Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രനിര്‍മാണത്തിലെ പ്രാസാദ ഭേദങ്ങള്‍

സാമാന്യമായി പ്രാസാദങ്ങള്‍ക്ക് വൃത്തം, ദീര്‍ഘവൃത്തം, ദീര്‍ഘചതുരം, സമചതുരം, ഷട്‌കോണം, അഷ്ട കോണം, ഹസ്തി പൃഷ്ഠം (ഗജപൃഷ്ഠം)എന്നിങ്ങനെ ഏഴു വിധത്തിലുള്ള ആകൃതികള്‍ ചെയ്യുക പതിവുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 05:00 am IST
inSamskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ഭാരതത്തിലെ വിവിധ ക്ഷേത്രനിര്‍മാണ രീതികള്‍ വ്യത്യസ്തമെങ്കിലും അവകളുടെ അടിസ്ഥാനക്രമം ഒന്ന് തന്നെയാണ്. ഗര്‍ഭഗൃഹം, അന്തരാളം, മണ്ഡപം, ശിഖരം, ഗോപുരം എന്നീ ഭേദങ്ങളുടെ അടിസ്ഥാനത്തില്‍ വാസ്തുവിദ്യ ഭാരതീയ ക്ഷേത്രങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. നാഗരം, ദ്രാവിഡം, വേസരം എന്നിങ്ങനെ പേരോടുകൂടിയ പ്രാസാദങ്ങള്‍ ക്രമത്താലേ സാത്വിക രാജസ താമസങ്ങളാണ്. ഈ പ്രാസാദങ്ങള്‍ ഇനി പറയുന്ന സാത്വിക താമസരാജസമായ ദേശങ്ങളിലേക്ക് അനുയോജ്യമെന്ന് പറയുന്നുണ്ടെങ്കിലും ഇതുതന്നെ എല്ലാ ദേശങ്ങളിലും ആവാമെന്നും പൂര്‍വാചാര്യന്മാര്‍ക്ക് അഭിപ്രായമുണ്ട്.

ഹിമാലയം തൊട്ടു വിന്ധ്യാ പര്‍വതം വരെയുള്ള ദേശം സാത്വികവും വിന്ധ്യാപര്‍വതം മുതല്‍ കൃഷ്ണ നദി വരെയുള്ള ദേശം രാജസവും കൃഷ്ണ നദി മുതല്‍ കന്യാകുമാരി വരെയുള്ള ദേശം താമസവും ആണെന്നാണ് ആചാര്യന്‍മാരുടെ അഭിപ്രായം.

പാദുകം മുതല്‍ സ്തൂപിക വരെയുള്ള എല്ലാ അവയവഭാഗങ്ങളും ചതുരശ്രാകൃതി ആണെങ്കില്‍ അത് നാഗര പ്രസാദലക്ഷണമാകുന്നു. ഇത് കൂടത്തിനും ശാലയ്‌ക്കും പ്രാധാന്യമേറിയതുമാണ്. വിശേഷ സ്തംഭങ്ങളും പല നിലകളുമാകാം. എന്നാല്‍ മഹാനാസിക അലങ്കാരങ്ങള്‍ വേണ്ട.

പാദുകം മുതലോ ഗളം മുതലോ മേല്‍പ്പോട്ട് ആറുകോണോ എട്ടുകോണോ ആണെങ്കില്‍ അത് ദ്രാവിഡപ്രസാദമാകുന്നു. കൂടത്തിനു കോഷ്ഠത്തേക്കാള്‍ പ്രാധാന്യവുമാകാം. ശാലകളുടെ മദ്ധ്യ ഭാഗങ്ങളില്‍ ഭദ്ര, നാസിക തുടങ്ങിയ പലവിധ അലങ്കാരവുമാകാം. കൂടം വൃത്തമായോ അഷ്ടാശ്രമായോ ചതുരശ്രമായോ വരാം.  

അതുപോലെതന്നെ പാദുകാദിയായി വൃത്താകൃതിയിലുള്ള പ്രാസാദങ്ങള്‍ക്ക് വേസരം എന്നും സാമാന്യ ഭേദം പറയാം. പ്രാസാദ ശിഖരവും കൂടവും സാമാന്യേന വൃത്താകാരമാകുകയും വേണം.  

ഇപ്രകാരം പ്രാസാദങ്ങളുടെ ഭേദമനുസരിച്ച് അവിടെ പ്രതിഷ്ഠഭേദവും പറയപ്പെട്ടിട്ടുണ്ട്. സൗമ്യമൂര്‍ത്തികളുടെ സരൂപ വിഗ്രഹങ്ങള്‍ നാഗര പ്രാസാദത്തിലും, രഥം, അശ്വം തുടങ്ങിയ വാഹനാരൂഢ ബിംബങ്ങള്‍ ദ്രാവിഡ പ്രാസാദത്തിലും ദമ്പതികള്‍ മുതലായവയും നൃത്തരൂപബിംബങ്ങളും വേസര പ്രസാദത്തിലും പ്രതിഷ്ഠിക്കുന്നത് വിശേഷമാകുന്നു. ഇവകളല്ലാതെയും ചെയ്യാനുള്ള വിധിയുമുണ്ട്.  

നാഗര ദ്രാവിഡ വേസര ഭേദം കൂടാതെ അവസ്ഥകളനുസരിച്ചു പ്രാസാദങ്ങള്‍ക്ക് ശാന്തികം, പൗഷ്ടികം, ജയദം, അത്ഭുതം, സര്‍വ്വകാമികം എന്നീ മറ്റു ഭേദങ്ങളുണ്ട്. ഇവയില്‍ത്തന്നെ അലങ്കാരങ്ങള്‍ കൊണ്ടും മറ്റുമുള്ള പ്രത്യേകതകള്‍ കൊണ്ട് നൂറുകണക്കിന് ഭേദങ്ങള്‍ വീണ്ടും പറയപ്പെട്ടിട്ടുണ്ട്.

സാമാന്യമായി പ്രാസാദങ്ങള്‍ക്ക് വൃത്തം, ദീര്‍ഘവൃത്തം, ദീര്‍ഘചതുരം, സമചതുരം, ഷട്‌കോണം, അഷ്ട കോണം, ഹസ്തി പൃഷ്ഠം (ഗജപൃഷ്ഠം)എന്നിങ്ങനെ ഏഴു വിധത്തിലുള്ള ആകൃതികള്‍ ചെയ്യുക പതിവുണ്ട്.

നിര്‍മാണത്തില്‍ പരിഷക്രമത്തില്‍ ജാതി,ഛന്ദം, വികല്‍പം, ആഭാസം എന്നീ മറ്റു ഭേദങ്ങളുമുണ്ട്. ജാതി പ്രാസാദത്തില്‍ പതിനൊന്ന് കോല്‍ പരിഷ മുതല്‍ എഴുപത് കോല്‍ പരിഷ വരെയുള്ള അറുപതു പരിഷകളില്‍ ആറു വിധമുള്ള ഭേദങ്ങളുണ്ട്. അതനുസരിച്ചാണ് നിലകളുടെയും ഭേദം. ഇത് കൂടാതെ പതിമൂന്ന് മുതല്‍ അറുപത്തിയാറ് പരിഷ വരെയുള്ള ഛന്ദ പ്രാസാദങ്ങളും ഒന്‍പതു മുതല്‍ അമ്പത്തിയാറ് പരിഷ വരെയുള്ള വികല്പ പ്രാസാദങ്ങളും പതിനൊന്നു മുതല്‍ നാല്‍പത്തിയെട്ടു പരിഷ വരെയുള്ള ആഭാസപ്രാസാദങ്ങളും അവകളുടെ ആറു വീതം ഭേദങ്ങളും ചേര്‍ത്ത് ഒരു നിലയില്‍ തുടങ്ങി പന്ത്രണ്ടു നിലകള്‍  വരെയുള്ള ആയിരത്തിലധികം ഭേദങ്ങള്‍ നിലവിലുണ്ട്.

Tags: ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.