Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജനഗരിയില്‍ എല്ലാം രാജകീയം; തൃപ്പൂണിത്തുറയുടെ മണ്ണറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍

രാവിലെ ഒമ്പത് മണിയോടെ ദൈവപ്പുരയ്‌ക്കല്‍ ക്ഷേത്ര പരിസരത്ത് നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം തുടങ്ങിയത്. തുറന്ന ജീപ്പിലായിരുന്നു യാത്ര. കുണ്ടന്നുരില്‍ കുട്ടികളും അമ്മമാരും ഉള്‍പ്പെടെ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നു. കേരളത്തില്‍ എന്‍ഡിഎ വിജയിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തി ചെറുപ്രസംഗമാണ് സ്ഥാനാര്‍ത്ഥിയുടേത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 25, 2021, 10:56 am IST
in Kerala

രാജനഗരിയില്‍ രാജകീയമാണ് രാധാകൃഷ്ണന്‍സാറിന് വരവേല്‍പ്പ്. തൃപ്പൂണിത്തുറയുടെ മണ്ണറിഞ്ഞാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പര്യടനം. വാക്കുകളിലെ ലാളിത്യവും പ്രൗഢിയും അത് വിളിച്ചുപറയുന്നുണ്ട്. ആദരവാണ് ജനങ്ങളുടെ പ്രതികരണത്തില്‍ നിറയുന്നത്. ആബാലവൃദ്ധം ഉണ്ട് നിരത്തില്‍. പൂക്കള്‍ വാരിയെറിഞ്ഞും പൂമാലകള്‍ ചാര്‍ത്തിയും സ്‌നേഹം വഴിയുന്നതാണ് സ്വീകരണമോരോന്നും. നാടിന്റെ നായകനാകാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍  തന്നെ വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച ജനസഞ്ചയമാണ് ഓരോ സ്വീകരണ സ്ഥലത്തും കാത്തിരുന്നത്. കൈക്കുഞ്ഞുങ്ങളുമായി വരെ അമ്മമാര്‍ വേദിയിലെത്തി. ചിലര്‍ തങ്ങളുടെ ഗുരുവിന്റെ കാല്‍ തൊട്ട് വന്ദിക്കാനും മറന്നില്ല.  

രാവിലെ ഒമ്പത് മണിയോടെ ദൈവപ്പുരയ്‌ക്കല്‍ ക്ഷേത്ര പരിസരത്ത് നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം തുടങ്ങിയത്. തുറന്ന ജീപ്പിലായിരുന്നു യാത്ര. കുണ്ടന്നുരില്‍ കുട്ടികളും അമ്മമാരും ഉള്‍പ്പെടെ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നു. കേരളത്തില്‍ എന്‍ഡിഎ വിജയിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തി ചെറുപ്രസംഗമാണ് സ്ഥാനാര്‍ത്ഥിയുടേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തെക്കൂടി പങ്കാളിയാക്കാന്‍ ലഭിച്ച അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ശൗചാലയങ്ങള്‍, വീടുകള്‍, പാചകവാതകം, റോഡുകള്‍, ആരോഗ്യരക്ഷ…. എണ്ണമില്ലാത്ത മാതൃകകള്‍. ഈ വികസന മാതൃക കേരളത്തിന് സ്വീകാര്യമാക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.  

കുണ്ടന്നൂര്‍ നോര്‍ത്തിലായിരുന്നു അടുത്ത സ്വീകരണം. കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം നിരവധി പേരാണ് ഹാരാര്‍പ്പണത്തിനായി ഇവിടെ കാത്തുനിന്നത്. ഗാന്ധിയന്‍ ആദര്‍ശവും ലാളിത്യവും ജീവിതത്തിന്റെ ഭാഗമാക്കിയ പ്രൊഫ:രാധാകൃഷ്ണനെ ആവേശത്തോടെയാണ് ജനം വരവേറ്റത്. പിന്നീട് പേരേപ്പറമ്പിലേക്ക്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് നിരവധി ആളുകളാണ് തടിച്ചുകൂടിയത്.  

