കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ നീക്കവുമായി തീവ്ര മുസ്ലീം സംഘടനകള്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിംലീഗിനെ പിന്തുണക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.
മുസ്ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്റഫാണ് മഞ്ചേശ്വരത്തെ വലതുമുന്നണി സ്ഥാനാര്‍ത്ഥി. അഷ്റഫിനെ പിന്തുണച്ചാല്‍ മാത്രമേ ജയിക്കാന്‍ സാധിക്കുള്ളു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ തീരുമാനം. ഇതിനുവേണ്ടി സ്ക്വാഡ് വര്ക്കിനടക്കം ഇറങ്ങാണ് മുസ്ലീം സംഘടനകളുടെ തീരുമാനം.
വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് മഞ്ചേശ്വരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായം വ്യക്തമാക്കണം.പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ വാങ്ങുന്നത് രാജ്യദ്രോഹമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: