ന്യൂദല്‍ഹി: മിസൈല്‍ ആക്രമണത്തില്‍ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് ഇന്ത്യക്ക് സ്വന്തം സാങ്കേതിക വിദ്യ. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യാണ് നൂതന ചാഫ് ടെക്നോളജി വികസിപ്പിച്ചത് .ഡിആര്‍ഡിഒ യുടെ ജോധ്പൂരിലെ ഡിഫന്‍സ് ലബോറട്ടറി ഈ നിര്‍ണായക സാങ്കേതികവിദ്യയുടെ മൂന്ന് വകഭേദങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹ്രസ്വ ദൂര ചാഫ് റോക്കറ്റ്, മധ്യ ദൂര ചാഫ് റോക്കറ്റ്, ദീര്‍ഘദൂര ചാഫ് റോക്കറ്റ് എന്നിവ ഇന്ത്യന്‍ നാവികസേനയുടെ ഗുണപരമായ ആവശ്യകതകള്‍ക്ക് അനുസൃതമായാണ് വികസിപ്പിച്ചിരിക്കുന്നത്.
അടുത്തിടെ നാവികസേനയുടെ കപ്പലില്‍ അറേബ്യന്‍ സമുദ്രത്തില്‍ വെച്ച് ഈ മൂന്ന് വകഭേദങ്ങളുടെയും പരീക്ഷണങ്ങള്‍ നടത്തി പ്രകടനം തൃപ്തികരമാണെന്ന് കണ്ടെത്തിയിരുന്നു.
ശത്രുക്കളുടെ റഡാറില്‍ നിന്നും, റേഡിയോ തരംഗങ്ങള്‍ ഉപയോഗിക്കുന്ന മിസൈലുകളില്‍ നിന്നും നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് കൗണ്ടര്‍മെഷര്‍ സാങ്കേതികവിദ്യയാണ് ചാഫ്.
എതിരാളികളില്‍ നിന്നുള്ള ഭാവി ഭീഷണികളെ നേരിടാനുള്ള വൈദഗ്ദ്ധ്യം ഇതിലൂടെ ഡിആര്‍ഡിഒ നേടി. വലിയ തോതില്‍ നിര്‍മ്മാണത്തിനായി ഈ സാങ്കേതികവിദ്യ, വ്യവസായ മേഖലയ്ക്ക് കൈമാറി.
ഈ നിര്‍ണായക നേട്ടത്തിന് ഡിആര്‍ഡിഒ, ഇന്ത്യന്‍ നാവികസേന, വ്യവസായമേഖല എന്നിവയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: