മീനങ്ങാടി: മീനങ്ങാടി പന്തളം കോളനിയിലെ ആചാര പൂജയുമായി ബന്ധപ്പെട്ട് ഒരു കുട്ടിയെ സിഡബ്ല്യുസിയിലേക്ക് മാറ്റുകയും തുടര്‍ന്ന് അമ്മ ആരോഗ്യപ്രശ്നങ്ങള്‍ മൂലം മരണപ്പെടുകയും ചെയ്തു. മരണാനന്തര ചടങ്ങുകള്‍ നടത്തുവാന്‍ കുട്ടിയോടൊപ്പം പോലീസ് കൊണ്ടുപോയ ആചാര വടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പോലീസ്റ്റേഷന് മാര്‍ച്ച് നടത്തി.
എന്‍ഡിഎ സ്ഥാനാര്‍ഥി സി. കെ. ജാനുവിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. രണ്ടുമാസമായിട്ടും കുട്ടിയെ കൈമാറിയില്ല. മരണാന്തര ചടങ്ങുകളില്‍ കുട്ടിയെയും പങ്കെടുപ്പിക്കണം. ആചാര വടിയും വിട്ടു നല്‍കിയിരുന്നില്ല. കുട്ടിയെ വിട്ടു കിട്ടാത്തതിന്റെ വിഷമം മൂലമാണ് അമ്മ മരിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു.
ആചാരവടി വിട്ടുനല്കണന്നും അമ്മയുടെ മരണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജാനു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: