Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് പ്രതിരോധത്തിന്റെ കുംഭമേള മാതൃക

ജനക്ഷേമം മുന്‍നിര്‍ത്തി ഒട്ടും കാലതാമസം വരുത്താതെ ധീരമായ തീരുമാനമെടുത്ത സ്വാമി അവധേശാനന്ദ ഗിരി രാജ്യത്തിന്റെ മുഴുവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുശേഷം രാജ്യം ഒറ്റക്കെട്ടാണെന്നും, കൊവിഡ് മഹാമാരിയില്‍നിന്ന് ജനത മോചനം നേടുമെന്നും, താന്‍ കുംഭമേളയില്‍നിന്ന് ലോകക്ഷേമത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നുമുള്ള സ്വാമികളുടെ വാക്കുകള്‍ മാനവധര്‍മത്തിന്റെ മറുപേരായ, നരനെ നാരായണനായി കാണുന്ന ഹിന്ദുധര്‍മത്തിന്റെ മഹത്വമാണ് വിളിച്ചോതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 05:00 am IST
inEditorial

കൊവിഡ് വ്യാപനത്തിന്റെ കൂടുതല്‍ മാരകമായ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഹരിദ്വാര്‍ കുംഭമേള നേരത്തെ അവസാനിപ്പിച്ചിരിക്കുന്നു. രോഗവ്യാപനം കണക്കിലെടുത്ത് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുകയുണ്ടായി. ഹിന്ദു ധര്‍മ ആചാര്യസഭ അധ്യക്ഷന്‍ സ്വാമി അവധേശാനന്ദ ഗിരിയുമായി ടെലിഫോണിലൂടെ മോദി ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പ്രയാഗ്‌രാജിലെ കുംഭമേളയ്‌ക്ക് നേതൃത്വം നല്‍കുന്ന ജുന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ കൂടിയായ അവധേശാനന്ദ ഗിരി തങ്ങളെ സംബന്ധിച്ചിടത്തോളം കുംഭമേളയുടെ ചടങ്ങുകള്‍ അവസാനിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്താനാണ് തീരുമാനം. മറ്റ് അഖാഡകളില്‍പ്പെടുന്ന സംന്യാസിമാരും ഈ തീരുമാനം അംഗീകരിച്ചതോടെ രാജ്യത്തിന്റെ വലിയ ആശങ്കയാണ് ഒഴിവായിരിക്കുന്നത്. കുംഭമേളയ്‌ക്കെത്തിയ ചില സംന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, ഒരാള്‍ മരണമടയുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടതും, സ്വാഗതാര്‍ഹമായ തീരുമാനമുണ്ടായതും.

ജനക്ഷേമം മുന്‍നിര്‍ത്തി ഒട്ടും കാലതാമസം വരുത്താതെ ധീരമായ തീരുമാനമെടുത്ത സ്വാമി അവധേശാനന്ദ ഗിരി രാജ്യത്തിന്റെ മുഴുവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുശേഷം രാജ്യം ഒറ്റക്കെട്ടാണെന്നും, കൊവിഡ് മഹാമാരിയില്‍നിന്ന് ജനത മോചനം നേടുമെന്നും, താന്‍ കുംഭമേളയില്‍നിന്ന് ലോകക്ഷേമത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നുമുള്ള സ്വാമികളുടെ വാക്കുകള്‍ മാനവധര്‍മത്തിന്റെ മറുപേരായ, നരനെ നാരായണനായി കാണുന്ന ഹിന്ദുധര്‍മത്തിന്റെ മഹത്വമാണ് വിളിച്ചോതുന്നത്. നിശ്ചിതമായ ഇടവേളകളില്‍ മാറ്റമില്ലാതെ നടക്കുന്നതാണ് ആത്മീയ പ്രഹര്‍ഷം നിറയുന്ന കുംഭമേളകള്‍. പതിനായിരക്കണക്കിന് സംന്യാസിമാരും ലക്ഷക്കണക്കിന് ജനങ്ങളും ഒത്തുചേരുന്ന ഈ പുണ്യ മഹോത്സവം മറ്റൊരു കാരണത്താലും മാറ്റിവയ്‌ക്കാറില്ല. പക്ഷേ കൊവിഡ് മഹാമാരിയിലൂടെ രാജ്യം കടന്നുപോകുന്ന ദുര്‍ഘടാവസ്ഥയെക്കുറിച്ച് പൂര്‍ണബോധ്യമുള്ളവരാണ് തങ്ങളെന്ന് സംന്യാസിമാര്‍ തെളിയിച്ചിരിക്കുന്നു. കൊവിഡിന്റെ മറവില്‍ കുംഭമേളയെ അധിക്ഷേപിക്കാനും സംന്യാസിമാരെ പരിഹസിക്കാനും ഹിന്ദുവിരുദ്ധ ശക്തികള്‍ അത്യുത്സാഹത്തോടെ രംഗത്തുവരികയുണ്ടായി. ഇക്കൂട്ടര്‍ക്കേറ്റ തിരിച്ചടിയാണ് കുംഭമേള അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം.

ഏപ്രില്‍ ഒന്നു മുതല്‍  ആരംഭിച്ച ഹരിദ്വാര്‍ കുംഭമേളയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയതു മുതല്‍ ദുഷ്ടലാക്കോടെ അതിനെ ചിലര്‍ കഴിഞ്ഞവര്‍ഷം ദല്‍ഹിയിലെ നിസാമുദ്ദീനില്‍ ഇസ്ലാമിക മതമൗലികവാദികളായ തബ്‌ലീഗുകാര്‍ സംഘടിപ്പിച്ച സമ്മേളനത്തോട് ഉപമിക്കുകയുണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുംഭമേള നടത്തുന്നതെന്ന കുപ്രചാരണവും ഇതിനൊപ്പം ആരംഭിച്ചു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധവും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമായിരുന്നു. കര്‍ശന നിബന്ധനകളോടെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കുംഭമേളയ്‌ക്ക് അനുമതി നല്‍കിയത്. കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇതിനു കടകവിരുദ്ധമായിരുന്നു തബ്‌ലീഗ് സമ്മേളനം. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് അത് നടന്നത്. രോഗബാധിതര്‍ ഒരു നിയന്ത്രണവും പാലിച്ചില്ല. സമ്മേളനത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് പോയവര്‍ വൈരാഗ്യബുദ്ധിയോടെ അവിടങ്ങളിലും രോഗം പരത്തി. ഇതില്‍നിന്നു വ്യത്യസ്തമായാണ് അവസരത്തിനൊത്തുയര്‍ന്ന് കുംഭമേള നിര്‍ത്തിവച്ച നടപടി. രണ്ടും രണ്ട് മതസമീപനങ്ങളാണ്. ആദ്യത്തേത് അപലപനീയവും രണ്ടാമത്തേത് സ്വാഗതാര്‍ഹവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.