Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പിണങ്ങിപ്പോയ വേനല്‍

വേനലിന്റെ ഹൃദയമിടുപ്പിനെ സകലജീവജാലങ്ങളും ഏറ്റുവാങ്ങിയിരുന്നു. വറ്റി വരണ്ട പുഴകള്‍ പോലും ചെറിയൊരു നീരുറവ ബാക്കിവച്ച് ജലോപയോഗമിതത്വം പക്ഷികള്‍ക്കു മനസ്സിലാക്കികൊടുത്തപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 05:00 am IST
in Samskriti

ലേഖ കാക്കനാട്ട്‌

ഒരിക്കല്‍കൂടി വേനല്‍ പടി കടന്നെത്തി. വാളും ചിലമ്പും അരമണിയും പൂമാലയുമണിഞ്ഞ് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിനെ പോലെ.. ആജ്ഞാരൂപത്തില്‍ നല്‍കുന്ന വെന്തുരുകുന്ന വെളിപാടുകളിലുണ്ട്   പറയാതെ പറയുന്ന ചില അരുതായ്‌മയുടെ കഥകള്‍.. ഓരോ ഋതുക്കള്‍ക്കുമുണ്ട് അവയുടേതായ ധര്‍മ്മം. പൗരാണികമായി കുറിച്ചിട്ട പ്രാപഞ്ചികധര്‍മ്മം.. വ്യതിചലനം വരുന്നുവെങ്കില്‍ ഉത്തരവാദികള്‍ നമ്മളാണെന്ന നിഷേധിക്കാനാവാത്ത ചില യാഥാര്‍ത്ഥ്യങ്ങള്‍..  

ചുട്ടുപൊള്ളുന്ന മനസ്സോടെ വേനല്‍ക്കാല ദിനങ്ങളെ തള്ളിനീക്കുമ്പോഴും ഒരു പകലുറക്കത്തിലെ കിനാവില്‍പോലും തെളിഞ്ഞുവരാം.. പഴയൊരു വേനല്‍.. അതൊരു ഫലസമൃദ്ധിയുടെ, വിളവെടുപ്പിന്റെ കാലം കൂടിയായിരുന്നു.  

പൊള്ളിവീണ മാങ്ങകള്‍ പെറുക്കി ഉപ്പു കൂട്ടി തിന്നാന്‍ മാഞ്ചുവട്ടില്‍ എത്തിയിരുന്ന കുട്ടികള്‍ക്ക് മധുരമുള്ള മാങ്കനികള്‍ വാഗ്ദാനം ചെയ്ത് നാട്ടുമാവുകള്‍ നിറസമൃദ്ധിയോടെ നിന്നു. ഇളം പ്രായം മുതല്‍ വാര്‍ദ്ധക്യത്തിന്റെ പടി വരെയെത്തിയ എണ്ണിയാല്‍ തീരാത്ത മക്കളേയും പേറി പ്ലാവ് മുത്തശ്ശി ചാരിതാര്‍ത്ഥ്യം പൂണ്ടു. തെക്കേ പുറത്തേ പുളിമരചോട്ടില്‍ പരവതാനി പോലെ പുളിങ്ങകള്‍ വീണുകിടന്നു. നെറുകയില്‍ മഞ്ഞക്കുലകള്‍ ഏന്തുന്ന കമുകിന്‍തോട്ടത്തില്‍ വീണുകിടക്കുന്ന പാളകള്‍ക്കുപോലും ആവശ്യക്കാരേറെ. വരുന്ന ഒരാണ്ടത്തെ സമ്പാദ്യമെന്ന വിധം മുറ്റത്ത് കൂട്ടിയിട്ടിരുന്ന നാളികേരങ്ങള്‍. ഇടവഴികളിലും വേലിക്കരികിലും കായ്ച്ചുനിന്ന നാട്ടുമുരിങ്ങകളില്‍ അകക്കാമ്പുള്ള മുരിങ്ങകായ്‌കള്‍ തോരണം പോലെ തൂങ്ങിക്കിടന്നു. വിത്തിനുള്ളതും ആഹാരത്തിനുള്ളതുമായി വേര്‍തിരിക്കപ്പെട്ട വിവിധതരം കിഴങ്ങുകള്‍ വേനല്‍ച്ചുടില്‍ വാടാതെ കിടന്നു. ഇതെല്ലാം ഒരു പഴയകാല കേരളീയഭവനത്തെ ചുറ്റിപ്പറ്റി നിന്ന ചില വേനല്‍ക്കാല കാഴ്ചകളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍.  