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെ കണ്ട് പിന്തുണ ഉറപ്പിച്ച അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ  വികസന നേട്ടങ്ങളുടെ സംക്ഷിപ്ത വിവരം അവരോട് വിശദീകരിച്ചു. പര്യടനം നെട്ടൂരില്‍ എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. ആളുകള്‍ തടിച്ചുകൂടിയതോടെ തുറന്ന വാഹനത്തില്‍ നിന്നും സ്ഥാനാര്‍ഥി പുറത്തിറങ്ങി. അവരില്‍ ഒരാളായി കുശലാന്വേഷണം നടത്തി. കൂടിനിന്നവരില്‍ ഒരാള്‍ നല്‍കിയ ഇളനീര്‍ അദ്ദേഹം വാങ്ങികുടിച്ചു.  

കൂട്ടുങ്കല്‍ ക്ഷേത്ര പരിസരം,  മേല്‍പ്പാലം ജങ്ഷന്‍ നെട്ടൂര്‍ അറയ്‌ക്കല്‍ ക്ഷേത്ര പരിസരം, അമ്പലക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 11.45 ഓടെ നെട്ടൂര്‍ എസ്എന്‍ ജങ്ഷനില്‍. വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നതിനൊപ്പം ജനങ്ങളുടെ പരാതി കേള്‍ക്കാനും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും രാധാകൃഷ്ണന്‍ സമയം കണ്ടെത്തി. ചൂടിന്റെ കാഠിന്യം കൂടിയോടെ രാവിലത്തെ പര്യടനം അവിടെ അവസാനിപ്പിച്ചു. ഉച്ചഭഷണവും വിശ്രമത്തിനും ശേഷം വൈകിട്ട് 4.30 നാണ് വീണ്ടും പര്യടനം ആരംഭിച്ചത്. കേട്ടേഴുത്തുംകടവിലായിരുന്നു ഉച്ചക്കുശേഷമുള്ള ആദ്യ സ്വീകരണം. തണ്ടാശേരി കോളനി പരിസരം, തട്ടേക്കാട് റോഡ് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. നെട്ടൂര്‍ ധന്യ ജങ്ഷനിലായിരുന്നു സമാപനം.

നാടിന്റെ സര്‍വതോമുഖമായ പുരോഗതിക്കും വികസനത്തിനും നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദിക്കൊപ്പം കേരളവും നീങ്ങുന്നതിന് എന്‍ഡിഎയാണ് തങ്ങള്‍ക്കു വേണ്ടതെന്ന് ജനങ്ങള്‍ പറയുമ്പോള്‍ ജനവികാരം വ്യക്തമാവുകയാണ്. തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോള്‍ പ്രചാരണരംഗത്ത് തുടക്കംമുതല്‍ നേടിയ മേല്‍ക്കൈ നിലനിര്‍ത്തി മുന്നേറുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഓരോ സ്ഥലങ്ങളിലും സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ആവേശകരമായ സ്വീകരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.  

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ഒരേ മനസ്സോടെ ചലിക്കുന്ന പ്രവര്‍ത്തകര്‍. ചുവരെഴുത്തും  പോസ്റ്ററും ബോര്‍ഡുകളും എല്ലാം സ്ഥാനാര്‍ഥി പ്രഖാപനം വന്ന നിമിഷങ്ങള്‍ക്കകം മണ്ഡലത്തില്‍ നിരന്നു. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ വി.കെ. സുദേവന്‍, കെ.കെ. മേഘനാഥന്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.

കെ.എസ്. ഉണ്ണിക്കൃഷ്ണന്‍

Tags: NDAപ്രചാരണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021ഡോ. കെ. എസ്. രാധാകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

India

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

India

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

India

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

India

തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; മമതയ്‌ക്കെതിരെ വിമത എംപിമാർ ഡൽഹിയിൽ യോഗം ചേരുന്നു

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.