Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സച്ചിന്‍ വാസെയും മന്‍സുഖ് ഹിരനും കാറില്‍പോകുന്ന സിസിടിവി ദൃശ്യം പുറത്ത്; വാസെയുടെ രണ്ട് ലക്ഷ്വറി കാറുകള്‍ കൂടി എന്‍ ഐഎ പിടിച്ചു

ഫിബ്രവരി 26നാണ് ഈ സിസിടിവി ദൃശ്യം റെക്കോഡ് ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയ്‌ക്ക് മുന്‍പില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തയിതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 04:27 pm IST
inIndia

മുംബൈ: ആന്‍റിലിയ ബോംബ് കേസില്‍ ആരോപണവിധേയനായ പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെയും കൊല്ലപ്പെട്ട മന്‍സുഖ് ഹിരനും കാറില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്ത്.

ക്രൈംബ്രാഞ്ച ഓഫീസിലേക്ക് സച്ചിന്‍ വാസെയോടൊപ്പം ഒരു ലാന്‍റ് ക്രൂസര്‍ പ്രാഡോയില്‍ മന്‍സുഖ് ഹിരന്‍ എത്തുന്നതാണ് ഈ വിഡിയോയില്‍. ഫിബ്രവരി 26നാണ് ഈ സിസിടിവി ദൃശ്യം റെക്കോഡ് ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയ്‌ക്ക് മുന്‍പില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തയിതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

വീഡിയോയില്‍ സച്ചന്‍ വാസെ മന്‍സുഖിനെ കാറിലിരുത്തി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുന്നത് കാണാം. ഈ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ എന്‍ ഐഎ പിടിച്ചെടുത്തു. മന്‍സുഖ് ഹിരന്റെ സ്‌കോര്‍പിയോ കാര്‍ ആണ് മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്റിലിയയുടെ മുന്‍പില്‍ കണ്ടെത്തിയത്. എന്നാല്‍ മന്‍സുഖ് ഹിരന്റെ കാര്‍ സച്ചിന്‍ വാസെ മോഷ്ടച്ചതിന് ശേഷം അതില്‍ ബോംബ് നിറച്ച് അംബാനിയുടെ വീടിന് മുന്നി്ല്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് എന്‍ ഐഎയുടെ കണ്ടെത്തല്‍.  

മാത്രമല്ല, ആ കാറില്‍ നിന്ന് പുറത്തിറങ്ങുന്ന പിപിഇ കിറ്റ് ധരിച്ച അജ്ഞാതന്‍ സച്ചിന്‍ വാസെ തന്നെയാണെന്നും എന്‍ ഐഎ പറയുന്നു. മന്‍സുഖ് ഹിരന്റെ ജഡം കണ്ടെത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ ഹിരന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും അദ്ദേഹത്തിനെ കൊലപ്പെടുത്തിയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയാണെന്നും ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് കേസന്വേഷണം മുംബൈ പൊലീസില്‍ നിന്നും എന്‍ ഐഎ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനകം എന്‍ ഐഎ സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്തു.  

ശിവസേനക്കാരനായ സച്ചിന്‍ വാസെയെ അവസാന നിമിഷം വരെ രക്ഷിക്കാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഉദ്ദവ് താക്കറെ സച്ചിന്‍ വാസെയെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍റ് ചെയ്തു. ശിവസേന പല രാഷ്‌ട്രീയക്കേസുകളിലും ഉപയോഗിച്ച ഉദ്യോഗസ്ഥനാണ് സച്ചിന്‍ വാസെ. ഏറ്റവുമൊടുവില്‍ ടിആര്‍പി റേറ്റിംഗ് പ്രശ്‌നത്തില്‍ റിപ്പബ്ലിക് ടിവിയുടെ അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് വരെ സച്ചിന്‍ വാസെയാണ്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ ഈ ഉദ്യോഗസ്ഥന്‍ 63 പേരെ സര്‍വ്വീസിന്റെ ഭാഗമായി കൊലപ്പെടുത്തിയിട്ടുണ്ട്. ഘാട്‌കോപര്‍ സ്‌ഫോടകക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് 2004ല്‍ സസ്‌പെന്‍ഷനിലായ സച്ചിന്‍ വാസെയെ 2020ലാണ് ശിവസേന സര്‍ക്കാര്‍ വീണ്ടും സര്‍വ്വീസില്‍ തിരികെ എടുത്തത്.

സച്ചിന്‍ വാസെ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട ലക്ഷ്വറി വാഹനങ്ങള്‍ കൂടി എന്‍ ഐഎ കസ്റ്റഡിയിലെടുത്തു. ഒരു മെഴ്‌സിഡിസ് ബെന്‍സും ടൊയോട്ട ലാന്‍റ് ക്രൂസര്‍ പ്രാഡോയുമാണ് പുതുതായി കസ്റ്റഡിയിലെടുത്തത്. ഇത് രണ്ടും സച്ചിന്‍ വാസെയുമായി ബന്ധപ്പെട്ട വാഹനങ്ങളാണെന്ന് കരുതുന്നു.

Tags: ആന്‍റിലിയ ബോംബ് കേസ്വാഹനംVideoമുംബൈ പൊലീസ്Shiv Senaമുകേഷ് അംബാനിcctvസച്ചിന്‍ വാസെആന്‍റിലിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

Kerala

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.