തിരുവനന്തപുരം; നിയമസഭ മത്സരത്തിലുണ്ടായിരുന്ന അളിയന്മാര്ക്ക് തോല്‍വി. കെഎം മാണിയുടെ മകന് ജോസ് കെ മാണി യും മരുമകന് എംപി ജോസഫുമായിരുന്നു മത്സര രംഗത്തെ അളിയന്മാര്.
മാണി സ്ഥിരമായി മത്സരിച്ചിരുന്ന പാലായില്‍ ഇടതിനുവേണ്ടിയാണ് ജോസ് കെ മാണി മത്സരിച്ചത്. മരുമകന് എംപി ജോസഫ് തൃക്കരിപ്പൂരില്‍ യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയും.
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ എതിര്‍ത്താണ് കെ എം മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം പി ജോസഫ് രംഗത്തു വന്നത്. കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചാല്‍ പാലായില്‍ അളിയനെതിരെ മത്സരിക്കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: