കോഴിക്കോട്: ഇടതുപക്ഷത്തിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടിപിയേയാകും നിയമസഭയില്‍ പിണറായി വിജയന് കാണാന്‍ സാധിക്കുകയെന്നും ആര്‍എംപി നേതാവ് കെ.കെ. രമ അറിയിച്ചു. ടി.പി ചന്ദ്രശേഖരന്റെ ഒമ്പതാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഒഞ്ചിയത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രമ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ഇടയിലും എംഎല്‍എ സ്ഥാനം പിണറായി സര്‍ക്കാരിനെ അലോസരപ്പെടുത്തും. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണെ്ന്നും രമ രൂക്ഷമായി വിമര്‍ശിച്ചു.
തന്റെ വിജയം ടിപിക്ക് സമര്‍പ്പിക്കുന്നു . ഓരാശത്തെ ഇല്ലാതാക്കാനാണ് അക്രമ രാഷ്ട്രീയത്തിലൂടെ സിപിഎം ശ്രമിച്ചത്. എതിരഭിപ്രായം പറയുന്നവരെ കൊന്ന് തള്ളുന്നവര്‍ക്കെതിരെ പോരാടും. ആര്‍എംപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ട്. വരും ദിവസങ്ങളില്‍ ഇടത് രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ ശക്തമായി താന്‍ പോരാടുമെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയതാണ് രമ നിയമസഭയിലേക്ക് എത്തുന്നത്. എല്‍ജെഡി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന് അന്‍പതിനായിരത്തോളം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആദ്യഘട്ട ഫലസൂചനകള്‍ പുറത്തു വരുമപോള് തന്നെ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച കെകെ രമയ്കക് മികച്ച ലീഡ് നേടാനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: