Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മോദിയുടെ സന്ദര്‍ശനം മാറ്റത്തിന്റെ സൂചകം

അഴിമതി, ജാതീയത, വര്‍ഗീയത, സ്വജന പക്ഷപാതം, അക്രമ രാഷ്‌ട്രീയം എന്നിങ്ങനെ കേരളത്തെ ബാധിച്ചിട്ടുള്ള അഞ്ച് രോഗങ്ങളെ അക്കമിട്ട് നിരത്തിയ മോദി, ഇടതു-വലതു മുന്നണികളുടെ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികളെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 1, 2021, 05:00 am IST
inEditorial

പുതിയ കേരളം മോദിക്കൊപ്പം എന്ന എന്‍ഡിഎയുടെ മുദ്രാവാക്യത്തിന് അടിവരയിടുന്നതായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ കേരള സന്ദര്‍ശനം. ലോകം അംഗീകരിക്കുന്ന വികസന നായകന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പാലക്കാട് ഇരമ്പിയെത്തിയ ജനസാഗരം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ഉണ്ടാക്കാന്‍ പോകുന്ന മുന്നേറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. വികസനോന്മുഖ കേരളത്തിന്റെ പുതിയ മുഖമായി ഉയര്‍ന്നുവന്നിരിക്കുന്ന മെട്രോമാന്‍ ഇ. ശ്രീധരന്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴ മണ്ഡലത്തില്‍ ചരിത്രമുന്നേറ്റം നടത്തിയ സി. കൃഷ്ണകുമാര്‍ എന്നിവരടക്കം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ അണിനിരന്ന വേദിയില്‍നിന്ന് പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തത് കേരളജനതയെ ഒന്നടങ്കമാണ്. പാലക്കാടിന്റെ വികസന രേഖ പ്രധാനമന്ത്രിക്ക് ഇ. ശ്രീധരന്‍ സമര്‍പ്പിച്ചതും, അനുഗ്രഹം തേടിയെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമയുടെ കാല്‍തൊട്ടു വന്ദിച്ച പ്രധാനമന്ത്രിയുടെ കുലീനതയും  പുതിയൊരു രാഷ്‌ട്രീയസംസ്‌കാരത്തിന്റെ പ്രതിഫലനമായിരുന്നു. കോട്ട മൈതാനത്ത് അലയടിച്ച മോദി… മോദി… എന്ന ആരവം കേരളത്തിന്റെ അതിരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നതുപോലെ തോന്നി.

തെരഞ്ഞെടുപ്പു കാലത്തു മാത്രമാണ് പ്രധാനമന്ത്രി മോദി രാഷ്‌ട്രീയ പ്രതിയോഗികളെ വിമര്‍ശിക്കാറുള്ളത്. അതിന് യാതൊരു മയവുമുണ്ടാവില്ല. തത്വദീക്ഷ കൈവിടാതെയുള്ള കടന്നാക്രമണങ്ങളില്‍ എതിരാളികള്‍ നിലംപരിശാവുക പതിവാണ്. പാലക്കാട് കോട്ടമൈതാനം സാക്ഷ്യം വഹിച്ചതും ഇത്തരമൊരു കടന്നാക്രമണത്തിനാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഇടതു-വലതു മുന്നണികള്‍ക്ക് പേരില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നു പറഞ്ഞ പ്രധാനമന്ത്രി, ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് വിശ്വാസികളെ അവഹേളിച്ചപ്പോള്‍ കയ്യുംകെട്ടി കണ്ണുമടച്ച് മിണ്ടാതിരിക്കുകയാണ് യുഡിഎഫ് ചെയ്തതെന്നും വിമര്‍ശിച്ചു. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഒത്തുകളിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും തമിഴ്‌നാട്ടിലും അസമിലുമടക്കം ഇരുകൂട്ടരും ഒറ്റക്കെട്ടാണ്. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജന പക്ഷപാതം, അക്രമ രാഷ്‌ട്രീയം എന്നിങ്ങനെ കേരളത്തെ ബാധിച്ചിട്ടുള്ള അഞ്ച് രോഗങ്ങളെ അക്കമിട്ട് നിരത്തിയ മോദി, ഇടതു-വലതു മുന്നണികളുടെ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികളെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ആയുര്‍വേദത്തെ ആഗോള ശക്തിയാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ എടുത്തുപറയുകയും, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ എടുത്തിട്ടുള്ള നടപടികളെ അക്കമിട്ടു നിരത്തുകയും ചെയ്തു.  

വികസന രാഷ്‌ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായ നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തെ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുപോലെ എതിര്‍ക്കാറുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണിത്. തെരഞ്ഞെടുപ്പ് കാലത്ത് മോദി ബിജെപിയുടെ പ്രചാരണത്തിനെത്തുമ്പോള്‍ ഇക്കൂട്ടര്‍ക്ക് പരിഭ്രാന്തിയാണ്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ അവസരവാദപരവും വികസന വിരുദ്ധവുമായ രാഷ്‌ട്രീയത്തോട് വിയോജിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മോദിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നതില്‍ ഇടതു-വലതു മുന്നണികള്‍ ആശങ്കാകുലരുമാണ്. ഇക്കാരണത്താലാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഇതിന് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും പിന്തുണയുമുണ്ട്. പകരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. നരേന്ദ്ര മോദി രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ്. ബിജെപിയോടുള്ള രാഷ്‌ട്രീയ വിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രിക്കെതിരെ തിരിയുന്നത് അംഗീകരിക്കാനാവില്ല. മുന്‍കാല നിയമസഭാതെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയുടെ വികസന രാഷ്‌ട്രീയത്തിന് വ്യക്തമായ ആധിപത്യമുള്ള തെരഞ്ഞെടുപ്പാണിത്. മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യതയെ പലമടങ്ങ് വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

Tags: narendramodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.