തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്തയുടെ കടുത്ത നിലപാടില്‍ രാജിവെച്ച മന്ത്രി കെ.ടി ജലീലിനെ കാണ്മാനില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജിപ്രഖ്യാപിച്ച മന്ത്രി ഇപ്പോള്‍ എവിടെയാണുള്ളതെന്നും ഗണ്മാന് പോലും അറിയില്ല. രാജിവെച്ചതിനാല്‍ ഔദ്യോഗിക വസതി ഇനി ജലീലിന് ഉപയോഗിക്കാനാവില്ല. ഇവിടെ കഴിഞ്ഞ ദിവസം ജലീല്‍ വന്നിരുന്നെങ്കിലും പിന്നീട് എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല.
രാജിക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. മെസേജുകള്‍ക്കും മറുപടിയുണ്ടായില്ല. രാജിവെച്ച് രണ്ടു ദിവസം കഴിഞ്ഞെങ്കിലും ജലീല്‍ എവിടെയാണുള്ളതെന്ന് ഗണ്മാന് പോലും അറിയില്ലാത്തത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്.
ജലീല്‍ രാജിക്കത്തു തയാറാക്കി ഗണ്‍മാന്റെ കൈവശമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൊടുത്തുവിട്ടത്. പിന്നീട് അദേഹത്തെ കണ്ടിട്ടില്ലന്നാണ് സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരും പറയുന്നത്. രാജിവെച്ചതിനാല്‍ നാട്ടിലേക്ക് തിരിക്കുമെന്ന് ജലീല്‍ പറഞ്ഞിരുന്നെങ്കില്‍ ഇതുവരെ അവിടെയും എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: