Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

270പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കയിലെ ബോംബ് സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ മതപുരോഹിതന്‍ നൗഫര്‍ മൗലവി; ഒരു സ്ത്രീ ഇന്ത്യയിലേക്ക് കടന്നെന്ന് സംശയം

നെഗോംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ബോംബുപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തിയ ആച്ചി മുഹമ്മദു മുഹമ്മദ് ഹസ്തുന്റെ ഭാര്യ സാറ ജാസ്മിനാണ് ശ്രീലങ്കയില്‍ നിന്നും ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടിരിക്കുന്നത്. സാറാ ജാസ്മിന്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. പുലസ്തിനി രാജേന്ദ്രന്‍ എന്നതാണ് ജാസ്മിന്റെ മറ്റൊരു പേര്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 10:57 pm IST
in World

കൊളംബോ: ശ്രീലങ്കയില്‍ 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ 270 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് പിന്നിലെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി ശ്രീലങ്കയിലെ പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മതപുരോഹിതനായ നൗഫര്‍ മൗലവിയാണ്  ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടത്തിയ  ബോംബാക്രമണപരമ്പരകള്‍ക്ക് പിന്നിലെ മുഖ്യസൂത്രധാരന്‍.

ഐഎസുമായി ബന്ധപ്പുള്ള തീവ്രവാദസംഘടനയായ നാഷണല്‍ തൗഹീദ് ജമാത്തിലെ (എന്‍ടിജെ) ഒമ്പത് ചാവേറുകളായ തീവ്രവാദികളാണ് ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ ചാവേര്‍ തീവ്രവാദികളില്‍പ്പെട്ട ഒരു സ്ത്രീ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നു. നെഗോംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ബോംബുപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തിയ ആച്ചി മുഹമ്മദു മുഹമ്മദ് ഹസ്തുന്റെ ഭാര്യ സാറ ജാസ്മിനാണ് ശ്രീലങ്കയില്‍ നിന്നും ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടിരിക്കുന്നത്. സാറാ ജാസ്മിന്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. പുലസ്തിനി രാജേന്ദ്രന്‍ എന്നതാണ് ജാസ്മിന്റെ മറ്റൊരു പേര്. ഈ ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെ മുഖ്യ ആസൂത്രക കൂടിയാണ് ജാസ്മിന്‍ എന്ന പുലസ്തിനി രാജേന്ദ്രന്‍.

ഈ ബോംബാക്രമണങ്ങളില്‍ നൗഫര്‍ മൗലവിയുടെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചത് ഹജ്ജുള്‍ അക്ബര്‍ ആണ്. 32 പേരെ കൊലപാതകവും കൊലപാതകത്തിനുള്ള ഗൂഡാലോചനയും ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.  എട്ട് കേസ്‌കെട്ടുകള്‍ അറ്റോര്‍ണി ജനറലിന് കൈമാറിയിട്ടുണ്ട്. കുറ്റം ചുമത്തപ്പെട്ട 32 പേര്‍ ഉള്‍പ്പെടെസംശയത്തിന്റെ നിഴലിലുള്ള 211 പേര്‍ കസ്റ്റഡിയിലുണ്ട്. അറ്റോര്‍ണി ജനറലിന്റെ ശുപാര്‍ശയനുസരിച്ചായിരിക്കും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക.

37 വര്‍ഷം നീണ്ട തമിഴ് വിഭജനയുദ്ധത്തിന് ശേഷം ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്ക ഒരു ദശകമായി സമാധാനപാതയിലൂടെ മുന്നേറുന്നതിനിടിയിലാണ് രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച് 2019ല്‍ വീണ്ടും സ്‌ഫോടന പരമ്പര അരങ്ങേറിയത്.

ഭീകരാക്രമണം തടയാന്‍ അന്നത്തെ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയ്‌ക്കും പ്രധാനമന്ത്രി റനില്‍ വിക്രംസിംഗെയ്‌ക്കും സാധിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ദ്ദീനാള്‍ മാല്‍കം രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ചകളില്‍ കരിദിനം ആചരിക്കുകയാണ്. ഈസ്റ്റര്‍ ആക്രണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് മുന്‍പായി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് ഉയര്‍ത്തുന്ന ആവശ്യം.

Tags: ഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംattackശ്രീലങ്കഈസ്റ്റര്‍suicideISISക്രിസ്ത്യന്‍ പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

Kerala

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.