Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ ദക്ഷിണ വിജയയാത്ര

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായി ഹെന്റി ആക്‌സിണ്ഡേന്‍ രാജ്യാഭിഷേകത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഭയം വിട്ടുമാറിയിരുന്നില്ല. സന്ധിപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. പരസ്പരം അവരവരുടെ പ്രദേശങ്ങളില്‍ വ്യാപാരശാലകള്‍ തുറക്കാനും നിര്‍ഭയമായി വ്യാപാരം ചെയ്യാനും ധാരണയായിരുന്നു. ശിവാജിയും അതുതന്നെയാണ് ആഗ്രഹിച്ചിരുന്നത്. അവരുടെ എല്ലാ നീക്കങ്ങളും മനസ്സിലാക്കാനും നിയന്ത്രിക്കാനും ഇതുമൂലം സാധിക്കുമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 21, 2021, 05:08 pm IST
inSamskriti

സാംഗോപാങ്കം സിംഹാസനാരോഹണച്ചടങ്ങ് പൂര്‍ത്തിയായി. അത് കേട്ട് ഗോല്‍കുണ്ഡായിലെ (ഭാഗാനഗരം) കുതുബശാഹി വളരെ സന്തോഷിച്ചു. ഇദ്ദേഹം ശിവാജിയെ മിത്രമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ബീജാപൂരിലെ ആദില്‍ശാഹ ഭയംകൊണ്ട് വ്യാകുലനായി. എന്നാലത് പുറത്തുകാണിക്കാതെ സന്തോഷം അഭിനയിച്ചുകൊണ്ട് ശിവാജിക്ക് ആനകളും കുതിരകളും വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി അയച്ചുകൊടുത്തു. സിംഹാസനാരോഹണത്തിന്റെ കഥ അറിഞ്ഞ ദില്ലി ബാദശാഹ ഔറംഗസേബ് തലയ്‌ക്ക് കൈയും കൊടുത്തിരിപ്പായി.  

എന്റെ ജന്മം പാഴായി, ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശിവ എനിക്ക് സമനായ ബാദശാഹയായി, മൂന്ന് ദിവസം ഇദ്ദേഹം രാജസഭയില്‍ പോയില്ല. ഇംഗ്ലീഷുകാരും ഭയപ്പെട്ടു.  

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായി ഹെന്റി ആക്‌സിണ്ഡേന്‍ രാജ്യാഭിഷേകത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഭയം വിട്ടുമാറിയിരുന്നില്ല. സന്ധിപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. പരസ്പരം അവരവരുടെ പ്രദേശങ്ങളില്‍ വ്യാപാരശാലകള്‍ തുറക്കാനും നിര്‍ഭയമായി വ്യാപാരം ചെയ്യാനും ധാരണയായിരുന്നു. ശിവാജിയും അതുതന്നെയാണ് ആഗ്രഹിച്ചിരുന്നത്. അവരുടെ എല്ലാ നീക്കങ്ങളും മനസ്സിലാക്കാനും നിയന്ത്രിക്കാനും ഇതുമൂലം സാധിക്കുമായിരുന്നു.

രാജ്യാരോഹണത്തിന്റെ പതിനൊന്നാം ദിവസം രാജമാതാ ജീജാബായി അന്തരിച്ചു. മരണസമയത്ത് 77 വയസായിരുന്നു ജീജാബായിക്ക്. വൃദ്ധയും രോഗഗ്രന്ഥയുമായിരുന്നു ജീജാബായി. മകന്റെ സിംഹാസനാരോഹണം കണ്ട് കൃതകൃത്യയായി ആനന്ദസാഗരത്തിലാറാടിയ അവരുടെ എല്ലാ സ്വപ്‌നങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. അവര്‍ പറഞ്ഞിരുന്നു ഞാന്‍ ധന്യയായി ഇനി എനിക്കൊന്നും വേണ്ട, ഇനി എനിക്ക് കാണേണ്ടതായി ഒന്നും ശേഷിക്കുന്നില്ല. ഹേ പ്രഭോ എന്നെ താങ്കളുടെ അടുത്തേക്ക് തിരിച്ചെത്തിക്കണേ! എന്നവര്‍ പ്രാര്‍ത്ഥിച്ചു. അവരുടെ പ്രാര്‍ത്ഥന ഭഗവാന്‍ കേട്ടു.

രാജ്യാഭിഷേകത്തിന്റെ ആനന്ദത്തിലോ, മാതൃവിയോഗത്തിന്റെ ദുഃഖത്തിലോ ആഴ്ന്നിരിക്കാന്‍ ശിവാജിക്ക് സമയം ഉണ്ടായിരുന്നില്ല. ശത്രുക്കളുടെ വാള്‍ സ്വരാജ്യത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ശിവാജിയെ തൊടാനുള്ള ധൈര്യം ബീജാപൂരിനുണ്ടായിരുന്നില്ല. എന്നാല്‍ മുഗളന്മാരില്‍നിന്നും ഏതവസരത്തിലും അപായം ഉണ്ടാവാം. അതുകൊണ്ട് മുഗളന്മാരുടെ വിഷയത്തില്‍ ഗംഭീരമായി ചര്‍ച്ച ചെയ്യേണ്ടതായുണ്ട്.

പെഡഗാവ് എന്ന സ്ഥലത്ത് ബഹാദൂര്‍ഖാന്‍ എന്ന പേരോടുകൂടിയ ഒരു മുഗള്‍ സര്‍ദാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൈനിക ഛാവണിയില്‍ വലിയ അളവില്‍ ധനം ഉണ്ട് എന്ന് ശിവാജിയുടെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഉടനെതന്നെ മറാഠാ സൈനികര്‍ അവരുടെ ജന്മജാതമായ തീഷ്ണബുദ്ധിയോടെ ആ ധനം പിടിച്ചെടുക്കാനുള്ള പദ്ധതി തയ്യാറാക്കി. ഒന്‍പതിനായിരം സൈനികര്‍ പെഡഗാവിലേക്ക് പുറപ്പെട്ടു. ഏഴായിരം സൈനികര്‍ നഗരത്തിന്  

പുറത്ത് വനത്തിലും പര്‍വതപ്രദേശങ്ങളിലുമായി പതുങ്ങിയിരുന്നു. ശേഷിച്ച രണ്ടായിരം സൈനികര്‍ നഗരത്തില്‍ ബഹാദൂര്‍ഖാന്റെ മേലെ അപ്രതീക്ഷിതമായി ആക്രമണം നടത്തി. കോപാവിഷ്ഠനായ ഖാന്‍ മുഴുവന്‍ സൈന്യവുമായി പ്രത്യാക്രമണം ആരംഭിച്ചു. ദുര്‍ബലമായ മറാഠാ സൈന്യം പിന്‍മാറി പുറകോട്ടുപോയി അവിടെനിന്ന് ആക്രമണം ആരംഭിച്ചു. ഖാന്റെ സൈന്യം മുന്നോട്ടു നീങ്ങുംതോറും മറാഠാസൈന്യം പിന്‍വാങ്ങിക്കൊണ്ടിരുന്നു. ഇങ്ങിനെ മറാഠാ സൈന്യം ബഹദൂര്‍ഖാനെ അന്‍പത്  മൈല്‍ ദൂരെ കൊണ്ടുപോയി, അവിടുന്ന് പെട്ടെന്ന് മറാഠാ സൈന്യം വായുവേഗത്തില്‍ ഓടി അപ്രത്യക്ഷരായി. മറാഠകളുടെ ഈ തന്ത്രംകൊണ്ട് ലജ്ജിതരായ ഖാന്റെ സൈന്യം മറാഠാ സൈനികരെ ശപിച്ചുകൊണ്ട് തളര്‍ന്ന ഖാന്റെ സൈന്യം പിന്‍തിരിഞ്ഞു. പെഡഗാവിലേക്ക് പുറപ്പെട്ടു ബഹാദൂര്‍ഖാന്‍ പെഡഗാവില്‍നിന്ന് മറാഠാ സൈന്യത്തെ പിന്തുടര്‍ന്ന് കുറച്ചുദൂരം പോയപ്പോഴേക്കും വനത്തില്‍ പതുങ്ങിയിരുന്ന ഏഴായിരം മറാഠാ സൈനികര്‍ പെഡഗാവ് നഗരത്തില്‍ പ്രവേശിച്ചു. അവിടെ ഉണ്ടായിരുന്ന രക്ഷകഭടന്മാരെ വധിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരു കോടിയോളം വരുന്ന ധനം പിടിച്ചെടുത്തു. സൈനികശിബിരത്തിന് തീയിട്ടു. ദില്ലി ബാദശാഹയ്‌ക്ക് കാഴ്ചവെക്കാനായുള്ള നല്ലയിനം കുതിരകള്‍ അവിടെ ഉണ്ടായിരുന്നു. ആ കുതിരപ്പുറത്തു ഈ ധനമെല്ലാം കയറ്റി മറാഠാ വീരന്മാര്‍ അവിടെനിന്നും പാഞ്ഞുപോയി.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.