മാഡ്രിഡ്: സ്പാനിഷ് താരമായ റാഫേല്‍ നദാല്‍ മാഡ്രിഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ നാട്ടുകാരനായ കൗമാരതാരം കാര്‍ലോസ് അല്‍കറാസയെ നേരിടും.
പതിനേഴുകാരനായ കാര്‍ലോസ് അഡ്രിയാന്‍ മന്നാറിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇതിഹാസമായ നദാലിനെ രണ്ടാം റൗണ്ടില്‍ നേരിടാന്‍ യോഗ്യത നേടിയത്. സ്‌കോര്‍: 6-4, 6-0.
ഡാനിയല്‍ ഇവാന്‍സ് ആദ്യ റൗണ്ടില്‍ ജെര്‍മി ചാര്‍ഡിയെ പൊരുതിത്തോല്‍പ്പിച്ചു. സ്‌കോര്‍: 7-6, 6-7, 6-2.
വനിതാ വിഭാഗത്തില്‍ ടോപ്പ് സീഡ് ആഷ് ബാര്‍ട്ടി ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ഇഗ സ്വയ്‌ടെക്കിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-5, 6-4. പെട്രാ കിവിറ്റോവ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വെറോണിക്കയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3,4-6,6-4.
















