തിരുവനന്തപുരം: ശോഭാ സുരേന്ദ്രനു നേരെ ചെമ്പഴന്തിയില്‍ നടന്ന സിപിഎം ആക്രമണം വധശ്രമമായിരുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിധ്യം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
ചെമ്പഴന്തി അണിയൂരില്‍ വച്ചാണ് ശോഭ സുരേന്ദ്രനു നേരെ അക്രമം അഴിച്ചു വിട്ടത് . രാത്രി 8.30 ഓടെ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചു കയറ്റി. പോലീസിന്റെ മുന്‍പിലിട്ട് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. ബഹളത്തിനിടയില്‍ ശോഭാ സുരേന്ദ്രനെ വധിക്കുകയായിരുന്നു ലക്ഷ്യം. ബിജെപിയിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി എന്നു വരുത്താനായിരുന്നു നീക്കം. ബിജെപി ശക്തികേന്ദ്രത്തില്‍ വെച്ചായിരുന്നു ആക്രമണമെന്ന് സിപിഎം നേതാക്കള്‍ സംഭവം നടന്ന ഉടന്‍ പ്രതികരിച്ചതും അതിനാലാണ്. പക്ഷേ ആവിഷ്‌ക്കരിച്ചതുപോലെ പദ്ധതി നടന്നില്ല. ബിജെപി പ്രവര്‍ത്തകര്‍ സമയോചിതമായും സംയമനത്തോടെയും നിലകൊണ്ടതിനാല്‍ സംഘര്‍ഷം ഉണ്ടാകാതിരുന്നതാണ് കാരണം
സംഭവസ്ഥലത്തെ വീഡിയോ പരിശോധനച്ച പോലീസ് കേബിള്‍ രാജേഷ് ശോഭയുടെ സമീപം പുറകില്‍ നില്‍ക്കുന്നത് കണ്ടെത്തി. സിപിഎമ്മിനുവേണ്ടി കൊല്ലും കൊലയും നടത്തുന്ന മറ്റു ചിലരും ചിത്രത്തിലുണ്ട്.
രാജേഷിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. കൊടിയേരിയുടെ മക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജേഷ് കുറെ നാളുകളായി കഴക്കൂട്ടത്താണ് താമസം. ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നതിലും പങ്കുള്ളതായി ആരോപണം ഉണ്ടായിരുന്നു. കൊല്ലത്ത് കൗണ്‍സിലറുമായി ഉള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: