Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്റെ തേജസ്സും പ്രതാപവും

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 21, 2021, 05:20 pm IST
inSamskriti

‘ജനേയൂ’ എന്നതിന് ഗുരുനാനാക് നല്‍കുന്ന വിവക്ഷ ഇങ്ങനെ: ജനേയൂ കരുണയുടെ പഞ്ഞികൊണ്ട് ഉണ്ടാക്കണം. സത്യസന്ധതകൊണ്ട് ഇഴ പിരിക്കണം. നൂല്‍, തൃപ്തികൊണ്ടാവണം. ഗ്രന്ഥി (കെട്ട്) ആത്മനിയന്ത്രണമാവണം. ഈ പൂണൂല്‍ കൊണ്ട് മനസ്സിനെ ബന്ധിക്കുക. ഒരിക്കലും പൊട്ടാന്‍ അനുവദിക്കരുത്.  

വിജയത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങള്‍ എപ്പോഴും കൈയിലുണ്ടെങ്കിലും അഹങ്കാരം അല്‍പം പോലുമില്ലാതെ ആത്മനിയന്ത്രണത്തോടെ കഴിയാന്‍ ഹനുമാന് കഴിഞ്ഞു.  

ശങ്കരസുവന് കേസരീ നന്ദന്‍

തേജപ്രതാപ് മഹാജഗ ബന്ദന്‍

(അര്‍ഥം: ഹേ, ശങ്കരസൂനൂ, ഹേ! കേസരിയുടെ പുത്രാ, അങ്ങയുടെ തേജസ്സും, പ്രതാപവും ലോകത്തില്‍ വാഴ്‌ത്തപ്പെടുന്നു.)  

ഹനുമാന്റെ വംശപാരമ്പര്യവും ഇവിടെ സൂചിപ്പിക്കുന്നു. ഇതും ഹനുമാന്റെ മഹത്വത്തെ ചൂണ്ടിക്കാട്ടുകയാണ്.  

ശങ്കരസുവന്: ഹനുമാന്‍ ശ്രീപരമേശ്വരന്റെ പുത്രനാണ്. ഇതെങ്ങനെയെന്നോര്‍ത്ത്  നമ്മള്‍ അത്ഭുതപ്പെടും. ഹനുമാന്‍ വായുപുത്രനെന്നാണ് നമുക്ക് അറിയാവുന്നത്. അതേസമയം കേസരിയെന്ന വാനര രാജാവാണ് ഹനുമാന്റെ പിതാവെന്നും കേട്ടിരിക്കും.  

ലോകസംരക്ഷണാര്‍ഥം ഭഗവാന്‍ വിഷ്ണു അവതാരം കൈകൊള്ളുമ്പോള്‍ ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം എല്ലാ ദേവകളും ഭഗവാനെ സഹായിക്കുവാന്‍ വാനരരായി ജന്മമെടുത്തു. സൂര്യന്റെ മകനായി സുഗ്രീവന്‍, ബ്രഹ്മദേവന്റെ മകനായി ജാംബവാന്‍ എന്നിങ്ങനെ…

വായുഭഗവാന്‍ ഹനുമാന്റെ മാതാപിതാക്കളായ അഞ്ജനയെയും കേസരിയെയും തന്റെ ചൈതന്യത്താല്‍ അനുഗ്രഹിച്ചുവെന്നും ഹനുമാന്‍ അങ്ങനെ വായുപുത്രനായി എന്നും പറയപ്പെടുന്നു.  

കൈകേയിക്കു ലഭിച്ച പുത്രകാമേഷ്ടിയിലെ പ്രസാദം ഒരു പരുന്ത് തട്ടിക്കൊണ്ടുപോയെന്നും അത് താഴെ വീണപ്പോള്‍ വായുഭഗവാന്‍, തപസ്സനുഷ്ഠിച്ചിരുന്ന അഞ്ജനയ്‌ക്കു നല്‍കിയെന്നുമാണ് മറ്റൊരു കഥ, ഇതല്ലാതെ മൂന്നാമതൊരു കഥകൂടിയുണ്ട്. ശ്രീപരമേശ്വരന് ശ്രീരാമനെ സഹായിക്കാന്‍ ഭൂമിയില്‍പിറവിയെടുക്കണമെന്നു തോന്നി. പരമേശ്വരന്‍ തന്റെ തേജസ്സ് വായു മുഖാന്തിരം ഹനുമാന് നല്‍കിയെന്നതാണ് ആ കഥ. അങ്ങനെയാണ് ഹനുമാന്‍ ഒരേ സമയം പരമേശ്വരന്റെ മകനും അവതാരവുമാകുന്നത്. സത്യത്തില്‍ നാമോരോരുത്തരും ശൈവാംശവും ശിവപുത്രന്മാരുമാണ്.  

ഇനി കേസരിയെക്കുറിച്ച് പരാമര്‍ശിക്കാം.  പേരു സൂചിപ്പിക്കുന്നതു പോലെ സിംഹസമാനനായിരുന്നുവത്രേ കേസരി. വീരശൂര പരാക്രമി. ഹനുമാനും ഇതേ ഗുണഗണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. നാമോരോരുത്തരും നമ്മുടെ മാതാപിതാക്കളില്‍ നിന്നും അവരുടെ ഗുണങ്ങള്‍ സ്വീകരിക്കുന്നു. അഞ്ചോആറോ വയസ്സിനുള്ളില്‍ തന്നെ ഈ ഗുണങ്ങള്‍ കുട്ടികളിലുണ്ടാകും. നല്ലതായാലും മോശമായാലും ഇതില്‍ ഏതാണ് നമ്മള്‍ പ്രകടിപ്പിക്കുന്നത് എന്നത് പ്രധാനമാണ്.  ശ്രീശങ്കരന്റെ ഭക്തിയും കരുണയും വായുദേവന്റെ സേവന മനോഭാവവും ശക്തിയും കേസരിയുടെ വീര്യവും ആത്മാര്‍ഥതയുമൊക്കെ ഹനുമാനിലുണ്ട്.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Tags: ഹനുമാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.