ഭക്ഷ്യക്ഷാമം ഇല്ലാതാക്കുന്നതിനുള്ള മുന്നൊരുക്കം കൂടിയായിരുന്നു ഓരോ വേനല്‍ക്കാലവും..

വിളഞ്ഞ പയറും ധാന്യവര്‍ഗങ്ങളും വരുംനാളുകളിലേക്കുവേണ്ടി പാകത്തിന് ഉണക്കി സൂക്ഷിച്ചു. പ്രത്യേകപരിശീലനമൊന്നും ലഭിക്കാതെ സ്വയമേ ആര്‍ജിച്ച അറിവുകളിലൂടെ  തയ്യാറാക്കിയിരുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കാലം.. അതുകൊണ്ടുതന്നെ വേനലിനുമുണ്ടായിരുന്നൂ ആസ്വാദ്യകരമായ വേറിട്ടൊരു ഗന്ധം. വിവിധതരം പച്ചക്കറികള്‍ കൊണ്ടുണ്ടാക്കുന്ന കൊണ്ടാട്ടത്തിന്റെ, വട്ടത്തിലും നീളത്തിലും അരിഞ്ഞുണക്കുന്ന കപ്പയുടെ, ഉപ്പിട്ട് ഉരുളകളാക്കി വെയിലത്ത് വച്ച് ഉണക്കിയെടുക്കുന്ന വാളന്‍പുളിയുടെ, ഭരണികളില്‍ നിറക്കുന്ന കണ്ണിമാങ്ങ അച്ചാറിന്റെ, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്ന ചക്ക ഉപ്പേരിയുടെ, അങ്ങനെയങ്ങനെ വേനലിന്റേതെന്നു മാത്രം അവകാശപ്പെടാനാവുന്ന ചില ഊഷ്മള ഗന്ധങ്ങള്‍. അതേ, ഉപ്പുപുരട്ടി ഉണക്കി സൂക്ഷിക്കല്‍ എന്ന ഭക്ഷ്യസംസ്കരണത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പണ്ടുള്ളവര്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് ഉണങ്ങാനൊരു ഉപാധി ഉണ്ടായിരുന്നതു കൊണ്ടാണ്. ആ ഉപാധി വേനലായിരുന്നു എന്നതിനാലാണ്.

വിശ്രമമില്ലാതെ, സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള അടുക്കള ജോലിയില്‍  മുഴുകി കഴിഞ്ഞിരുന്നതും  അകവും പുറവും ഒരുപോലെ ചുട്ടുപൊള്ളുന്ന ആ ദിനങ്ങളിലാണ്. ചക്കക്കുരു, മാങ്ങ പോലുള്ള നാടന്‍കറികള്‍ വിറകടുപ്പില്‍ തിളച്ചുവരുന്നതിന്റേയും, ചക്ക വരട്ടുന്നതിന്റേയുമെല്ലാം കൊതിപ്പിക്കുന്ന മണം നല്‍കിയിരുന്ന സൂചനയുണ്ട്. ഇത് വേനലാണ്.

വേനല്‍ക്കാല വിളസംരക്ഷണത്തിനുപോലും അന്നത്തെ കര്‍ഷകര്‍ക്ക് അവരുടേതായ കണ്ടെത്തലുകളുണ്ടായിരുന്നൂ. ഉണങ്ങിവീണ കരിയിലകളോടുപോലും ബഹുമാനം പുലര്‍ത്തിയ അവര്‍ അതു കത്തിച്ചു കളയാതെ വിളകളുടെ  ചുവട്ടില്‍ തന്നെ പുതയിട്ടു. ആഴ്ചകളോളം നനച്ചില്ലെങ്കിലും വിളകളെ ആരോഗ്യത്തോടുകൂടി പരിപാലിക്കാന്‍ അതുമതിയെന്ന് അവര്‍ക്കറിയാമായിരുന്നു. ഋതുപ്പകര്‍ച്ചകളോടൊപ്പം നടക്കാര്‍ പ്രകൃതിയില്‍ നിന്നു തന്നെ കണ്ടും കേട്ടും അനുഭവിച്ചു മറിഞ്ഞ ഒരുപാ

