Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സിപിഎമ്മിന്റെ കൊലവിളി വീണ്ടും

കൊലയ്‌ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 05:00 am IST
inEditorial

തുടര്‍ഭരണം തുടര്‍ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാവാം, പോളിങ് കഴിയുന്നതിനു മുന്‍പു തന്നെ വിവിധ ജില്ലകളില്‍ വ്യാപകമായ ആക്രമണങ്ങളാണ് സിപിഎം അഴിച്ചുവിട്ടത്. കണ്ണൂരിലെ പാനൂരില്‍ നടന്ന ബോംബേറിലും ആക്രമണത്തിലും ഒരു മുസ്ലിം ലീഗു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും, സഹോദരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമാണെന്നും, പിടിയിലായിട്ടുള്ളത് സിപിഎമ്മുകാരാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനു രാഷ്‌ട്രീയമില്ലെന്ന പതിവു വായ്‌ത്താരിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. അതേസമയം, കൊലയ്‌ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കൃപേഷും ശരത് ലാലും കൊലചെയ്യപ്പെട്ട പെരിയ മോഡല്‍ കൊലപാതകമാണ് പാനൂരില്‍ നടന്നതും. ഒരാള്‍ ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നുമാത്രം. പെരിയയിലേതുപോലെ സംഘടിതമായ ആക്രമണമാണ് പാനൂരില്‍ നടന്നതും.

തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം കാട്ടായിക്കോണത്തെ അക്രമം കാണിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ മത്സരിച്ച കഴക്കൂട്ടം മണ്ഡലത്തില്‍ വരുന്ന ഈ പ്രദേശത്ത് പോളിങ് അവസാനിക്കുന്നതിനു മുന്‍പുതന്നെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോളിങ് നടന്നുകൊണ്ടിരിക്കെ വോട്ടര്‍മാരെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തുന്നതിനായിരുന്നു ഇത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  സ്ഥാനാര്‍ത്ഥിയായ കഴക്കൂട്ടത്ത് ശബരിമല പ്രശ്‌നം വിവാദമായതോടെ സിപിഎം തോല്‍വി മണത്തിരുന്നു. ശോഭ സുരേന്ദ്രന്റെ പ്രചാരണം തടസ്സപ്പെടുത്താനും സിപിഎം അക്രമം നടത്തുകയുണ്ടായി. ബിജെപി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്ന കാസര്‍കോട്ടും യുവമോര്‍ച്ച നേതാവിനെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനു നേരെയും ആക്രമണം നടന്നു. ആറന്മുളയിലെ ബിജെപി പ്രവര്‍ത്തകരും സിപിഎമ്മുകാരുടെ ആക്രമണത്തിനിരയായി. ആലപ്പുഴ ജില്ലയിലെ കായംകുളത്തും ഹരിപ്പാട്ടും സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് അക്രമവും. തങ്ങളുടെ തട്ടകത്തില്‍ രാഷ്‌ട്രീയ പ്രതിയോഗികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അക്രമം അഴിച്ചുവിടുന്നത് കമ്യൂണിസ്റ്റ് ശൈലിയാണ്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഉള്‍പ്പെടെ പലയിടങ്ങളിലും മറ്റ് പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ തല്ലിയോടിച്ച് കള്ളവോട്ടു ചെയ്യലും ബൂത്ത് പിടുത്തവും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം ആവര്‍ത്തിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും സിപിഎമ്മുകാര്‍ അക്രമകാരികളാവുന്നു. ജയിച്ചാലുള്ള ആവേശവും തോറ്റാലുള്ള അമര്‍ഷവും അവര്‍ പ്രകടിപ്പിക്കുന്നത് രാഷ്‌ട്രീയ എതിരാളികളെ കടന്നാക്രമിച്ചുകൊണ്ടായിരിക്കും. പലപ്പോഴും ഹീനമായ കൊലപാതകങ്ങള്‍ വരെ നടത്തും. ഒരു തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലേറിയതിന്റെ അടുത്ത ദിവസമാണല്ലോ കണ്ണൂരില്‍ ബിജെപി നേതാവായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ മൃഗീയമായി കൊലചെയ്തത്. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ പൈശാചികമായി കൊലപ്പെടുത്തിയതും മറക്കാറായിട്ടില്ല. ഇക്കൂട്ടരുടെ രക്തദാഹം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോഴത്തെ അക്രമ പ്രവര്‍ത്തനങ്ങള്‍.  പൊതുപ്രവര്‍ത്തനത്തില്‍ ഹിംസയ്‌ക്ക് സ്ഥാനമില്ലെന്ന് ഉറപ്പിക്കാന്‍ സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് അറുതിവരുത്തണം. ഇതിനായി ജനങ്ങള്‍ രാഷ്‌ട്രീയഭേദമെന്യേ പ്രതികരിച്ചേ മതിയാവൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.