിയാണ് സിറ്റി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.  

എത്തിഹാദ് സ്‌റ്റേഡിയത്തില്‍ ഇന്നലെ രണ്ടാം പാദത്തില്‍ അള്‍ജീരിയന്‍ മിഡ്ഫീല്‍ഡര്‍ റിയാദ് മെഹ്‌റസ് നേടിയ ഇരട്ടഗോളാണ് സിറ്റിയുടെ ഫൈനല്‍ പ്രവേശം എളുപ്പമാക്കിയത്. പതിനൊന്ന്, 63 മിനിറ്റുകളിലായിരുന്നു മെഹ്‌റസിന്റെ ഗോളുകള്‍. പരിക്കേറ്റ എംബാപ്പെയെ കൂടാതെയാണ് പിഎസ്ജി രണ്ടാംപാദ സെമിക്ക് ഇറങ്ങിയത്. നെയ്‌മറും ഡി മരിയയും ഇകാര്‍ഡിയും മുന്നേറ്റ നിരയില്‍ ഇറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. ആര്‍ക്കും അവസരത്തിനൊത്തുയര്‍ന്ന് മികച്ച പ്രകടനം നടത്താനായില്ല. 69-ാം മിനിറ്റില്‍ ഡി മരിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും പിഎസ്ജിക്ക് തിരിച്ചടിയായി. പന്ത് കൈവശം വയ്‌ക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും പിഎസ്ജി മുന്നിലായിരുന്നെങ്കിലും ഗോളടിക്കാന്‍ മാത്രം അവര്‍ക്ക് പറ്റിയില്ല. കളിയിലുടനീളം 14 ഷോട്ടുകള്‍ പായിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒരെണ്ണം പോലുമുണ്ടായില്ല.

കളിയുടെ 13-ാം മിനിറ്റിലാണ് സിറ്റി ആദ്യം ഗോളടിച്ചത്. ഗോള്‍കീപ്പര്‍ എഡേഴ്സണ്‍ കൊടുത്ത ഒരു ലോങ്ബോളാണ് ആദ്യ ഗോളിന് വഴിവച്ചത്. പന്ത് കിട്ടി സിന്‍ചെങ്കോ അത് കെവിന്‍ ഡിബ്രൂയന് നല്‍കി. ഡിബ്രൂയ്‌ന്റെ ഷോട്ട് പിഎസ്ജി ക്യാപ്റ്റന്‍ മാര്‍ക്യുനോസ് തടഞ്ഞെങ്കിലും റീബൗണ്ട് കിട്ടിയ മെഹ്‌റസ് അവസരം പാഴാക്കിയില്ല. മെഹ്‌റസിന്റെ ഷോട്ട് പിഎസ്ജി ഗോളി കെയ്‌ലര്‍ നവാസിനെ മറികടന്ന് വലയില്‍ കയറി. ആറു മിനിറ്റിനുശേഷം പിഎസ്ജിക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. എയ്ഞ്ചല്‍ ഡി മരിയയുടെ ഒരു ക്രോസ് ഉയര്‍ന്നുചാടി മാര്‍ക്കിനോസ് കുത്തിയിട്ടെങ്കിലും പന്ത് ക്രോസ് ബാറില്‍ ഇടിച്ചുമടങ്ങി. ഇതോടെ ആദ്യ പകുതിയില്‍ സിറ്റി 1-0ന് മുന്നിട്ടുനിന്നു.

ഒരു ഗോള്‍ ലീഡിന്റെ ആവേശത്തില്‍ രണ്ടാം പകുതിയില്‍ മൈതാനത്തിറങ്ങിയ സിറ്റി മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 63-ാം മിനിറ്റില്‍ ഡിബ്രൂയ്നും ഫോഡെനും ചേര്‍ന്ന് നടത്തിയ നീക്കമാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. മുന്നേറ്റത്തിനൊടുവില്‍ പന്ത് കിട്ടിയ മെഹ്‌റസ് ഇക്കുറിയും ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു. രണ്ടാം ഗോള്‍ വീണ് തോല്‍വി ഉറപ്പായതോടെ നിലമറന്ന മട്ടിലായി പിഎസ്ജി. പിന്നീട് കടുപ്പമുള്ള കളിയാണ് അവര്‍ പുറത്തെടുത്തത്. സിറ്റി ക്യാപ്റ്റന്‍ ഫെര്‍ണ്ടീഞ്ഞോയെ ചവിട്ടി വീഴ്‌ത്തിയതിന് ഏയ്ഞ്ചല്‍ ഡി മരിയയ്‌ക്ക് അറുപത്തിയൊന്‍പതാം മിനിറ്റില്‍ ചുവപ്പ് കണ്ട് പുറത്തു പോകേണ്ടി വന്നു. പിന്നീട് പലപ്പോഴും കളി കൈവിടുന്നതാണ് കണ്ടത്. ഒരുവേള രണ്ട് മിനിറ്റിനുള്ളില്‍ മൂന്ന് താരങ്ങള്‍ക്ക് വരെ റഫറിക്ക് മഞ്ഞക്കാര്‍ഡ് കാണിക്കേണ്ടിവന്നു. എഴുപത്തിയെട്ടാം മിനിറ്റില്‍ സിറ്റിക്ക് ലീഡുയര്‍ത്താന്‍ ഒരു അവസരം കൂടി ലഭിച്ചു. എന്നാല്‍, ഫോഡന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചുമടങ്ങുകയായിരുന്നു.

2015-16 സീസണിലെ സെമിഫൈനല്‍ പ്രവേശമായിരുന്നു ഇതുവരെ ചാമ്പ്യന്‍സ് ലീഗിലെ സിറ്റിയുടെ ഏറ്റവും മികച്ച പ്രകടനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏതാണ്ട് കിരീടത്തോട് അടുത്തുകഴിഞ്ഞു സിറ്റി. ഇനി നാലു മത്സരങ്ങള്‍ കൂടി ശേഷിക്കെ 34 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 80 പോയിന്റുമായി വ്യക്തമായ ആധിപത്യമുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് 33 കളികളില്‍ നിന്ന് 67 പോയിന്റ് മാത്രമാണുള്ളത്.  

Tags: footpath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

Kerala

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

Kerala

തിരുവനന്തപുരത്ത് കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്ക് പരിക്ക്

Local News

റെയിൽവേ കലുങ്കുകൾ വൃത്തിയാക്കണം: ഫുട്പാത്തുകൾ കൈയേറി കച്ചവടം അനുവദിക്കില്ല

Local News

ഓപ്പറേഷൻ ഫുട് പാത്ത്: കളക്ടർ പരിശോധന നടത്തി; സമയബന്ധിതമായി പൂർത്തിയാക്കും 

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.