ട് പാഠങ്ങള്‍ അവര്‍ക്ക് തുണയായി. വിളഞ്ഞ നെല്‍പ്പാടത്തിന്റെരികില്‍ നിന്ന് ചില ലക്ഷണങ്ങള്‍ കണ്ട് വേനല്‍മഴ പ്രവചിക്കാന്‍ അവര്‍ക്കറിയാമായിരുന്നു. വേനലിന്റെ കാഠിന്യമകറ്റാന്‍ ഒരൊറ്റവേനല്‍മഴ മതിയെന്നുള്ളതും വെറും പാഴ് വാക്കായിരുന്നില്ല.  

വേനലിന്റെ ഹൃദയമിടുപ്പിനെ സകലജീവജാലങ്ങളും ഏറ്റു വാങ്ങിയിരുന്നു. വറ്റി വരണ്ട പുഴകള്‍ പോലും ചെറിയൊരു നീരുറവ ബാക്കിവച്ച് ജലോപയോഗമിതത്വം പക്ഷികള്‍ക്കു  മനസ്സിലാക്കികൊടുത്തപോലെ. സഫലീകരിക്കാത്ത മോഹമാണ് കുയിലിന്റെ പാട്ടെന്ന് കാവ്യഭാഷയില്‍ പറയുമ്പോഴും കുയില്‍ വശ്യമനോഹരമായി പാടാറുള്ളത് വേനല്‍ക്കാല പുലര്‍വേളകളില്‍ ആണെന്നതും ഒരു സത്യം..

വേനല്‍ ഉത്സവങ്ങളുടേയും പൂരത്തിന്റേയും, തെയ്യംവും തിറയും പോലുള്ള അനുഷ്ഠാനകലകളുടേയും നാള്‍ കൂടിയായിരുന്നു. ഉത്സവക്കൊടിയേറ്റിന്റെ കൊടിതോരണങ്ങള്‍ ചാര്‍ത്തി കാവുകളേയും ക്ഷേത്രങ്ങളെയും ഉണര്‍ത്താന്‍ ഒരു വേനല്‍ തന്നെ വന്നുചേരണം. താളത്തിലുയരുന്ന ചെണ്ടമേളത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം അന്നൊക്കെ വേനലില്‍ മാത്രം ഉയര്‍ന്നിരുന്ന ഒന്നാണ്. ഒരുപക്ഷേ ദേശങ്ങള്‍ക്കു മാത്രം പരിചിതമായിരുന്ന വേനലിന്റെ വേറിട്ട ധ്വനി!  

ആധുനിക സാങ്കേതിക വിദ്യകളുടെ മികവില്‍ പല കലകളും വീട്ടിലിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന ഇക്കാലത്തും നമ്മുടെ  കൂട്ടത്തിലെ പഴയൊരാളെങ്കിലും. ഒരു വേനല്‍ക്കാലവും മകരകൊയ്‌ത്ത് കഴിഞ്ഞ പാടവും, അവിടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജില്‍ മീനഭരണിയോടനുബന്ധിച്ച് അരങ്ങേറിയ ബാലയെക്കുറിച്ചുമെല്ലാം ഉച്ചയുറക്കത്തിലേക്ക് പോകുന്ന ചിലനേരങ്ങളിലെങ്കിലും അറിയാതെ ചിന്തിച്ചുപോകാം.

ഒടുവില്‍ വേനലിന്റെ വധുവെന്നപോലെ പൂത്തുലഞ്ഞു കണിക്കൊന്ന നില്‍ക്കുമ്പോഴാകും വിത്തും കൈക്കോട്ടും പാടി വിഷുപ്പക്ഷി എത്തുക. എന്നോ നിലച്ചു പോയ ആ നാദമാധുരിയുടെ ഓര്‍മ്മയില്‍പ്പോലുമുണ്ട് ഒരു വേനല്‍ക്കാല പടിയിറക്കം..

