Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രിസഭയിലേക്ക് അരഡസന്‍ പേരുകളുമായി തൃശൂര്‍; സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിക്കുന്നതോടെ മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിടും

പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗവും മുന്‍സ്പീക്കറും മുന്‍ മന്ത്രിയുമായ കെ.രാധാകൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം. ചേലക്കരയില്‍ നിന്ന് ഇക്കുറി വന്‍ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണന്‍ സഭയിലേക്കെത്തുന്നത്. സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് രാധാകൃഷ്ണന്‍.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
May 5, 2021, 12:32 pm IST
inKerala

തൃശൂര്‍ : ഇടത് മുന്നണിക്ക് കനത്ത വിജയം സമ്മാനിച്ച തൃശൂരില്‍ നിന്ന് മന്ത്രിസഭയിലേക്ക് അരഡസന്‍ പേരുകള്‍. ആര്‍ക്കൊക്കെ നറുക്ക് വീഴുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് പോലും അറിയില്ല. പിണറായി വിജയന്‍,കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരടങ്ങുന്ന അവെയ്‌ലബിള്‍ പിബി യോഗമാണ് അന്തിമ പട്ടിക തയാറാക്കുക. ഇത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുന്നതോടെ മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.    

പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗവും മുന്‍സ്പീക്കറും മുന്‍ മന്ത്രിയുമായ കെ.രാധാകൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം. ചേലക്കരയില്‍ നിന്ന് ഇക്കുറി വന്‍ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണന്‍ സഭയിലേക്കെത്തുന്നത്. സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് രാധാകൃഷ്ണന്‍.

സംസ്ഥാന സമിതിയംഗവും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗവുമായിരുന്ന എ.സി.മൊയ്തീന്റെ പേരാണ് രണ്ടാമത്. കഴിഞ്ഞ മന്ത്രിസഭയില്‍നിന്ന് ആരും വേണ്ട എന്ന് തീരുമാനിച്ചാല്‍ മൊയ്തീന്‍ പുറത്താകും. കുന്നംകുളത്ത് നിന്ന് ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് മൊയ്തീന്‍ രണ്ടാം വട്ടം സഭയിലെത്തുന്നത്. ലൈഫ് മിഷന്‍ ഫഌറ്റ് വിവാദത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെന്ന നിലയില്‍ എ.സി.മൊയ്തീന്റെ ഇടപെടല്‍ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ മൊയ്തീന്റെ കാര്യത്തില്‍ പിണറായി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.  

സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ പ്രൊഫ.ആര്‍.ബിന്ദു മന്ത്രിസഭയിലെത്താനുള്ള സാധ്യതയും പാര്‍ട്ടി കേന്ദ്രങ്ങള്‍ ശരിവെക്കുന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറും കേരളവര്‍മ്മ കോളേജ് മുന്‍ പ്രിന്‍സിപ്പാളുമാണ് പ്രൊഫ.ബിന്ദു.വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പ്രഥമ പരിഗണന ലഭിക്കാവുന്നയാളാണ് പ്രൊഫ.ബിന്ദു. മൊയ്തീനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ രാധാകൃഷ്ണനും ബിന്ദുവും മന്ത്രിസഭയിലെത്തുമെന്നാണ് പ്രതീക്ഷ.  

സിപിഐയുടെ പ്രതിനിധിയായി ഒല്ലൂരില്‍ നിന്ന് രണ്ടാംവട്ടവും വിജയിച്ച കെ.രാജന്‍ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവില്‍ ഗവ.ചീഫ് വിപ്പാണ് കെ.രാജന്‍. കയ്‌പമംഗലത്ത് നിന്ന് രണ്ടാംതവണയും വന്‍വിജയം നേടിയ ഇ.ടി.ടൈസന്‍, മുന്‍ മന്ത്രി വി.കെ.രാജന്റെ മകനും കൊടുങ്ങല്ലൂര്‍ എം.എല്‍എ യുമായ വി.ആര്‍ സുനില്‍ കുമാര്‍ എന്നിവരെ പരിഗണിക്കണമെന്ന ആവശ്യവും സിപിഐക്കുള്ളില്‍ ഉയരുന്നുണ്ട്. വി.ആര്‍. സുനില്‍കുമാറിനും നിയമസഭയില്‍ രണ്ടാമൂഴമാണ്. കെ.രാജന് തന്നെയാണ് പ്രഥമ പരിഗണന. ജില്ലയില്‍ നിന്ന് അഞ്ച് എംഎല്‍എമാരാണ് സിപിഐക്കുള്ളത്.  

 കഴിഞ്ഞ തവണ ജില്ലക്ക് മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. എ.സി മൊയ്തീനും പ്രൊഫ.സി.രവീന്ദ്രനാഥും സിപിഐയുടെ വി.എസ്.സുനില്‍കുമാറും. ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളില്‍ പന്ത്രണ്ടും ഇടതിനൊപ്പമാണ്. കഴിഞ്ഞ തവണയും പന്ത്രണ്ട് സീറ്റില്‍ ഇടത് മുന്നണി തന്നെയാണ് വിജയിച്ചിരുന്നത്. യുഡിഎഫിന് ഇക്കുറി വടക്കാഞ്ചേരി നഷ്ടമായപ്പോള്‍ പകരം ചാലക്കുടി ലഭിച്ചു.

Tags: Thrissurകേരള സര്‍ക്കാര്‍ക്യാബിനറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.