Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സുപ്രീം കോടതി പറഞ്ഞോ ഈ ….കൊണ്ടുചെന്ന് വലിച്ചു കേറ്റാന്‍; ശബരിമല വിഷയത്തില്‍ നികേഷ് കുമാറിനെ നിര്‍ത്തിപ്പൊരിച്ച് സുരേഷ് ഗോപി (വീഡിയോ)

സുപ്രീം കോടതി പറഞ്ഞു, പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പൊലീസ് ചട്ടയണിയിച്ച് കേറ്റാന്‍. ഈ പൊലീസുകാരന്‍ വാങ്ങുന്ന ശമ്പളം ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാന്‍ കൊടുക്കുന്ന ചുങ്കപ്പണമാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 11:12 am IST
in Social Trend

തിരുവനന്തപുരം:  ശബരിമല  വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിനെ നിര്‍ത്തിപ്പൊരിച്ചു തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മാസ് സിനിമകളെ സുരേഷ് ഗോപിയുടെ ഭാവപ്പകര്‍ച്ചയില്‍ഇളിഭ്യനായി നില്‍ക്കുന്ന നികേഷ് കുമാറിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം സുരേഷ് ഗോപിയുടെ ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ  ‘വാക് വിത്ത് കാന്‍ഡിഡേറ്റ്’ എന്ന പരിപാടിക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല ആയിരുന്നില്ലേ എന്ന നികേഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മാസ് മറുപടി.

ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് അത് വൈകാരിക വിഷയമാകുന്നത്, പറയൂ എന്നായിരുന്നു നികേഷിന്റെ ചോദ്യം. എന്റെ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ വരുന്നതവരെ തച്ചുടയ്‌ക്കണമെന്ന് തന്നെയാണ് എന്റെ വികാരമെന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞു.

ആരാണ് താങ്കളുടെ വിശ്വാസത്തെ തച്ചുടയ്‌ക്കാന്‍ വന്നത്? സുപ്രീം കോടതിയോ? അതോ കേരള സര്‍ക്കാരോ? എന്ന നികേഷിന്റെ ചോദ്യമാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്. ‘സുപ്രീം കോടതി കൊണ്ടുവന്നത് എല്ലാം നിങ്ങള്‍ അങ്ങ് അനുസരിച്ചോ? നാല് ഫ്ളാറ്റുകള്‍ പൊളിച്ചു. ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ റ്റു പ്ലേ ഫൂള്‍ വിത്ത് മീ നികേഷ്. നോ ഇറ്റ്സ് വെരി ബാഡ്. നിങ്ങളുടനെ സുപ്രീം കോടതിയുടെ തലയിലാണോ വെയ്‌ക്കുന്നത്? സുപ്രീം കോടതി പറഞ്ഞോ ഈ ….കൊണ്ടുചെന്ന് വലിച്ചു കേറ്റാന്‍? പറഞ്ഞോ? പ്ലീസ്..പ്ലീസ്, യു ആര്‍ ഡ്രാഗിങ്ങ് മീ ടു ദ റോങ് ട്രാക്ക്.’ ഇതായിരുന്നു സുരേഷ് ഗോപിയുടെ മാസ് മറുപടി.

സുപ്രീം കോടതിയല്ലേ ഈ ശബരിമല വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്? അത് കേരള സര്‍ക്കാര്‍ നടപ്പിലാക്കുകയല്ലേ ചെയ്തിട്ടുള്ളത്? എന്ന് നികേഷ് വീണ്ടും ചോദിച്ചു. ഓ..സുപ്രീം കോടതി പറഞ്ഞു, പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പൊലീസ് ചട്ടയണിയിച്ച് കേറ്റാന്‍. ഈ പൊലീസുകാരന്‍ വാങ്ങുന്ന ശമ്പളം  ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാന്‍ കൊടുക്കുന്ന ചുങ്കപ്പണമാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

സുരേഷ് ഗോപിയെ വീണ്ടും പ്രകോപിപ്പിക്കാനായി ”അതുകൊണ്ടല്ലേ അത് പൊലീസിനെ വെച്ച് നടപ്പാക്കിയത്?” എന്ന് നികേഷ് വീണ്ടും ചോദിച്ചു. നിങ്ങള്‍ക്ക് പുന്നപ്രയില്‍ കയറിപ്പോള്‍ എന്താണ് നശിച്ചുപോയത്? എന്താണ് തുലഞ്ഞുപോയത്? എന്തിനാണ് അത് പൂട്ടിയത്? എന്ന് സുരേഷ് ഗോപി മറുചോദ്യം ചോദിച്ചു. പുന്നപ്ര ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണെന്ന് നികേഷ് മറുപടി നല്‍കി. ചുമ്മാതിരിക്ക് സര്‍, ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകള്‍ പൂഴ്‌ത്തിവെച്ചിരിക്കുന്ന ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടി എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Tags: റിപ്പോര്‍ട്ടര്‍ ടിവിsureshgopiശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പുതിയ വാര്‍ത്തകള്‍

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.