ചുരുക്കിപ്പറഞ്ഞാല്‍ വേനലിന് അന്നൊരു ആലസ്യമുണ്ടായിരുന്നു. ഇതര ജീവജാലങ്ങളിലേക്കുപോലും കുളിരായി പടരുന്ന സുഖകരമായ ആലസ്യം വേനലിന്റെ വരവ് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പണ്ടുള്ളവര്‍ക്ക് അനിവാര്യമായിരുന്നുവെങ്കില്‍ ഇന്ന് നമ്മള്‍ എന്തൊക്കെയോ കാരണത്താല്‍ വേനലിനെ ഭയക്കുന്നു. യഥാര്‍ത്ഥ വേനല്‍ നമ്മളില്‍ നിന്ന് എന്നോ പിണങ്ങിപ്പോയി. ഇത്തിരി അസ്വസ്ഥതയോടെ നമ്മള്‍ നോക്കി കാണുന്ന വേനല്‍ക്കാലം പോലും കച്ചവട തന്ത്രത്തിന്റെ പിടിയിലാണ്.

അനിവാര്യമായ വികസനത്തിന്റെ പാതയില്‍ മുന്നേറുമ്പോള്‍ പഴയൊരു കാളവണ്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് വീണ്ടും വാചാലമാവുക എന്നതുതന്നെ വെറുമൊരു നേരമ്പോക്കാണ്. അവനവന്റേതെന്ന് അവകാശപ്പെടുന്ന താവളങ്ങള്‍ക്കും, മുന്നേറാനുള്ള വീഥികള്‍ക്കും കോണ്‍ക്രീറ്റ് കട്ടകള്‍ നിഷിദ്ധമാണെന്ന് ആര്‍ക്കും പറയാനാവില്ല. വേനലിനെതിരെ യുദ്ധം ചെയ്യാനായി എല്ലാവിധസന്നാഹങ്ങളുമായി നമ്മള്‍ ഒരുങ്ങി കഴിഞ്ഞു.. ശീതീകരണികളും. എയര്‍കണ്ടീഷണറുകളും, എന്തിന് ആഹാരത്തില്‍ പോലും കൃത്രിമക്കുളിര്‍ നല്‍കാനും സംവിധാനങ്ങളേറെ.

കൃത്രിമ തണലില്‍ ചെടികള്‍ വളര്‍ത്തുന്നതില്‍പോലും ഹൈടെക് സംവിധാനങ്ങള്‍ കഴിഞ്ഞു. നല്ലതു തന്നെ.. അതിജീവിക്കട്ടെ. വേനലിനെ.. നന്നാവട്ടേ നാടും വീടും എന്നാശിക്കാം.. അപ്പോഴും ഒരു സംശയം മാത്രം ബാക്കി.. വേനല്‍ കഴിഞ്ഞാല്‍ ഒരു മഴക്കാലമെന്ന് പണ്ടുള്ളവര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.. എന്നാല്‍ ആസന്നഭാവിയില്‍ ഋതുഭേദങ്ങളെക്കുറിച്ച് കൃത്യമായി പ്രവചിക്കാന്‍ നമുക്കാകുമോ..?  

അറിയില്ല.. എങ്കിലും വേനല്‍ പടികടന്നെത്തും മുന്‍പേ മുന്നൊരുക്കമെന്ന നിലയില്‍ സ്വയം തീര്‍ത്ത  വേനല്‍കുടീരങ്ങളുടെ ചിതല്‍പ്പുറ്റിനുള്ളില്‍ ഉരുകിയൊലിക്കുന്ന മര്‍ത്ത്യജന്മങ്ങള്‍ക്ക് വേണമെങ്കില്‍ വെറുതേ ആഗ്രഹിക്കാം.

ഇനിയും ഒരുനാള്‍ വരും..  

അന്ന്

പിണങ്ങിപോയ നമ്മളിലെ വേനല്‍

തിരികേ എത്തും

വേനലായിതന്നെ…  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.