Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഎസ് ഇല്ലാത്ത മലമ്പുഴയില്‍ ബിജെപിയ്‌ക്ക് അട്ടിമറി വിജയം തേടി കൃഷ്ണകുമാര്‍…

55 വര്‍ഷമായി സിപിഎം ജയിക്കുന്ന മണ്ഡലത്തില്‍ കുടിവെള്ളം പോലുമില്ലെന്ന പരാതിയാണ് കൃഷ്ണകുമാര്‍ ഏറ്റവും വലുതായി ഉയര്‍ത്തിക്കാട്ടുന്നത്. മലമ്പുഴയിലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്നും കൃഷ്ണകുമാര്‍ വാദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 08:39 pm IST
inKerala

മലമ്പുഴ: 2001 മുതല്‍  തുടര്‍ച്ചയായി വിഎസ് അച്യുതാനന്ദന്‍ ജയിച്ചുകയറിയ മലമ്പുഴയില്‍ ഇക്കുറി ബിജെപിയ്‌ക്ക് അട്ടിമറി വിജയം നേടിക്കൊടുക്കുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും സി. കൃഷ്ണകുമാര്‍ എന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്‌ക്കില്ല.  

വിഎസ് മത്സരിക്കാനില്ലാത്ത മലമ്പുഴയില്‍, വിഎസിന്റെ വലിപ്പമുള്ള ഒരു സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തിനില്ല. യുഡിഎഫാകട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലേ വഴക്കൊഴിഞ്ഞ നേരമില്ല. വിഎസ് ഏറ്റവുമൊടുവില്‍ 2016ല്‍ ഇവിടെ 27,142 വോട്ടുകള്‍ക്ക് ജയിച്ചപ്പോള്‍ അവിടെ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. കൃഷ്ണകുമാര്‍ ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയതോടെ മലമ്പുഴയെ കോണ്‍ഗ്രസ് ഏതാണ് ഉപേക്ഷിച്ച മട്ടായിരുന്നു.  

മണ്ഡലം രൂപീകൃതമായതുമുതല്‍ ഇടത് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ച ചരിത്രമുള്ള മലമ്പുഴ നിയമസഭാ മണ്ഡലം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉരുക്കുകോട്ടകളിലൊന്നാണ്. വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യം കൊണ്ട് തെരഞ്ഞെടുപ്പ് വാർത്തകളിൽ എന്നും നിറഞ്ഞ് നിന്നിരുന്നു ഈ മണ്ഡലം. പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടു‌മ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മലമ്പുഴ.  

2001 മുതൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് വിഎസ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73,299 വോട്ടുകൾ നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ബിജെപി സ്ഥാനാർഥി സി കൃഷ്‌ണകുമാർ 46,157 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി വിഎസ് ജോയിക്ക് 35,333 വോട്ടുകൾ മാത്രമാണ് നേടാനായത്. 2011ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ലതികാ സുഭാഷ് 54,312 വോട്ടുകള്‍ നേടിയ സ്ഥാനത്താണ് അഞ്ച് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ ഈ അപചയമെന്നോര്‍ക്കണം. ചോര്‍ന്ന യുഡിഎഫ് വോട്ടുകള്‍ ബിജെപിയില്‍ എത്തി എന്നാണ് വിലയിരുത്തല്‍.  

പ്രഭാകരന്‍- വിഎസിന്റെ പിന്‍ഗാമി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ പ്രഭാകരൻ ആണ് സിപിഎം സ്ഥാനാർഥി. വിഎസിന്റെ ശിഷ്യനാണ്, മണ്ഡലത്തില്‍ സുപരിചിതനുമാണ്. എങ്കിലും വിഎസിന്റെ പെരുമ പ്രഭാകരനില്ല. പാലക്കാട് ജില്ലയിലും മലമ്പുഴ മണ്ഡലത്തിലും ബിജെപി വോട്ട് വിഹിതം വർധിപ്പിച്ചത് കോൺഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും സിപിഎമ്മിന്റെ വോട്ടുകളല്ല ബിജെപി പിടിച്ചതെന്നാണ് പ്രഭാകരന്റെ വാദം. മാത്രമല്ല, മലമ്പുഴയില്‍ അഞ്ച് വര്‍ഷത്തില്‍ വികസനമേറെ എല്‍ഡിഎഫ് നടത്തിയിട്ടുണ്ടെന്നും പ്രഭാകരന്‍ വാദിക്കുന്നു.  

എന്നാല്‍ സിഐടിയു നേതാവായ പ്രഭാകരനെതിരെ മലബാര്‍ സിമന്‍റ്സിലെ സമരവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. സമരത്തില്‍ പങ്കെടുത്ത 348 കുടുംബങ്ങളെ വഴിയാധാരമാക്കി എന്ന പോസ്റ്ററുകള്‍ പലയിടത്തും കാണാം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയസമയത്ത് ഇടത് അനുഭാവികള്‍ പ്രഭാകരനെതിരെ സംസ്ഥാന നേതൃത്വത്തിനെതിരെ കത്തയച്ചതായുള്ള വാര്‍ത്തയും നിലനില്‍ക്കുന്നു. എങ്കിലും പ്രഭാകരന്‍ പഞ്ചായത്തുകള്‍ കയറിയിറങ്ങി അതിവേഗം വോട്ടര്‍മാര്‍ക്കിടയില്‍ കുതിക്കുന്നു. അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിലൊഴികെ ബിജെപിയ്‌ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും പ്രഭാകരന്‍ വാദിക്കുന്നു.  

യുഡിഎഫില്‍ തര്‍ക്കമൊഴിഞ്ഞ നേരമില്ല

മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫില്‍ മലമ്പുഴയെ ചൊല്ലി തര്‍ക്കം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴ മണ്ഡലം ഇത്തവണ ഘടകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ എന്ന പാര്‍ട്ടിയ്‌ക്കാണ് കോണ്‍ഗ്രസ് കൈമാറിയിരിക്കുന്നത്. എസ്‌കെ അനന്തകൃഷ്‌ണൻ ആണ് യുഡിഎഫ് സ്ഥാനാർഥി. ഇതിനെതരിെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ബിജെപിയ്‌ക്ക് അട്ടിമറി വിജയം നേടാന്‍ കൃഷ്ണകുമാര്‍  

മണ്ഡലത്തിലെ അടിസ്ഥാന ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് കൃഷ്ണകുമാര്‍ ജനങ്ങളിലേക്കെത്തുന്നത്. 55 വര്‍ഷമായി സിപിഎം ജയിക്കുന്ന മണ്ഡലത്തില്‍ കുടിവെള്ളം പോലുമില്ലെന്ന പരാതിയാണ് കൃഷ്ണകുമാര്‍ ഏറ്റവും വലുതായി ഉയര്‍ത്തിക്കാട്ടുന്നത്.  മലമ്പുഴയിലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്നും കൃഷ്ണകുമാര്‍ വാദിക്കുന്നു. മണ്ഡലത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം.രണ്ടു മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഭരണപരിഷ്‌കാര കമ്മീഷനെയും അടക്കം പ്രഗത്ഭരായവര്‍ പ്രതിനിധീകരിച്ച മണ്ഡലത്തിന്റെ അവസ്ഥയാണിതെന്നും അദ്ദേഹം വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നു.

കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ജനങ്ങളുടെ കൂടെനിന്ന് സമരം ചെയ്യാന്‍ കൃഷ്ണകുമാര്‍ ഉണ്ടായിരുന്നു. ‘കുടിവെള്ളത്തിന് ഫണ്ട് നീക്കിവെച്ചതായാണ് ഇപ്പോള്‍ പറയുന്നത്. അതുതന്നെ നിരന്തരമായ ബിജെപിയുടെ ജനകീയ ഇടപെടലിന്റെയും പ്രതിഷേധത്തിന്‍രെയും ഫലമാണ്. 2016 ല്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ കേട്ട പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷം കഴിഞ്ഞും പരിഹരിക്കാതെ കിടക്കുകയാണ്. ഒരു പരിഹാരവും ഉണ്ടാവാത്ത ഏക മണ്ഡലം മലമ്പുഴയാണെന്ന് പറയേണ്ടിവരും. വാരണിപാലം പ്രളയത്തില്‍ തകര്‍ന്നിട്ട് മൂന്നു വര്‍ഷമായി.  കൊയ്‌ത്ത് യന്ത്രം കൊണ്ടുവരാന്‍ പോലും വഴിയില്ലാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം മൂലം ഏക്കര്‍ കണക്കിന് ഭൂമി തരിശിട്ടിരിക്കയാണ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു പോകുന്നു. ഇവിടെ റെയില്‍ ഫെന്‍സിങ് നടത്താന്‍ പോലും നടപടിയില്ല.കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വന്‍കിട സ്ഥാപനങ്ങളൊന്നും വന്നില്ല. ഉണ്ടായിരുന്നവതന്നെ പൂട്ടിപ്പോയി. ‘- ജനകീയ പ്രശ്നങ്ങള്‍ ഒന്നൊന്നായി ഉയര്‍ത്തി കൃഷ്ണകുമാർ പറയുന്നു.  

കുടിവെള്ളം, വന്യമൃഗശല്യം, റോഡ്, വീട് തുടങ്ങി  ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളും  ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു.  

ഇക്കുറി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയതിന്റെ ആത്മവിശ്വാസവും ബിജെപിയ്‌ക്കുണ്ട്. പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ്‌ മലമ്പുഴ. മലമ്പുഴ ഒന്ന്, മലമ്പുഴ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്താണ് മലമ്പുഴ. 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും  ബിജെപി വോട്ട് ശതമാനം പല വാർഡുകളിലും വർധിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭ വീണ്ടും പിടിച്ചെടുക്കുക വഴി ജില്ലയില്‍ ഒരു ബിജെപി മുന്നേറ്റത്തിന്റെ ഓളം സൃഷ്ടിക്കാനും ബിജെപിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം വോട്ടായി മാറിയാല്‍ അട്ടിമറി വിജയം അസാധ്യമല്ലെന്ന് കൃഷ്ണകുമാര്‍ വിശ്വസിക്കുന്നു. 

Tags: bjpcongressമലമ്പുഴകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021krishnakumarഎ പ്രഭാകരൻസി. കൃഷ്ണകുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.