Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം സെന്‍ട്രലില്‍ ആവേശമായി നടന്‍ കൃഷ്ണകുമാര്‍…

ഇക്കുറി ആവേശകരമായ ത്രികോണ മത്സരത്തിന് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നു.തിരുവനന്തപുരം വെസ്റ്റ് മണ്ഡലം 2011ലാണ് പുനസംഘടിപ്പിച്ചത്. അതോടെ രൂപം കൊണ്ടതാണ് തിരുവനന്തപുരം സെന്‍ട്രല്‍ എന്ന പുതുമണ്ഡലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 05:59 pm IST
in Kerala

തിരുവനന്തപുരം: തലസ്ഥാനത്ത് ആവേശം വിതറി തരംഗം സൃഷ്ടിക്കുകയാണ്  എൻഡിഎ സ്ഥാനാർത്ഥിയായ നടന്‍ കൃഷ്ണകുമാർ.  വീടുകൾ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങള്‍ വന്‍വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നത്.   ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഇക്കുറി ആവേശകരമായ ത്രികോണ മത്സരത്തിന് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നു.തിരുവനന്തപുരം വെസ്റ്റ് മണ്ഡലം 2011ലാണ് പുനസംഘടിപ്പിച്ചത്. അതോടെ രൂപം കൊണ്ടതാണ് തിരുവനന്തപുരം സെന്‍ട്രല്‍ എന്ന പുതുമണ്ഡലം. അതിന് ശേഷം  2011ലും 2016ലും നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വേണ്ടി വിജയിച്ചത് വി.എസ്. ശിവകുമാര്‍ ആണ് . ഇദ്ദേഹം തന്നെയാണ് മൂന്നാം വട്ടവും യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2011ല്‍ വിഎസ് ശിവകുമാര്‍ 49, 122 വോട്ടുകള്‍ നേടി 5352 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചു. രണ്ടാമത് എത്തിയ ഇടത് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിളളയ്‌ക്ക് 43770 വോട്ടും ബിജെപിയുടെ ബികെ ശേഖരിന് 11519 വോട്ടും ലഭിച്ചു.  

2016ലെ തെരഞ്ഞെടുപ്പില്‍ ശിവകുമാര്‍  തന്റെ ഭൂരിപക്ഷം 10905ലേക്ക്  ഉയര്‍ത്തി.  ഇടത് പക്ഷത്ത് നിന്ന് ആന്‍റണി രാജു 35569 വോട്ട് നേടി രണ്ടാമത് എത്തി. എന്നാല്‍ ഇടത് പക്ഷത്തിന്റെ വോട്ട് വിഹിതം വല്ലാതെ കുറഞ്ഞു. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് 34764 വോട്ട് പിടിച്ചു.  

ഇക്കുറി നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് കൃഷ്ണകുമാര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. അവരുമായി ഈ പ്രശ്നം സജീവമായി അദ്ദേഹം ചര്‍ച്ചാവിഷയമാക്കുന്നു. ടോയ്‌ലറ്റും അമ്മയ്‌ക്കും കുഞ്ഞിനും വിശ്രമിക്കാൻ സൗകര്യമുള്ളതുമായ ബസ് സ്‌റ്റോപ്പുകൾ, ഡ്രെയ്നേജ് മാലിന്യ പ്രശ്‌നങ്ങൾ തുടങ്ങി നഗരം നേരിട്ടനുഭവിക്കുന്ന പ്രശ്നങ്ങളാണ് കൃഷ്ണകുമാര്‍ ഉയര്‍ത്തുന്നത്.  

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം കൃഷ്ണകുമാര്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ജനങ്ങളെ സേവിക്കാൻ സ്ഥാനങ്ങളും അധികാരങ്ങളും ആവശ്യമാണ് എന്നതാണ് അദ്ദേഹത്തിന്റെ മതം.  ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്.  പക്ഷെ കഴിഞ്ഞ കുറെ നാളുകളായി ബിജെപി വേദിയിലെ നിറസാന്നിധ്യമായ കൃഷ്ണകുമാര്‍ ഇതിനകം ഇവിടുത്തെ കുടുംബാംഗങ്ങള്‍ക്ക് സുപരിചിതനാണ്. ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും ഇവിടുത്തെ  പ്രസംഗവേദികളില്‍ താരം തിരുവനന്തപുരത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് കയ്യടി നേടിയത്. 

പക്ഷെ ഈയിടെ നടന്ന മനോരമ ന്യൂസ് സര്‍വ്വേ ചരിത്രത്തില്‍ ആദ്യമായി ബിജെപി തിരുവനന്തപുരം സെന്‍ട്രലില്‍ കൊടിപാറിക്കും എന്ന പ്രവചനമാണ് നടത്തിയത്.  32. 5 ശതമാനം വോട്ട് നേടി തിരുവനന്തപുരം മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ വിജയിക്കും എന്നും പറയുന്നു. ഇടതും വലതും വിട്ട് ഇക്കുറി നേരെ പോകാമെന്നും അസാധ്യമായത് പലതും ഇക്കുറി സാധ്യമാകുമെന്നാണ് നിറപുഞ്ചിരിയോടെ കൃഷ്ണകുമാര്‍ വോട്ടര്‍മാരോട് പറയുന്നത്.  

Tags: തിരുവനന്തപുരംആന്‍റണി രാജുനടന്‍ കൃഷ്ണകുമാര്‍krishnakumarവി.എസ്. ശിവകുമാര്‍തിരുവനന്തപുരം സെന്‍ട്രല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

“മാലിന്യത്തെ ഒരിയ്‌ക്കല്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തതാണ്”- സന്ദീപ് വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ശിവന്‍

Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാന്‍സിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.